Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീർ മറന്നേക്കാൻ ഇമ്രാൻ ഖാന് രാജ്‌നാഥ് സിങിന്റെ ഉപദേശം; ആവശ്യമെങ്കിൽ ഭീകരതയെ ചെറുക്കാൻ സൈനിക സഹായം നൽകാം എന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി; ആർക്കും ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ്

കശ്മീർ മറന്നേക്കാൻ ഇമ്രാൻ ഖാന് രാജ്‌നാഥ് സിങിന്റെ ഉപദേശം; ആവശ്യമെങ്കിൽ ഭീകരതയെ ചെറുക്കാൻ സൈനിക സഹായം നൽകാം എന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി; ആർക്കും ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

കർനാൽ: ഭീകരതയെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാജ്‌നാഥ് സിംങ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കശ്മീർ വിഷയം മറന്നേക്കാൻ ഇമ്രാൻ ഖാനോട് ഉപദേശിച്ച രാജ്‌നാഥ് സിംങ് ഭീകരരെ ചെറുക്കാൻ പാക്കിസ്ഥാന് സൈനിക സഹായം നൽകാം എന്നും പ്രസ്താവിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു മുന്നിൽ ഒരു നിർദ്ദേശം വയ്ക്കുകയാണ്. ഭീകരതയ്‌ക്കെതിരെയുള്ള ഇമ്രാൻ ഖാന്റെ നിലപാട് ഗൗരവമുള്ളതാണെങ്കിൽ അവരെ സഹായിക്കാൻ ഞങ്ങൾ തയാറാണ്. ആവശ്യമെങ്കിൽ ഇന്ത്യൻ സൈന്യത്തെ സഹായത്തിനായി അയക്കാമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകൾ യാതൊരു മൂല്യവും ഇല്ലാത്തതാണ്. കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അതിനായി പോരാടുമെന്നാണു ഇമ്രാൻ ഖാൻ പ്രസംഗിച്ചത്. രാജ്യാന്തര വേദികളിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചു. കശ്മീരിനെക്കുറിച്ചു മറന്നേക്കുക. അക്കാര്യം ചിന്തിക്കുകപോലും ചെയ്യരുത്. കശ്മീർ വിഷയം ഉയർത്തിക്കാട്ടിയാലും ഒന്നും സംഭവിക്കില്ല. ആർക്കും ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കില്ല രാജ്‌നാഥ് സിങ് പറഞ്ഞു.

1947ൽ നിങ്ങൾ ഇന്ത്യയെ രണ്ടായി വിഭജിച്ചു. എന്നാൽ 1971ൽ നിങ്ങളുടെ രാജ്യം വീണ്ടും രണ്ടായി. വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ തകരുന്നത് ചെറുക്കാൻ ഒരു ശക്തിക്കുമാകില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നിലപാടിനെതിരെ പാക്കിസ്ഥാൻ രാജ്യാന്തര തലത്തിൽ പിന്തുണയ്ക്കു ശ്രമിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാൻ നീക്കം പരാജയപ്പെട്ടു. ഇന്ത്യയ്ക്കു മറ്റു രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

മഹാരാഷ്ട്രയ്‌ക്കൊപ്പം ഒക്ടോബർ 21നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണത്തിനായി ബിജെപി രംഗത്തിറക്കി. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ 90 ൽ 47 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസ് 15ഉം ഇന്ത്യൻ നാഷനൽ ലോക്ദൾ 19 ഉം സീറ്റുകളും സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP