Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവതാരങ്ങളുടെ പിറവിക്ക് സമയമായെന്ന് സൂചന; ദളപതി മടിച്ചു നിന്നാൽ ഇളയ ദളപതി തന്നെ രംഗത്തിറങ്ങും; ശശികല വിരുദ്ധരെ കൂട്ടി പാർട്ടി പിടിച്ച് മുന്നേറാൻ അജിത്തും; തന്ത്രങ്ങളൊരുക്കി ബിജെപിയും; തമിഴ്‌നാട്ടിലെ കാര്യങ്ങൾ പ്രവചനാതീതം

അവതാരങ്ങളുടെ പിറവിക്ക് സമയമായെന്ന് സൂചന; ദളപതി മടിച്ചു നിന്നാൽ ഇളയ ദളപതി തന്നെ രംഗത്തിറങ്ങും; ശശികല വിരുദ്ധരെ കൂട്ടി പാർട്ടി പിടിച്ച് മുന്നേറാൻ അജിത്തും; തന്ത്രങ്ങളൊരുക്കി ബിജെപിയും; തമിഴ്‌നാട്ടിലെ കാര്യങ്ങൾ പ്രവചനാതീതം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എംജിആർ, കരുണാനിധി, ജലളിത..... ഇടയ്ക്ക് പകരക്കാരായി ജാനകിയും പനീർശെൽവവും. ജയലളിതയുടെ മരണത്തോടെ പനീർശെൽവം മുഖ്യമന്ത്രിയായി. പക്ഷേ തമിഴക രാഷ്ട്രീയത്തെ കൈയിലാക്കാൻ പനീർശെൽവത്തിന് കഴിഞ്ഞില്ല. ഇവിടേക്കാണ് ശശികല വരുന്നത്. എന്നാൽ പനീർശെൽവത്തിനുള്ള ജനപിന്തുണ പോലും ശശികലയ്ക്കില്ലെന്നത് വസ്തുതയാണ്. എഐഎഡിഎംകെയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ട്. ഒറ്റയ്ക്ക് ഭരിക്കാമെന്നതിനാൽ മുഖ്യമന്ത്രിയെ എംഎൽഎമാർക്ക് തെരഞ്ഞടുക്കാനാകും. ഈ സാധ്യതയാണ് ശശികലയെ മുഖ്യമന്ത്രിയാക്കുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുമോ എന്ന് ആർക്കും ഉറപ്പില്ല. തമിഴക രാഷ്ട്രീയം അങ്ങനെ നാഥനില്ലാ കളരിയാവുകയാണ്.

എംജിആർ എന്ന മുഖ്യമന്ത്രിയാണ് തമിഴ് നാടിനെ സിനിമയുമായി അടുപ്പിച്ചത്. വെള്ളിത്തിരയിലെ സൂപ്പർതാരം എല്ലാ അർത്ഥത്തിലും തമിഴ്‌നാടിന്റെ തലൈവരായി. മരണ ശേഷം എംജിആറിന്റെ ഭാര്യ ജാനകി മുഖ്യമന്ത്രിയായി. എന്നാൽ ജനം ജയലളിതയ്ക്ക് ഒപ്പമായിരുന്നു. എംജിആർ രാഷ്ട്രീയ പിൻഗാമിയായി കണ്ടത് ജയലളിതയെ ആണെന്ന് ഏവർക്കും അറിയാമായിരുന്നു. അതായിരുന്നു ജയയെ മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. ജയ സ്ഥാനമൊഴിയുമ്പോൾ കരുണാനിധി കിടപ്പിലുമാണ്. അസുഖം തളർത്തിയ കരുണാനിധി ഇനി സജീവരാഷ്ട്രീയത്തിനുമില്ല. അതുകൊണ്ട് തന്നെ തമിഴ്‌നാടിന് പുതിയ നേതാവിനെ വേണം. എല്ലാവരുടേയും മനസ്സിൽ ഒരു മുഖമാണ് തെളിയുന്നത്. സ്റ്റൈൽ മന്നൻ രജനികാന്ത്. തമിഴകത്തെ ദളപതി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന വികാരം സജീവമാണ്. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത രജനി രാഷ്ട്രീയത്തോട് മുഖം തിരിക്കുന്നു. ഇതാണ് പ്രശ്‌നം.

ജല്ലിക്കെട്ട് പ്രക്ഷോഭം വിജയിപ്പിച്ചത് സിനിമാതാരങ്ങളായിരുന്നു. ഇതിനിടെയിൽ സർക്കാരിനെ വിമർശിച്ച് കമലാഹസൻ രംഗത്ത് വന്നു. രജനി കാന്തും മനസ്സ് തുറന്നു. ഈ സമരത്തിന്റെ വിജയവും തമിഴ് രാഷ്ട്രീയത്തിൽ സിനിമാക്കാർക്ക് ഇനിയും ഇടപെടാനാകുമെന്നതിന്റെ സൂചനയാണ്. ശക്തമായ ഭരണം കാഴ്ച വയ്ക്കാൻ ജനങ്ങളുടെ മനസ്സിലുള്ളവർക്കേ കഴിയൂ. തമിഴരുടെ മനസ്സ് എന്നും സിനിമാകാർക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാടിന് നാഥനുണ്ടാകണമെങ്കിൽ താരോധയം വേണമെന്ന് തന്നെയാണ് വിലിയിരുത്തൽ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രജനിയെ ബിജെപിയുടെ മുഖമാക്കാൻ നരേന്ദ്ര മോദി നേരിട്ട് ശ്രമിച്ചിരുന്നു. എന്നാൽ രജനി വഴങ്ങിയില്ല. ജയലളിതയുമായി അവസാന ഘട്ടത്തിൽ സൗഹൃദം പുലർത്തിയ രജനി അമ്മയുടെ മരണത്തിൽ ദുഃഖിതനുമായിരുന്നു. അതിന് അപ്പുറം ഒന്നും രജനിയുടെ മുഖത്ത് തെളിഞ്ഞിരുന്നില്ല. എന്തുവന്നാലും രാഷ്ട്രീയത്തിലേക്കില്ലെന്ന മനസ്സ് മാറ്റാൻ രജനിക്ക് പിന്നാൽ അരാധക മൺട്രങ്ങളുണ്ട്. സൂപ്പർതാരം വഴങ്ങാത്തതത് അവരെ നിരാശരാക്കുന്നു. എതായാലും അവതാര പിറവി തമിഴകം കൊതിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഇളയ ദളപതിയായ വിജയും സജീവമായുണ്ട്. ചെറിയ ഇടപെടലുകളിലൂടെ മുഖ്യമന്ത്രി കസേര തന്നെയാണ് വിജയും ലക്ഷ്യമിടുന്നത്. നടപ്പിലും ഭാവത്തിലും എല്ലാം അത് പ്രകടവുമാണ്.

എഐഎഡിഎംകെയിൽ തന്റെ പിൻഗാമിയായി അജിത്തിനെയാണ് ജയലളിത മുന്നിൽ കണ്ടത്. തലൈവിയുടെ തലൈ എടുത്ത് ആ പേരിലായിരുന്നു അജിത്തും അറിയപ്പെട്ടിരുന്നത്. എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ജയയുടെ മരണത്തോടെ ശശികല പിടിമുറുക്കി. അതിൽ ചിലരൊക്കെ നിരാശരാണ്. ഇത് മുതലെടുക്കാൻ അജിത്ത് രംഗത്തുണ്ട്. എഐഎഡിഎംകെയുടെ യഥാർത്ഥ നേതാവായി മാറാനാണ് ആഗ്രഹം. ഇതിനൊപ്പം രജിനികാന്തിന്റെ മരുമകൻ കൂടിയായ ധനുഷിനും രാഷ്ട്രീയ മോഹങ്ങളുണ്ട്. രാഷ്ട്രീയ കഥ പറഞ്ഞ കോടിയെന്ന സിനിമയിലെ നായകൻ രാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ മുന്നൊരുക്കമാണെന്നും വിലയിരുത്തുന്നു. രജനികാന്തും മരുമകനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ അവതാര പിറവിക്കായി കാത്തിരിക്കുകയാണ് തമിഴ് മക്കൾ. ഈ സാഹചര്യം തന്ത്രപരമായി മുതലെടുക്കാൻ ബിജെപിയും രംഗത്തുണ്ട്.

തമിഴ്‌നാട്ടിൽ ഏറ്റവുമധികം ആരാധകരുള്ള സിനിമാ താരമാണ് സൂപ്പർ സ്റ്റാർ രജനി കാന്ത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം എന്നും രാജ്യം ഉറ്റ് നോക്കിയിരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സാഹചര്യം ജയലളിതയുടെ മരണത്തോടെ ഒരുങ്ങി. അദ്ദേഹത്തെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. രജനികാന്തിന്റെ ജനപിന്തുണയെ ഭയപ്പെട്ടരാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഏറ്റവും ശക്തമായി രംഗത്തെത്തിയത് നടൻ ശരത് കുമാറായിരുന്നു. ശരത് കുമാറും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വളെരെ സജീവമാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിലടക്കം വിജയം കണ്ട തദ്ദേശീയ വാദം ഉയർത്തി രജനികാന്തിനെ തടയാനാണ് ശരത്കുമാർ ശ്രമിക്കുന്നത്. ഇതോടെയാണ് രജനി അവതാരപ്പിറവിക്ക് മടിക്കുന്നതെന്നാണ് സൂചന.

രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനേക്കുറിച്ച് ഇതുവരെ രജനികാന്ത് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. തുക്ലഖ് മാഗസിന്റെ 47ാം വാർഷികത്തിലായിരുന്നു രാഷ്ട്രീയ പ്രവേശത്തിലേക്ക് സൂചന നൽകുന്ന പരാമർശം നൽകിയത്. തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാാഹചര്യത്തിൽ തമിഴ് മാഗസിന്റെ മുൻ എഡിറ്റർ ചോ രാമസ്വാമിയെ താൻ ഓർത്തു പോകുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ജയലളിതയുടെ മരണ ശേഷം ജയലളിതയുടെ തോഴിയായിരുന്ന ശശികല എഐഎഡിഎംകെയുടെ അധ്യക്ഷപദം സ്വീകരിക്കാൻ നടപടികൾ നടക്കുന്ന സമയമായിരുന്നു അത്. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രിയത്തിൽ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജലയളിതയുടെ മരണ ശേഷം ശശികല എഐഎഡിഎംകെയുടെ അധ്യക്ഷയാകുന്ന് സാധാരണ നടപടിയാണെന്നും ശരത്കുമാർ പ്രതികരിച്ചു.

രജനികാന്ത് തന്റെ നല്ല സുഹൃത്തും നല്ല വ്യക്തിയും സൂപ്പർ സ്റ്റാറുമാണ്. എന്നിരിക്കലും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയാൽ ആദ്യം എതിർക്കുന്നത് താനായിരിക്കും എന്നാണ് ശരത്കുമാർ പറഞ്ഞത്. രജനികാന്തിനെ പ്രതിരോധക്കാൻ ശരത്കുമാർ ഉയർത്തിക്കാട്ടിയ പ്രധാന തടസം അദ്ദേഹം തമിഴ് സ്വദേശി അല്ല എന്നതാണ്. താൻ ധാരാളം മലയാളം, കന്നട സിനിമകളിൽ അഭിനയിക്കുന്ന ആളാണ് എന്ന് കരുതി കേരളത്തിലോ, കർണാടകത്തിലോ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നല്ല അതിന്റെ അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും എവിടെ ജീവിക്കുന്നതിനും തൊഴിൽ ചെയ്യുന്നതിനും അവകാശമുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ ഒരു തമിഴനായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിലെ മറാത്തി കുടുംബത്തിലായിരുന്നു രജനികാന്തിന്റെ ജനനം. ബംഗളൂരു ട്രാൻസ്പോർട്ട് സർവീസിൽ ജോലി ചെയ്തിരുന്ന സമയത്താണ് അദ്ദേഹം അഭിനയം പഠിക്കുന്നതിനായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. പിന്നീട് തമിഴ് നാടകങ്ങളിലൂടെയും സിനിമകളിലൂടെയാണ് തമിഴ് മക്കളുടെ ദളപതിയായി മാറുകയായിരുന്നു.

ഈ ചർച്ച ഒഴിവാക്കാൻ രജനികാന്ത് രാഷ്ട്രീയത്തോട് മുഖം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിജയും അജിത്തും ധനുഷും ചർച്ചാവിഷയമാകുന്നത്. നിലവിൽ താരമായ വിജയകാന്ത് നിയമസഭാ അംഗമാണ്. എന്നാൽ വിജയകാന്തിന് വേണ്ടത്ര ജനപിന്തുണ നേടാനായില്ല. അതുകൊണ്ടാണ് പുതിയ താരോധയത്തിനായി തമിഴകം കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP