Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

തല്ലും വഴക്കും തീർന്നു! പാട്ടും പാടി എംഎ‍ൽഎമാർ ബസിൽ കയറി ജയ്പൂരിലേക്ക്; രാജസ്ഥാനിലെ കോൺഗ്രസ് നാടകങ്ങൾക്ക് തിരശ്ശീല; സച്ചിനും ഗൊലോട്ടും ഒറ്റക്കെട്ടെന്ന് കോൺഗ്രസ് നേതൃത്വം; സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗെഹലോട്ട് മാധ്യമങ്ങളോട്; ഹൈക്കമാൻഡ് ഇടപെട്ടപ്പോൾ പ്രശ്‌നം തീർത്ത സന്തോഷത്തിൽ സച്ചിനും

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ :രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായതോടെ, മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു. ജയ്സാൽമീറിലെ സൂര്യഗാർഹ് ഹോട്ടലിൽ താമസിച്ചിരുന്ന എംഎൽഎമാരാണ് തലസ്ഥാനത്തേക്ക് തിരിച്ചത്.

പാട്ടുംപാടി ആഹ്ലാദപൂർവ്വമായിട്ടിയുരുന്നു എംഎൽഎമാരുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിന്റെ വീഡിയോ പുറത്തുവന്നു. സച്ചിൻ പക്ഷത്തേക്ക് കൂറുമാറുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് എംഎൽഎമാരെ ജയ്സാൽമീറിൽ പാർപ്പിച്ചത്.

Stories you may Like

സുഹൃത്തുക്കൾ തിരിച്ചുവന്നുവെന്നും, സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. എംഎൽഎമാർക്കിടയിൽ അസംതൃപ്തി ഉണ്ടാകുക സ്വാഭാവികമാണ്. ഒരു മാസം നീണ്ടു നിന്ന സംഭവവികാസങ്ങൾക്ക് അറുതിയായി. ഇനി അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അശോക് ഗെഹലോട്ട് പറഞ്ഞു.

ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും. നീണ്ട നാളുകൾക്ക് ശേഷം എംഎൽഎമാരെല്ലാം ഒരുമിച്ചുകൂടി. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും മുഖ്യമന്ത്രി ഗെഹലോട്ട് പറഞ്ഞു.

കോൺഗ്രസ് ഹൈക്കമാൻഡ് ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് വിരാമമായത്. സച്ചിൻ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാൻ ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരാണ് സമിതിയുള്ളത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP