Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖിതൻ; സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു; ഇന്നും ദളിത് സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങൽക്കായി പോരാടേണ്ട അവസ്ഥ; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

ആ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖിതൻ; സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു; ഇന്നും ദളിത് സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങൽക്കായി പോരാടേണ്ട അവസ്ഥ; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: സ്‌കൂളിലെ ഉയർന്ന ജാതിക്കാർക്കായി നീക്കിവെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അദ്ധ്യാപകന്റെ മർദനമേറ്റ് ജലോറിൽ ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനംനൊന്ത് കോൺഗ്രസ് എംഎ‍ൽഎ രാജിവെച്ചു. ബെറാൻ ആത്രു എംഎ‍ൽഎ പനംചന്ദ് മെഹ്വാൽ ആണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന് രാജിക്കത്ത് സമർപ്പിച്ചത്.

'സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല,അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു.' പനചന്ദ് മേഘ്വാൾ മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ അദ്ധ്യാപകനെ രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അടിയന്തര ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച് അദ്ധ്യാപകൻ ക്രൂരമായി മർദിച്ചാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥി ഇന്ദ്രകുമാർ മേഘ്വാൾ (9) മരിച്ചത്.

അദ്ധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 20നാണ് കുട്ടിയെ അദ്ധ്യാപകൻ മർദിച്ചത്. മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായി. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. \

കുട്ടിയുടെ മരണം രാജസ്ഥാനിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വിഷയത്തൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചഗ് പട്ടിക ജാതി ദേശീയ കമ്മീഷൻ ചെയർമാന് കത്തയച്ചിട്ടുണ്ട്. അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിൽ രാജസ്ഥാൻ പൊലീസിനോടും സർക്കാരിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP