Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂപ്പർസ്റ്റാർ രജനീകാന്ത് വെട്ടിച്ച നികുതി 66 ലക്ഷം രൂപയുടേത്; രജനിക്കെതിരായ കേസുകൾ അവസാനിപ്പിച്ച് ആദായനികുതി വകുപ്പ്; അവസാനിപ്പിച്ചത് 2005 മുതൽ നടക്കുന്ന കേസുകൾ; നടപടിയെ ചോദ്യം ചെയ്തു ഡിഎംകെ അടക്കമുള്ള പാർട്ടികൾ രംഗത്ത്; രജനികാന്തിനെ എൻഡിഎയിലേക്കു ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയുള്ള നടപടി സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിട്ടെന്ന് സൂചന; തമിഴക രാഷ്ട്രീയത്തിൽ വിവാദം കത്തുന്നു

സൂപ്പർസ്റ്റാർ രജനീകാന്ത് വെട്ടിച്ച നികുതി 66 ലക്ഷം രൂപയുടേത്; രജനിക്കെതിരായ കേസുകൾ അവസാനിപ്പിച്ച് ആദായനികുതി വകുപ്പ്; അവസാനിപ്പിച്ചത് 2005 മുതൽ നടക്കുന്ന കേസുകൾ; നടപടിയെ ചോദ്യം ചെയ്തു ഡിഎംകെ അടക്കമുള്ള പാർട്ടികൾ രംഗത്ത്; രജനികാന്തിനെ എൻഡിഎയിലേക്കു ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയുള്ള നടപടി സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിട്ടെന്ന് സൂചന; തമിഴക രാഷ്ട്രീയത്തിൽ വിവാദം കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് നികുതി വെട്ടിച്ച കേസ് തീർപ്പാക്കായ ആദായ നികുതി വകുപ്പിന്റെ നടപടി വിവാദത്തിൽ. ഇത് തമിഴകത്ത് പുതിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. തമിഴകത്ത് പുതിയ ചർച്ചകൾക്ക് കൂടിയാണ് ഈ നടപടി തുടക്കമിട്ടിരിക്കുന്നത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സുഗമമാക്കാൻ വേണ്ടിയാണ് നടപടിയെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. 2005 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് നികുതി വകുപ്പ് അവസാനിപ്പിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഇതോടെ രജനി ബിജെപി ബന്ധം വീണ്ടും തമിഴകത്ത് ചർച്ചയാവുകയാണ്.

2002-03 മുതൽ മൂന്ന് സാമ്പത്തിക വർഷം ആദായനികുതി ഇനത്തിൽ അടയ്‌ക്കേണ്ട 66 ലക്ഷത്തോളം രൂപ വെട്ടിച്ചുവെന്നായിരുന്നു രജനിയ്‌ക്കെതിരായ കേസ്. ഇതിനെതിരേ രജനി സമർപ്പിച്ച ഹർജി പരിഗണിച്ച ആദായ നികുതി അപ്പലറ്റ് ട്രിബ്യൂണൽ കേസ് തള്ളിയിരുന്നു. എന്നാൽ ഇതിനെതിരേ ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഒരു കോടി രൂപയിൽ താഴെയുള്ള തുക ഉൾപ്പെട്ട കേസുകളിൽ അപ്പീൽ വേണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നികുതിവെട്ടിപ്പ് കേസിൽ ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ പിൻവലിച്ചത്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് രജനികാന്ത്. ഇപ്പോൾ തിയറ്ററിലോടുന്ന ദർബാർ എന്ന സിനിമയ്ക്ക് 90 കോടി രൂപ അദ്ദേഹം പ്രതിഫലം ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനൊപ്പം രാഷ്ട്രീയ താൽപര്യങ്ങളും രജനി വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ വഴിതിരിയുന്നത്. 2005 മുതൽ നടക്കുന്ന കേസുകൾ പെട്ടെന്ന് അവസാനിപ്പിച്ചത് ചോദ്യം ചെയ്തു ഡി.എം.കെ അടക്കമുള്ള പാർട്ടികൾ രംഗത്ത് എത്തി. രജനികാന്തിനെ എൻ.ഡി.എയിലേക്കു ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളായ രജനികാന്ത് സമർപ്പിച്ച റിട്ടേണുകളിൽ പിഴവുണ്ടെന്നാരോപിച്ചു രണ്ടായിരത്തിയഞ്ചിലാണ് ആദായ നികുതി വകുപ്പ് നടപടി തുടങ്ങിയത്. 2002 ൽ 61.12 ലക്ഷം രൂപയും 2003- ൽ 1.75 കോടിയും, തൊട്ടടുത്ത കൊല്ലം 33.95 കോടി രൂപയുമായിരുന്നു രജനികാന്ത് വരുമാനമായി വെളിപെടുത്തിയത്. രജനിയുടെ പോയസ് ഗാർഡനിലെ വീട്ടിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് 66.21 ലക്ഷം രൂപ പിഴ ചുമത്തി. തുടർന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ നിന്ന് രജനി അനുകൂല വിധിയും നേടി. ഇതു ചോദ്യം ചെയ്തു മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് നൽകിയ മൂന്നു കേസുകളാണ് പിൻവലിച്ചത്.

ഒരു കോടിയിൽ താഴെ പിഴയുള്ള കേസുകളിൽ നിന്ന് പിന്മാറാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.രജനീകാന്തിനെ കൂടെ കൂട്ടാൻ ബിജെപി നീക്കങ്ങൾ സജീവമാക്കുന്നതിനിടയിലാണ് നടപടി. ബിജെപി അനുഭാവം പുലർത്തുന്നവരെ കുറ്റവിമുക്തരാക്കുന്ന ഏജൻസിയായി ആദായ നികുതി വകുപ്പ് മാറിയെന്ന് ഡിഎംകെ ആരോപിച്ചു.

ഇതിനിടെ ബിജെപിയിൽ ചേരുമെന്ന പ്രചരണവും ശക്തമായിുന്നു.എന്നാൽ, ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും കാവിവത്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറയുകയുണ്ടായി. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്‌നാട് ബിജെപി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനീകാന്ത് രംഗത്തെത്തിയത്.തിരുവള്ളുവറിനെ കാവി പൂശുന്നത് ബിജെപി അജൻഡയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താൻ കരുതുന്നില്ല. ചർച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. ബിജെപി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബിജെപിയുടെ അംഗമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് രജനീകാന്ത് 2017ൽ വ്യക്തമാക്കിയിരുന്നു. കൂടാതെ നോട്ടു നിരോധനം, ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ പിന്തുണച്ചതോടെ താരം ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.അതേസമയം, ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ രജനീകാന്തിനെ ആദരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ സൂപ്പർ സ്റ്റാറിന്റെ പ്രസ്താവന. ഐകൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് രജനിക്കു സമ്മാനിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ആഴ്ച അറിയിച്ചത്. 2021 നിയമസഭ തിരഞ്ഞെടുപ്പോടെ തന്റെ രാഷ്ട്രീയപാർട്ടിയെ രജനീകാന്ത് പ്രഖ്യാപിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP