Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിമാചൽ പോലെ അഞ്ചുവർഷത്തിൽ ഒരിക്കൽ ഭരണം മാറുന്ന രാജസ്ഥാനിൽ കാര്യങ്ങൾ കൈവിട്ടുപോകരുത്; തമ്മിലടിച്ചാൽ ബിജെപി വീണ്ടും അധികാര കസേരയിലിരിക്കും; ഗലോട്ടിനെയും പൈലറ്റിനെയും ഡൽഹിയിൽ വിളിച്ചുവരുത്തി കൈകൊടുപ്പിച്ച് രാഹുലും ഖാർഗെയും കെസിയും; മഞ്ഞുരുക്കി ഹൈക്കാൻഡ്

ഹിമാചൽ പോലെ അഞ്ചുവർഷത്തിൽ ഒരിക്കൽ ഭരണം മാറുന്ന രാജസ്ഥാനിൽ കാര്യങ്ങൾ കൈവിട്ടുപോകരുത്; തമ്മിലടിച്ചാൽ ബിജെപി വീണ്ടും അധികാര കസേരയിലിരിക്കും; ഗലോട്ടിനെയും പൈലറ്റിനെയും ഡൽഹിയിൽ വിളിച്ചുവരുത്തി കൈകൊടുപ്പിച്ച് രാഹുലും ഖാർഗെയും കെസിയും;  മഞ്ഞുരുക്കി ഹൈക്കാൻഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് പൊതുവെ ഉത്സാഹം കൂട്ടിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലാക്കാക്കി, പാർട്ടിയെ ഉഷാറാക്കാനും, നേതാക്കൾ ഓടി നടക്കുന്നു. ഇതുവരെ കാണാത്ത ഒരുഉണർവ്വ് പ്രകടമായിരിക്കുന്നു. രാജസ്ഥാനിൽ ആയിരുന്നു വലിയ തമ്മിലടി. സ്വന്തം സർക്കാരിന് എതിരെ സച്ചിൻ പൈലറ്റ് പരോക്ഷ സമരത്തിന് ഇറങ്ങിയതോടെ വെട്ടിലായത് ഹൈക്കമാൻഡായിരുന്നു. എന്തായാലും, ഇന്ന് ഡൽഹിയിൽ നടന്ന നിർണായക യോഗത്തിൽ മഞ്ഞുരുകിയിരിക്കുകയാണ്. സച്ചിൻ മാത്രമല്ല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും എത്തി തലസ്ഥാനത്ത്. രാഹുൽ ഗാന്ധിയും, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ഉണ്ടായിരുന്നു.

രാജസ്ഥാനിൽ, ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സർക്കാർ വിരുദ്ധ വികാരം ഉണ്ടെങ്കിൽ അതിനെ ചെറുക്കാനും, തമ്മിലടി മൂലം നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുമാണ് ശ്രമം. ' ഇരു നേതാക്കളും ഒന്നിച്ചുനീങ്ങാൻ ഏകകണ്ഠമായി തീരുമാനിച്ചു. തർക്ക കാര്യങ്ങളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു', കെ സി വേണുഗോപാൽ നാലുമണിക്കൂർ നീണ്ട യോഗത്തിന് ശേഷം പറഞ്ഞുയ സമാധാന ഉടമ്പടിയുടെ വിശദംാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഇത് ബിജെപിക്കെതിരായ സംയുക്ത പോരാട്ടമായിരിക്കും, ഞങ്ങൾ രാജസ്ഥാനിൽ വിജയിക്കും' കെ.സി.വേണുഗോപാൽ പറഞ്ഞു.

ആദ്യം ഗലോട്ടാണ് ഖാർഗെയുടെ വസതിയിലെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം സച്ചിൻ പൈലറ്റും ഖാർഗെയുടെ വസതിയിലെത്തി. കെ.സി. വേണുഗോപാൽ, രാജസ്ഥാന്റെ ചുമതലയുള്ള സുഖ് വിന്ദർ സിങ് രൺധാവ, രാജസ്ഥാനിൽ നിന്നുള്ള ജിതേന്ദ്ര സിങ് എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ഗലോട്ടിനേയും പൈലറ്റിനേയും വെവ്വേറെയും ഒരുമിച്ചിരുത്തിയും ചർച്ചകൾ നടന്നു.

വർഷാവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കോൺഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥ ഇപ്പോൾ പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തവണ സച്ചിൻ പൈലറ്റ് അധ്വാനിച്ചു ഭരണം കിട്ടിയപ്പോൾ ഗെലോട്ട് മുഖ്യമന്ത്രിയായി. അന്ന് മുതൽ തുടങ്ങിയ കലാപം ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി. സച്ചിൻ ഗെലോട്ടിനെ പരസ്യമായി വിമർശിച്ചു രംഗത്തുവന്നത് കൂടാതെ വസുന്ധര രാജെയുമായി കൈകോർത്തിരിക്കയാണ് എന്ന ആരോപണവും ഉന്നയിച്ചു രംഗത്തുവന്നു. ഇപ്പോൾ, വിഷയം കൂടതൽ വഷളായ അവസ്ഥയിലാണ്.

വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട സച്ചിൻ പൈലറ്റിന് പിന്തുണയുമായി കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായ ഗജേന്ദ്രസിങ് ശെഖാവത് രംഗത്തുവന്നിരുന്നു. മുൻ ബിജെപി. സർക്കാരിന്റെ കാലത്തെ അഴിമതികളിൽ ഗജേന്ദ്രസിങ് ശെഖാവത് അന്വേഷണം ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഓരോ പൊട്ടിത്തെറിയിലും ഗാന്ധി കുടുംബത്തിന്റെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങിയിരുന്ന സച്ചിൻ പൈലറ്റ് ഇക്കുറി രണ്ടും കൽപിച്ചാണ്. അഴിമതിയോടുള്ള ഗലോട്ട് സർക്കാരിന്റെ നിലപാടിനെതെിരെ പദയാത്ര നടത്തിയതിന് പിന്നാലെ ഡൽഹിയിലെത്തി നേതൃത്വത്തെയും കണ്ടിരുന്നു. ഡിസംബറിൽ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ രണ്ട് പേരെയും പിണക്കാതെ വേണം പരിഹാരം കാണാൻ എന്നതായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലുള്ള വെല്ലുവിളിയും

2023 നവംബറിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പാണ്. കോൺഗ്രസും ബിജെപിയും നേർക്കു നേർ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും. കഴിഞ്ഞ തവണ മൂന്നിടത്തും കോൺഗ്രസാണ് ഭൂരിപക്ഷം നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ജോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഏതാനും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി. അങ്ങനെ മദ്ധ്യപ്രദേശ് പാർട്ടിക്ക് നഷ്ടമായി.

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ അതുപോലൊരു ശ്രമം രാജസ്ഥാനിലും നടന്നതാണ്. പക്ഷേ അശോക് ഗെലോട്ട് അതു പരാജയപ്പെടുത്തി. ഹിമാചൽ പോലെ അഞ്ചുകൊല്ലത്തിൽ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഗെലോട്ട് - പൈലറ്റ് തർക്കം നിലനിൽക്കുന്നതിനാൽ ഭരണം നിലനിറുത്തുന്നതു കോൺഗ്രസിന് എളുപ്പമല്ല. രാജസ്ഥാനും ഛത്തിസ്ഗഢും നിലനിറുത്തുകയും മദ്ധ്യപ്രദേശ് തിരിച്ചു പിടിക്കുകയും ചെയ്താൽ പാർട്ടിക്ക് ആത്മവിശ്വാസത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP