Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് അനുഗ്രഹിച്ച് ലിംഗായത്ത് മഠത്തിലെ സന്ന്യാസി; പരാമർശം ഇടപെട്ട് തിരുത്തി മഠാദ്ധ്യക്ഷൻ; ബിജെപിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ലിംഗായത്തുകളുടെ കർണാടകത്തിലെ മഠം സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവം വാർത്തയാക്കി ദേശീയ മാധ്യമങ്ങൾ

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് അനുഗ്രഹിച്ച് ലിംഗായത്ത് മഠത്തിലെ സന്ന്യാസി; പരാമർശം ഇടപെട്ട് തിരുത്തി മഠാദ്ധ്യക്ഷൻ; ബിജെപിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ലിംഗായത്തുകളുടെ കർണാടകത്തിലെ മഠം സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവം വാർത്തയാക്കി ദേശീയ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് അനുഗ്രഹിച്ച് ലിംഗായത്ത് മഠത്തിലെ സന്ന്യാസി. കർണാടകത്തിലെ ചിത്രദുർഗയിലെ ലിംഗായത്ത് മഠം രാഹുൽ സന്ദർശിച്ചപ്പോഴാണ് സംഭവം. ശ്രീമുരുഗരാജേന്ദ്ര മഠത്തിലെ സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ, ഹാവേരി ഹൊസമുട്ട് സ്വാമിയാണ് രാഹുൽ പ്രധാനമന്ത്രി ആകുമെന്ന അനുഗ്രഹം ചൊരിഞ്ഞത്. ഇത് കേട്ടപാടേ, മഠത്തിന്റെ അദ്ധ്യക്ഷൻ പൊടുന്നനെ സംഭാഷണത്തിൽ ഇടപെട്ടു. നമ്മുടെ മഠം ആരൊക്കെ സന്ദർശിച്ചാലും, അവരൊക്കെ അനുഗ്രഹീതരായിരിക്കും എന്നുമാത്രം പറഞ്ഞ് തിരുത്തി.

കർണാടകത്തിലെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകൾ പരമ്പരാഗതമായി ബിജെപിക്ക് വോട്ടുചെയ്യുന്നവരാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ കോൺഗ്രസിന്റെ സ്വാധീനം വർദ്ധിപ്പിക്കുകയും, പാർട്ടിയിൽ ഐക്യം ഊട്ടിയുറപ്പിക്കുകയുമാണ് രാഹുലിന്റെ ലക്ഷ്യം. അടുത്ത വർഷം മെയിലാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്.

2013 മുതൽ 2018 വരെ കോൺഗ്രസായിരുന്നു ഇവിടെ അധികാരത്തിലിരുന്നത്. 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ജനതാദളുമായി ചേർന്ന് സർക്കാരുണ്ടാക്കിയെങ്കിലും അൽപായുസായിരുന്നു. ഒരുവർഷത്തിന് ശേഷം കുമാരസ്വാമി സർക്കാർ തകരുകയും, ബിജെപി വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്തു. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ബിഎസ് യെദ്യൂരപ്പയായിരുന്നു ആദ്യം മുഖ്യമന്ത്രി. പിന്നീട് അതേസമുദായത്തിൽ നിന്നുതന്നെയുള്ള ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായി.

കോൺഗ്രസിലാകട്ടെ ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയും, ജില്ലാ അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണുനട്ടിരിക്കുന്നു. നേതാക്കൾ തമ്മിലടിക്കാതെ ഐക്യത്തോടെ മുന്നോട്ടു നീങ്ങണമെന്ന സന്ദേശമാണ് രാഹുൽ ഇന്നലെ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യ സമിതിയിൽ നൽകിയത്.

നേതൃത്വ പ്രശ്‌നം കർണാടകയിൽ ഇല്ലെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയാൽ, പുതിയ എംഎൽഎമാരും, ഹൈക്കമാൻഡും ചേർന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും കെ സി പറഞ്ഞു. ആഭ്യന്ത്ര പ്രശ്‌നങ്ങൾ പൊതുജനമധ്യത്തിൽ അലക്കരുതെന്നും രാഹുൽ നിർദ്ദേശിച്ചിട്ടുണ്ട്. അറിഞ്ഞോ, അറിയാതെയോ ചില പ്രസ്താവനകൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നിട്ടുണ്ട്. അത്തരം കെണിയിൽ പെടാതെ, ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് രാഹുൽ നൽകിയതെന്നും കെ സി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP