Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടുതൽ ദൂരം സഞ്ചരിക്കുന്ന ഞാൻ ചെറിയ ഹെലികോപ്റ്ററിൽ ഞെരുങ്ങിയിരുന്നു പറക്കുന്നു; മറുവശത്ത് ചെറുയാത്രകൾ നടത്തുന്ന ഇവൾ വലിയ ഹെലികോപ്റ്ററിൽ പറക്കുന്നു; യുപിയിലും താരം രാഹുലും പ്രിയങ്കയും തന്നെ; രാജ്യത്തു മാറ്റത്തിനു സമയമായിരിക്കുന്നു; മോദിയുടെ ഭരണം അവസാനിച്ചുവെന്ന് ആവേശത്തോടെ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ; സൈന്യവും ജാതിയും ചർച്ചയാക്കി മോദിയും; യുപിയിൽ നടക്കുന്നത് ആവേശപ്പോര്; ഹിന്ദി ഹൃദയഭൂമിയിലെ പോരാട്ട ചൂട് മുറുകുമ്പോൾ

കൂടുതൽ ദൂരം സഞ്ചരിക്കുന്ന ഞാൻ ചെറിയ ഹെലികോപ്റ്ററിൽ ഞെരുങ്ങിയിരുന്നു പറക്കുന്നു; മറുവശത്ത് ചെറുയാത്രകൾ നടത്തുന്ന ഇവൾ വലിയ ഹെലികോപ്റ്ററിൽ പറക്കുന്നു; യുപിയിലും താരം രാഹുലും പ്രിയങ്കയും തന്നെ; രാജ്യത്തു മാറ്റത്തിനു സമയമായിരിക്കുന്നു; മോദിയുടെ ഭരണം അവസാനിച്ചുവെന്ന് ആവേശത്തോടെ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ; സൈന്യവും ജാതിയും ചർച്ചയാക്കി മോദിയും; യുപിയിൽ നടക്കുന്നത് ആവേശപ്പോര്; ഹിന്ദി ഹൃദയഭൂമിയിലെ പോരാട്ട ചൂട് മുറുകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റിന് മുകളിൽ നേടി രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ബ്രിട്ടീഷ് ഏജൻസിയുടെ പ്രവചനം. ബിജെപിയും തൊട്ട് പിന്നിലുണ്ട്. കോൺഗ്രസും-ബിജെപിയും തമ്മിലെ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ രാഹുൽ ഗാന്ധി തരംഗം ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ കളം പിടിക്കാൻ രണ്ടും കൽപ്പിച്ചള്ള പോരാട്ടമാണ് നടക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമി ഇളക്കിമറിച്ച് കോൺഗ്രസ് ബിജെപി പ്രചാരണം കൊഴുക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്നലെ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ പ്രചാരണത്തിനിറങ്ങിയതോടെ പ്രചരണം ചൂടു പിടിച്ചു. മധ്യ കിഴക്കൻ യുപിയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഒപ്പത്തിനൊപ്പമാണ ്‌പോരാട്ടം. എസ്‌പി ബിഎസ്‌പി മഹാസഖ്യവും സജീവം. ഫിർ ഏക് ബാർ മോദി സർക്കാർ (ഒരിക്കൽ കൂടി മോദി സർക്കാർ) എന്ന മുദ്രാവാക്യമുയർത്തി മോദി പ്രഭാവത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ മലർത്തിയടിക്കാൻ ചൗക്കിദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന വാചകവുമായി കോൺഗ്രസ് സജീവമാകുന്നു.

കനൗജിൽ മോദി പ്രചാരണത്തിനിറങ്ങിയപ്പോൾ, ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളായ റായ്ബറേലിയിലേക്കും അമേഠിയിലേക്കും രാഹുലെത്തി. ലക്‌നൗവിനു സമീപംബാരാബങ്കിയിലും ഉന്നാവിലും പ്രിയങ്കയും. അങ്ങനെ ഉത്തർപ്രദേശ് ഇളകി മറിയുകയാണ്. സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സ്വന്തം മണ്ഡലമായ അമേഠിയിലും പ്രചാരണത്തിനിറങ്ങിയ രാഹുൽ, മോദിയെ കടന്നാക്രമിച്ചു. കോൺഗ്രസിന്റെ മുഖ്യവാഗ്ദാനമായ ന്യായ് പദ്ധതിയെക്കുറിച്ചും വിശദീകരിക്കുന്നു. നിർധനരുടെ അക്കൗണ്ടിൽ പ്രതിവർഷം 72,000 രൂപ ഉറപ്പു നൽകുകയാണ് രാഹുൽ.

യുപിയിലെ കർഷകൻ 20,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ലെങ്കിൽ അവർ ജയിലിലാകും. പക്ഷേ, മോദിയുടെ സുഹൃത്തുക്കളായ അനിൽ അംബാനിയും ലളിത് മോദിയും നീരവ് മോദിയും വിജയ് മല്യയുമെല്ലാം സ്വതന്ത്രരായി നടക്കുന്നു. രാജ്യത്തു മാറ്റത്തിനു സമയമായിരിക്കുന്നു. മോദിയുടെ ഭരണം അവസാനിച്ചു'. മോദിയെ പരാമർശിച്ചു 'ചൗക്കിദാർ' എന്നു രാഹുൽ വിളിച്ചു പറഞ്ഞപ്പോൾ, 'ചോർ ഹേ' എന്ന് ജനക്കൂട്ടവും. അങ്ങനെ ആവേശം നിറച്ചാണ് രാഹുൽ വേദികൾ കൈയടക്കുന്നത്.

താരം പ്രിയങ്കയും രാഹുലും തന്നെ

'കഴിഞ്ഞ 5 വർഷം ഭരിച്ച മോദി ജനങ്ങളെ വഞ്ചിച്ചു. ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നു പറഞ്ഞ 15 ലക്ഷം എവിടെ? 2 കോടി യുവാക്കൾക്കു വാഗ്ദാനം ചെയ്ത തൊഴിലും കർഷകർക്കുള്ള സഹായവും എവിടെ? അവയെക്കുറിച്ച് വാ തുറക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ല. അതേക്കുറിച്ചു സംസാരിച്ചാൽ ജനം അദ്ദേഹത്തെ ആട്ടിപ്പായിക്കും. നോട്ട് നിരോധനവും ഗബ്ബർ സിങ് ടാക്‌സും (ജിഎസ്ടി) പോലുള്ള മണ്ടത്തരങ്ങൾ കഴിഞ്ഞ 70 വർഷത്തിനിടെ ആരും കാട്ടിയിട്ടില്ലെന്ന വിമർശനമാണ് രാഹുൽ ഉയർത്തുന്നത്.

പ്രചാരണത്തിനിടെ യുപിയിലെ കാൻപുർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയും അനുജത്തി പ്രിയങ്ക ഗാന്ധിയും കണ്ടുമുട്ടിയതും സമൂഹ മാധ്യമങ്ങളിൽ ചർത്ത.ാണ്. പ്രിയങ്കയുടെ തോളിൽകയ്യിട്ട് രാഹുൽ ഇങ്ങനെ പറഞ്ഞു: ' ഒരു നല്ല സഹോദരൻ എങ്ങനെയായിരിക്കണമെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം കൂടുതൽ ദൂരം സഞ്ചരിക്കുന്ന ഞാൻ ചെറിയ ഹെലികോപ്റ്ററിൽ ഞെരുങ്ങിയിരുന്നു പറക്കുന്നു. മറുവശത്ത് ചെറുയാത്രകൾ നടത്തുന്ന ഇവൾ വലിയ ഹെലികോപ്റ്ററിൽ പറക്കുന്നു'. വെറുതെ പറയുകയാണെന്നു പ്രിയങ്ക ചിരിയോടെ മറുപടി നൽകവേ രാഹുൽ കൂട്ടിച്ചേർത്തു

'പക്ഷേ, ഇവളെ ഞാൻ സ്‌നേഹിക്കുന്നു'. പൈലറ്റുമാർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത ഇരുവരും പിന്നീട് രണ്ടിടങ്ങളിലേക്ക്. സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ട ഇതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു.

ജാതിയും സൈന്യവും ചർച്ചയാക്കി മോദിയും

ഏറ്റവും പിന്നാക്ക വിഭാഗത്തിൽ ജനിച്ചു വീണവനാണു താനെന്നു പറഞ്ഞാണ് പ്രധാനമന്ത്രി മോദിയുടെ പ്രചറണം. തന്നെ വ്യാജ പിന്നാക്ക വിഭാഗക്കാരൻ എന്ന് മുൻപ് ബിഎസ്‌പി നേതാവ് മായാവതി വിശേഷിപ്പിച്ചതിനുള്ള മറുപടിയായിരുന്നു പരാമർശം. 'പ്രതിപക്ഷത്തെ പോലെ വോട്ടിനു വേണ്ടി ജാതി രാഷ്ട്രീയം കളിക്കാൻ എനിക്കറിയില്ല. പക്ഷേ, എന്നെ നീചജാതിക്കാരനെന്ന് വിളിച്ച് എസ്‌പി ബിഎസ്‌പി നേതാക്കൾ അധിക്ഷേപിക്കുകയാണ്. അവരോടു ഞാൻ കൈകൾ കൂപ്പി അപേക്ഷിക്കുന്നു; ദയവു ചെയ്ത് എന്നെ ജാതി രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുത്. രാജ്യത്തെ 130 കോടി ജനങ്ങളാണ് എന്റെ കുടുംബം' മോദി പറഞ്ഞു.

കനോജിൽ നിന്ന് ഫറൂഖാബാദിലെ ഹർദോയിയിലെത്തിയ മോദി, ആക്രമണം രാഹുലിനു നേരെ തിരിച്ചു. 'ചിലർ കിഴങ്ങിൽനിന്നു സ്വർണമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്യുന്നവരാണ്. അത്തരം വ്യാജ വാഗ്ദാനങ്ങൾ നൽകാൻ ബിജെപിയില്ല. സ്വർണം വേണ്ടവർക്ക് അങ്ങോട്ടു പോകാം' രാഹുലിനെ പേരെടുത്ത് പരാമർശിക്കാതെ മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP