Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഷിക നിയമങ്ങൾക്കെതിരേ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; ധനികർക്കും കച്ചവടക്കാർക്കും വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്; കർഷകരെ അവരുടെ മണ്ണ് വിൽക്കാൻ നിർബന്ധിതരാക്കിയാൽ ട്രാക്ടറുകൾ പാർലമെന്റിലേക്ക് എത്തുമെന്നും രാഹുലിന്റെ മുന്നറിയിപ്പ്

കാർഷിക നിയമങ്ങൾക്കെതിരേ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; ധനികർക്കും കച്ചവടക്കാർക്കും വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്; കർഷകരെ അവരുടെ മണ്ണ് വിൽക്കാൻ നിർബന്ധിതരാക്കിയാൽ ട്രാക്ടറുകൾ പാർലമെന്റിലേക്ക് എത്തുമെന്നും രാഹുലിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി നഗരത്തിലൂടെ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. രാവിലെ പാർലമെന്റിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് നിന്നാണ് രാഹുൽ ട്രാക്ടർ ഓടിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടായിരുന്നു.

അപ്രതീക്ഷിത പ്രതിഷേധമായതിനാൽ സുരക്ഷ ഉദ്യോഗസ്ഥർ വിയർത്തു. ധനികർക്കു വേണ്ടിയും കച്ചവടക്കാർക്ക് വേണ്ടിയുമാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കർഷകരെ അവരുടെ മണ്ണ് വിൽക്കാൻ നിർബന്ധിതരാക്കിയാൽ ട്രാക്ടറുകൾ പാർലമെന്റിലേക്ക് എത്തും' എന്ന അടിക്കുറിപ്പേടെയാണ് ട്രാക്ടർ ഓടിക്കുന്ന ചിത്രം രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'കർഷകരുടെ ശബ്ദം ഞാൻ പാർലമെന്റിൽ എത്തിച്ചു. ആ ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പാർലമെന്റിൽ അതേക്കുറിച്ച് ചർച്ച പോലും അനുവദിക്കുന്നില്ല. കരിനിയമങ്ങൾ പിൻവലിച്ചേ മതിയാവൂ. രണ്ടോ മൂന്നോ വമ്പൻവ്യവസായികൾക്കു വേണ്ടിയാണ് ഈ നിയമങ്ങളെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാം. കേന്ദ്രത്തിന്റെ വാക്കുകളനുസരിച്ച് എല്ലാ കർഷകരും സന്തുഷ്ടരാണ്. പ്രതിഷേധിക്കുന്നവർ ഭീകരരും. പക്ഷെ യഥാർഥത്തിൽ കർഷകരുടെ അവകാശങ്ങൾ കവർന്നെടുത്തിരിക്കുകയാണ്.' - രാഹുൽ പറഞ്ഞു.

അതേസമയം കർഷകസമരം രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നു ബിജെപി ആരോപിച്ചു. രാഹുൽ രാഷ്ട്രീയം കളിക്കുകയാണ്. നിയമങ്ങളിൽ പ്രശ്നമുണ്ടെങ്കിൽ മാറ്റാൻ തയാറാണെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ഒരുക്കമാണെന്നും ബിജെപി എംപി വിനയ് സഹസ്രബുദ്ധെ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ സ്വാതന്ത്ര്യദിനത്തിൽ ട്രാക്ടർ പരേഡ് നടത്തുന്നതിനെക്കുറിച്ചും കർഷക സംഘടനകൾ ആലോചിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തിയ ട്രാക്ടർ പരേഡ് അക്രമാസക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP