Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

മൂന്ന് വർണ പതാക മാറ്റി കാവിക്കൊടി പറപ്പിച്ച് മറാത്തി ജനതയുടെ ഹൃദയം വീണ്ടെടുക്കും; ബാൽ താക്കറയുടെ ജന്മദിനത്തിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന ഒട്ടനവധി പ്രഖ്യാപനങ്ങളും; ശിവസേനയുടെ കുത്തകയായ ഗണേശോത്സവം ഉൾപ്പടെ ഏറ്റെടുത്ത് മറാത്ത പിടിച്ചെടുക്കുക രാഷ്ട്രീയ ലക്ഷ്യം; ഫഡ്‌നാവിസുമായി അകന്ന ശിവസേനയ്ക്ക് പണികൊടുക്കാൻ എം.എൻ.എസിനെ കളത്തിലിറക്കാൻ ബിജെപി; ഹിന്തുത്വം മറന്ന ശിവസേനയുടെ സ്ഥാനത്തേക്ക് തീവ്രഹിന്ദുത്വവുമായി ഇനി.എം.എൻ.എസ്; രാജ് താക്കറെ കളത്തിലറങ്ങുമ്പോൾ ഉദ്ദവിന് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തിലേക്ക് ശിവസേന ചുവട് വച്ചതോടെ തീവ്ര ഹിന്ദുത്വ നിലപാടിൽ നിന്നും ശിവസേന അഴഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ ശിവസേനയ്ക്കിതെ എൻ.സി.പി കോൺഗ്രസ് സഖ്യത്തിൽ ഭരണം കയ്യാളുന്ന ശിവസേനയ്‌ക്കെതിരെ വജ്രായുധവുമായി എത്തുകയാണ് ബിജെപി. തീവ്ര ഹിന്ദുത്വ നിലപാടിൽ നിന് ശിവസേന പിന്മാറിയതോടെ ഭൂരിഭാഗം പ്രവർത്തകരിലും ഇത് എതിർപ്പിന് വഴിയൊരുക്കിയിരുന്നു. എന്നാൽ ശിവസേനയുടെ ഹിന്ദുത്വത്തിന് ബദലായി മഹാരാഷ്ട്ര നവനിർമ്മാൺ സേന പുതിയ മാറ്റങ്ങളുമായി രംഗത്തെത്തുകയാണ്. എൻ.സി.പിയുമായി അധികാരം പങ്കിട്ട് ശിവസേന ഭരണം തുടരുന്ന സാഹചര്യത്തിൽ ശിവസേനയുടെ സ്ഥാനത്തേക്ക് കടന്നുകയറാൻ രാജ് താക്കറെ നേതൃത്വം നൽകുന്ന മഹാരാഷ്ട്ര നവനിർമ്മാൺ സേന ഒരുങ്ങിക്കഴിഞ്ഞു.

പാർട്ടിയുടെ കൊടിയിൽ മാറ്റം കൊണ്ടുവരുന്നതാണ് ആദ്യ പദ്ധതി ഇതിന്റെ ഭാഗമായി നിലവിലുള്ള ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിൽ മാറ്റം കൊണ്ടുവന്ന് പൂർണമായി കാവി വൽക്കരണം നടപ്പിലാക്കും. ബാൽ താക്കറയുടെ ജന്മദിനത്തിലാകും കൊടിമാ്റ്റമുണ്ടാകുക എന്നതാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രിൽ ഫട്‌നാവിസീസ് സർക്കാരിനെ താഴെയിറക്കിയതോടെ ശിവസേനയുമായി ബിജെപി നേരിട്ട് കൊമ്പുകേർക്കുകയാണ്. ഈ സാഹചര്യത്തിലാണ് താഖറയുടെ ശിഖരത്തിൽ നിന്ന് തന്നെയുള്ള എം.എൻ.എസിനെ മുന്നിൽ നിർത്തി മഹാരാഷ്ട്ര വെട്ടിനിരത്താൻ ബിജെപി ചരടുവലിക്കുന്നത്.

മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുക്കാൻ ഒറ്റയ്ക്ക് പ്രവർത്തിച്ചിട്ട് കാര്യമില്ലെന്ന ബിജെപിയുടെ തോന്നലാണ് എം.എൻ.എസിനെ കൂട്ടുപിടിക്കാൻ കാരണമായിരിക്കുന്നത്. ഇത്രയും നാൾ ശിവസേനയ്ക്ക് നൽകിയിരുന്ന സ്ഥാനം എം.എൻ.എസിന് നൽകാനാണ് ബിജെപി ആലോചിക്കുന്നത്. ''കാവി ആരുടേയും സ്വത്തല്ല. മുഴുവൻ മഹാരാഷ്ട്രയും കാവി നിറമാണ്. ഞങ്ങളും കാവിയാണ്. വ്യാഴാഴ്ച നിങ്ങൾ ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിയും. ഇത് മഹാരാഷ്ട്രയ്ക്ക് പുതിയ ഊർജ്ജം കൊണ്ടുവരുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റുകളും മാറ്റങ്ങളും ഉണ്ടാകുമെന്നും മുതിർന്ന എം.എൻ.എസ് ലീഡർ സന്ദീപ് ദേശ്പാണ്ഡെ വ്യക്തമാക്കുന്നത്.

അമിത്ഷായുടെ കയ്യിൽ നിന്നും ബിജെപി ദേശീയ നേതൃത്വം ജെ.പി.നദ്ദ ഏറ്റെടുത്തതോടെ ആദ്യദൗത്യം ഹിന്ദി ഹൃദയഭൂമിയായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് തന്നെയാണ്. ഇതിനായി എം.എൻ.എസുമായി കൂടുതൽ സഹകരണവും ബി.ജെ. പി പുലർത്തുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമത്തിലടക്കം ഹിന്ദുത്വ അജണ്ടയ്ക്ക് എതിരായ പ്രസ്താവനകളാണ് ഉദ്ജദവ് താക്കറെ നടത്തിയത്. ബാൽ താക്കറുടെ നിലപാടിൽ നിന്നും ഉദ്ദവ് വ്യതിചലിക്കുന്നതോടെ പാർട്ടിക്കുള്ളിലും കടുത്ത എതിർപ്പുകൾ നേരിടുകയാണ്. ബാൽ താക്കറയുടെ മുഖവുമായി കാവി പതാകയാണ് എം.എൻ.എസ് പു: നസ്ഥാപിക്കുന്നതെങ്കിൽ മറാത്തി ജനതയുടെ വിശ്വാസവും അംഗീകാരവും എക്കാലവും വീണ്ടെടുക്കാൻ എം.എൻ.എസിന് കഴിയുമെന്ന് രാജ് താ്ക്കറെ കണക്കിലെടുക്കുന്നത്. ശിവസേനയുടെ കുത്തക ആഘോഷങ്ങളായ ഗണേശോത്സവം ഉൾപ്പെടയുള്ള ആഘോഷങ്ങൾ നടത്തുന്നത് വഴി മറാത്തി ജനതയുടെ വിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

2006ലാണ് ശിവസേനയുമായി പിരിഞ്ഞ് രാജ്താക്കറെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് രൂപം നൽകുന്നത്. 2009ൽ 13 എംഎ‍ൽഎമാരാണ് പാർട്ടിക്കുണ്ടായിരുന്നത്. എന്നാൽ 2019ൽ ഒരുസീറ്റ് മാത്രമാണ് എം.എൻ.സിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് പാർട്ടിയെ ഉടച്ചുവാർക്കാൻ രാജ് താക്കറെ തയ്യാറെടുക്കുന്നത്. ശിവസേനയുടെ പിന്മാറ്റം സുവർണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്. ശിവസേന മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കാവി രാഷ്ട്രീയത്തിലേക്ക് നീങ്ങാനുള്ള പദ്ധതി എം.എൻ.എസ് നടത്തുന്നത്. രാജ്താക്കറെയും ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

'ഇന്ന് ശിവസേന പറയുന്നതല്ല ചെയ്യുന്നത്, ചെയ്യുന്നതല്ല പറയുന്നത്. ശ്രീ ബാൽതാക്കറെ ജീയുടെ മരണത്തിന് ശേഷം ശിവസേന എപ്പോഴാണ് കാവികൊടി ഉയർത്തിയത്? ഒരിക്കലുമില്ല, ചിലപ്പോൾ ഗണേശ ഉത്സവത്തിനും ദഹി ഹണ്ടിക്കും ചെയ്തുകാണുമായിരിക്കും. എം.എൻ.എസും രാജ്താക്കറെയും എപ്പോഴും കാവിയോടൊപ്പം മാത്രമായിരുന്നു നിലകൊണ്ടിരുന്നത്.

സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. അതേസമയം, ബിജെപിയുമായുള്ള സഖ്യത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'വളരെ നല്ലതാണ്, ഞങ്ങളുടെ നീക്കത്തെ അവർ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകളില്ല, ഇനി ചിലപ്പോൾ ഭാവിയിൽ നടന്നേക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP