Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമൽഹാസന്റെ പാർട്ടിയിൽ ആളെ കിട്ടുന്നില്ല; രജനി മക്കൾ മൺറം വലുതാക്കാനുള്ള നീക്കത്തിനും തിരിച്ചടി; താരരാജാക്കന്മാരുടെ തമിഴ്‌നാട് പിടിക്കാനുള്ള നീക്കത്തിന് തടയിട്ട് എഐഡിഎംകെയും ഡിഎംകെയും ഒരുമിച്ചു

കമൽഹാസന്റെ പാർട്ടിയിൽ ആളെ കിട്ടുന്നില്ല; രജനി മക്കൾ മൺറം വലുതാക്കാനുള്ള നീക്കത്തിനും തിരിച്ചടി; താരരാജാക്കന്മാരുടെ തമിഴ്‌നാട് പിടിക്കാനുള്ള നീക്കത്തിന് തടയിട്ട് എഐഡിഎംകെയും ഡിഎംകെയും ഒരുമിച്ചു

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളാണെങ്കിലും രാഷ്ട്രീയപാർട്ടി രൂപീകരിച്ച് ക്ഷോഭിക്കാൻ രജനിക്കും കമലിനും കഴിയുന്നില്ലെന്ന റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ബദൽ രാഷ്ട്രീയമായി ഉയർന്ന് വരാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും ഇരു പാർട്ടികളിലും ഗ്രാമ മേഖലകളിൽ ചുവടുറപ്പിക്കാൻ കഴിയുന്നില്ല. സൂപ്പർതാരങ്ങളുടെ പാർട്ടിയിൽ ചേരാൻ തമിഴ്‌നാടിന്റെ ഗ്രാമീണമേഖലകളിൽ നിന്ന് ആളെക്കിട്ടുന്നില്ല. രജനികാന്തിന്റെ ഇനിയും പേര് പ്രഖ്യാപിക്കാത്ത പാർട്ടിയും കമൽഹാസന്റെ മക്കൾ നീതി മയ്യവും ഗ്രാമീണമേഖലകളിൽ ചുവടുറപ്പിക്കാൻ പ്രയാസപ്പെടുകയാണെന്ന് പാർട്ടികൾക്കുള്ളിൽ നിന്നുതന്നെയാണ് സൂചനകൾ പുറത്ത് വരുന്നത്.

താരമൂല്യം രാഷ്ട്രീയത്തിലും തിളങ്ങാൻ സഹായകമാകുമെന്ന സൂപ്പർതാരങ്ങളുടെ കണക്ക് കൂട്ടൽ തമിഴകത്തിന്റെ ഗ്രാമീണമേഖലകളിൽ പൂർണമായും തെറ്റിയതായാണ് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. എഐഡിഎംകെയ്ക്കും ഡിഎംകെയ്ക്കും അധീശത്വമുള്ള തമിഴ്‌നാട് രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാൻ കമലിനോ രജനിക്കോ കഴിയില്ലെന്ന സൂചനകളാണ് പാർട്ടി അണികൾ തന്നെ നൽകുന്നത്.

തങ്ങളുടെ പാർട്ടികളിൽ ചേരുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ ഡിഎംകെയും എഐഡിഎംകെയും പരമാവധി ശ്രമിക്കുന്നതുകൊണ്ടാണ് പ്രതിസന്ധിയെന്ന് കമലും രജനിയും പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2017 ഡിസംബറിൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനികാന്ത് ഇനിയും തന്റെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രജനിഫാൻസിന്റെ സംഘടനയായ രജനി മക്കൾ മൺറത്തിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിനുകളാണ് നടക്കുന്നത്. തമിഴ്‌നാട്ടിൽ 65,000 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 37,000 ഇടങ്ങളിൽ മാത്രമേ തങ്ങൾക്ക് യൂണിറ്റുകൾ രൂപീകരിക്കാനായിട്ടുള്ളെന്ന് രജനി മക്കൾ മൺറം നേതാവ് രജിനി ഗുപേന്ദ്രൻ പറയുന്നു.

ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ നിരവധി പദ്ധതികളാണ് തങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. താഴേത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താത്തതാണ് പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് പാർട്ടി നേതാക്കൾ തന്നെ മനസ്സിലാക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

2018 ഫെബ്രുവരിയിൽ നിലവിൽ വന്ന കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. രജനി മക്കൾ മൺറം തങ്ങൾക്കിതുവരെ 50 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് പറയുന്നു. എന്നാൽ,അക്കാര്യത്തിലും മക്കൾ നീതി മയ്യത്തിന്റെ അവസ്ഥ പരുങ്ങലിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ അണികളില്ലാതെ തങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് കമൽഹാസന്റെ പാർട്ടിയിലെ ഒരു നേതാവ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.

എന്നാൽ, താര പാർട്ടികൾക്ക് തങ്ങൾ വിലങ്ങുതടിയാവുകയാണെന്ന ആരോപണം ഡിഎംകെ നിഷേധിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും ഏത് പാർട്ടിയിലും അംഗമാകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തങ്ങളാരെയും താര പാർട്ടികളിൽ അംഗമാകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP