Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽഗാന്ധി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്നത് ഊഹാപോഹം; ഭാവനാസൃഷ്ടിയായ വാർത്തയ്ക്ക് ഉത്തരം പറയേണ്ടതില്ലെന്നും കോൺഗ്രസ്

രാഹുൽഗാന്ധി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്നത് ഊഹാപോഹം; ഭാവനാസൃഷ്ടിയായ വാർത്തയ്ക്ക് ഉത്തരം പറയേണ്ടതില്ലെന്നും കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽഗാന്ധി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രമെന്ന് കോൺഗ്രസ്. മാധ്യമപ്രവർത്തകരോട് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിയാണ് ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഊഹപോഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് താൻ ഉത്തരം പറയില്ല. പുറത്തുവരുന്ന വാർത്തകൾ ഭാവനാസൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് തങ്ങൾക്ക് ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാൽ ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നൽകുമെന്നും സിങ്വി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് ആർ.എസ്.എസ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് രാഹുലിനെ ആർ.എസ്.എസ് ക്ഷണിച്ചതെന്നായിരുന്നു വാർത്ത.

കോൺഗ്രസ് അധ്യക്ഷനെ കൂടാതെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും അടക്കമുള്ളവർ സെപ്റ്റംബർ 17 മുതൽ 19 വരെയുള്ള പരിപാടിയിലെ ക്ഷണിതാക്കളാണ്. 'ദ ഇന്ത്യ ഓഫ് ദ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ഉൽഘാടനം ചെയ്യുമെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

നേരത്തെ, നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും രാജ്യത്ത് വലിയ വാർത്തകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP