Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ ഭാവി നാളെ അറിയാം; രാഷ്ട്രീയ പ്രവേശനത്തിന്റെ ചർച്ചകൾക്കിടെ സുപ്രധാനയോഗം നാളെ; രജനി മക്കൾ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും

രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ ഭാവി നാളെ അറിയാം; രാഷ്ട്രീയ പ്രവേശനത്തിന്റെ ചർച്ചകൾക്കിടെ സുപ്രധാനയോഗം നാളെ; രജനി മക്കൾ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സജീവ ചർച്ചയാകുമ്പോൾ രജനി മക്കൾ മൺഡ്രത്തിന്റെ യോഗം തിങ്കളാഴ്‌ച്ച ചേരും. രജിനികാന്ത് നേരിട്ട് തന്നെയാണ് യോഗം വിളിച്ചിരിക്കുന്നത്. രജനീകാന്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചർച്ചകൾക്കിടെയാണ് യോഗം ചേരുന്നത്. തിങ്കലാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലാണ് യോഗം. പാർട്ടി പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഈ യോഗത്തിൽ രജനി തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്.

ചെന്നൈ കോടമ്പാക്കത്ത് രജനികാന്തന്റെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് യോഗം ആരംഭിക്കും. ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന തരത്തിലാകും യോഗം.കോവിഡ് കാലത്ത് പൊതുപരിപാടികളും ഷൂട്ടിങ്ങുമെല്ലാം ഒഴിവാക്കിയ രജനി വീട്ടിൽപ്പോലും അതിഥികളെ ഒഴിവാക്കിയിരുന്നു. എന്നിട്ടും ആൾക്കൂട്ടത്തിന് കാരണമായേക്കാവുന്ന യോഗം രജനി വിളിച്ചത് സുപ്രധാന കാര്യമായതിനാലാണ് എന്ന് വിലയിരുത്തപ്പെടുന്നു.

രജനി മക്കൾ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10മണിക്ക് യോഗത്തിന് എത്തണം എന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്. എന്താണ് യോഗത്തിന്റെ അജണ്ട എന്നറിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് രജനി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് സാഹചര്യത്തിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുന്നയാളാണ് അദ്ദേഹം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രജനി രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്നാക്കം പോകുന്നു എന്ന് ഒരു മാസം മുൻപ് വാർത്തകൾ പ്രചരിച്ചു. എന്നാൽ ആരോഗ്യ പ്രശ്നമുണ്ട്, പക്ഷേ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കൾ മൺഡ്രത്തിന്റെ യോഗം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP