Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവരശേഖരണത്തിന് വീട്ടിലെത്തിയ പൊലീസിനെ കാണാൻ തയ്യാറാവാതെ രാഹുൽഗാന്ധി; പൊലീസ് മടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നൽകി; ഭരണകക്ഷി നേതാക്കളായിരുന്നേൽ പിന്നാലെ പോകുമോ എന്ന് രാഹുൽ

വിവരശേഖരണത്തിന് വീട്ടിലെത്തിയ പൊലീസിനെ കാണാൻ തയ്യാറാവാതെ രാഹുൽഗാന്ധി; പൊലീസ് മടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നൽകി; ഭരണകക്ഷി നേതാക്കളായിരുന്നേൽ പിന്നാലെ പോകുമോ എന്ന് രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ ഡൽഹി പൊലീസ് നോട്ടീസ് നൽകി മടങ്ങി.രണ്ടുമണിക്കൂറോളം പൊലീസ് കാത്തുനിന്നുവെങ്കിലും കാണാൻ രാഹുൽ തയാറായില്ല. ഇതോടെയാണ് പൊലീസ് നോട്ടീസ് നൽകി മടങ്ങിയത്.

ഡൽഹി പൊലീസ് സ്‌പെഷൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ജനുവരി 30ന് ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിലാണ് ഡൽഹി പൊലീസിന്റെ നീക്കം.പീഡനത്തിനിരയായ പെൺകുട്ടികൾ തന്നോട് പരാതി പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.ഈ വിഷയത്തിൽ മൊഴി നൽകാൻ രാഹുലിന് വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു.

കാഷ്മീരിൽ പൊതുസമൂഹത്തോട് സംസാരിക്കവെ, കേന്ദ്രഭരണ പ്രദേശത്തെ ലൈംഗികാതിക്രമ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നിരവധി സ്ത്രീകൾ തന്നെ സമീപിച്ചതായാണ് രാഹുൽ അന്ന് വെളിപ്പെടുത്തിയത്.പൊലീസ് മടങ്ങിയതിന് പിന്നാലെ പൊലീസിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

സമാനമായ ഒരു യാത്ര ഏതെങ്കിലും ഭരണകക്ഷി നേതാക്കൾ നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുൽ പൊലീസിനോട് ചോദിച്ചു.അതേസമയം വിഷയത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാലും രംഗത്തെത്തി.അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇന്ന് രാവിലെ പത്തരയോടെയാണ് തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതി പൊലീസ് വളഞ്ഞത്.പ്രസംഗത്തിൽ പറഞ്ഞ സ്ത്രീകളുടെ വിശദാംശങ്ങൾ,സംഭവം നടന്നത് എപ്പോൾ? അവരെ പീഡിപ്പിച്ചവർക്കെതിരെ കേസ് എടുത്തോ?തുടങ്ങിയ കാര്യങ്ങളാരാഞ്ഞ് രാഹുലിന് ഒരു ചോദ്യാവലി പൊലീസ് നേരത്തെ നൽകിയിരുന്നു.കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ വീട്ടിലെത്തി മൊഴിയെടുക്കാനും ശ്രമിച്ചു.

രാഹുൽ ഗാന്ധി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അംഗബലം വർധിപ്പിച്ചും, കേന്ദ്ര സേനയെ ഒപ്പം കൂട്ടിയും ഇന്ന് ഡൽഹി പൊലീസ് എത്തിയത്.പൊലീസ് വളഞ്ഞതോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടും,എംപിമാരും രാഹുലിന്റെ വസതിയിലെത്തി.അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ രാഹുൽ വിമർശിച്ചതിലുള്ള ഭീഷണിപ്പെടുത്തലാണെന്നും വഴങ്ങില്ലെന്നും അശോക് ഗലോട്ട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP