Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സിദ്ദിഖ്; സ്ഥാനാർത്ഥി ആയതിനേക്കാൾ സന്തോഷം പിന്മാറുമ്പോൾ; ഒരു കോൺഗ്രസ് പ്രവർത്തകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്നും ഡിസിസി പ്രസിഡന്റ്; സിപിഎം സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്നും സിദ്ദിഖ്

വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സിദ്ദിഖ്; സ്ഥാനാർത്ഥി ആയതിനേക്കാൾ സന്തോഷം പിന്മാറുമ്പോൾ; ഒരു കോൺഗ്രസ് പ്രവർത്തകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്നും ഡിസിസി പ്രസിഡന്റ്; സിപിഎം സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്നും സിദ്ദിഖ്

മറുനാടൻ ഡെസ്‌ക്‌

വയനാട്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി മുൻ വയനാട് സ്ഥാനാർത്ഥിയും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ ടി സിദ്ദിഖ്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സിദ്ദിഖ്. വാർത്താ സമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. 

രാഹുലിന്റെ വരവ് വയനാട് ജനങ്ങൾ പുത്തൻ ഉണർവേകും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിൽ വിശ്വസ്ത പ്രചാരകനായി മുന്നോട്ട് പോകും. ഇന്ന് വൈകിട്ട് മുക്കത്ത് നടക്കുന്ന കൺവെൻഷൻ അതുപോലെ നടക്കും. ഈ രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കിട്ടുന്ന സുവർണാവസരമാണ് ഇതെന്നും സിദ്ദിഖ്

അദ്ധ്യക്ഷന്റെ സ്ഥാനാർത്ഥിത്വം  കേരളത്തിലും ദക്ഷിണേന്ത്യയും ശക്തമായ അലയൊലികൾ ഉണ്ടാക്കും. മോദി ഭരണത്തെ താഴെയിറക്കാനുള്ള വലിയ പോരാട്ടമാണ് ഇത്. സിപിഎം എതിർസ്ഥാനാർത്ഥിയെ പിൻവലിക്കുമോ.? എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കും.

രാഹുൽ ഗാന്ധി വരുന്നതോടെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാനാകും. പിന്മാറ്റത്തിൽ ഒരു ഉപാധിയും വച്ചിട്ടില്ല. എല്ലാ സാഹചര്യങ്ങളും അനുകൂലം. വയനാട് അനുഗ്രഹീതമായ മണ്ഡലമായി മാറി കഴിഞ്ഞു. സ്ഥാനാർത്ഥിത്വ ആവശ്യം അങ്ങോട്ട് ആവശ്യപ്പെട്ടത് ഞങ്ങൾ. ആ ഉദ്യമത്തിന് നേതൃത്വം കൊടുക്കുന്നതിനേക്കാൾ വലിയ സന്തോഷം ഇല്ല. സ്ഥാനാർത്ഥി ആയതിനേക്കാൾ സന്തോഷം പിന്മാറുമ്പോഴെന്നും സിദ്ദിഖ്. ഒരു കോൺഗ്രസ് പ്രവർത്തകന് ലഭിക്കേണ്ട ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും കോൺഗ്രസ് നേതാവ് .

കേരള നേതാക്കളുടെ ആവശ്യം ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു . ടി സിദ്ദിഖിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്മാറാൻ തയ്യാറാണെന്ന് അറിയിച്ചതായും ഉമ്മൻ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ.

നേരത്തെ കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു നേരത്തേ കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിർദ്ദേശം. ഇതിന് പിന്നാലെ വയനാട്ടിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വഴിമുട്ടിയപ്പോൾ ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല 'രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?' എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.

2009ൽ യുഡിഎഫിന് കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് വയനാട്. 1,53,439 വോട്ടാണ് ഇവിടെ ലഭിച്ചത്. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 3 ജില്ലകളിലായാണ് വയനാടിന്റെ സ്ഥാനം. കൽപറ്റ, മാനന്തവാടി, ബത്തേരി (വയനാട് ജില്ല), നിലമ്പൂർ, ഏറനാട്, വണ്ടൂർ (മലപ്പുറം ജില്ല), തിരുവമ്പാടി (കോഴിക്കോട് ജില്ല) എന്നിവയാണ് നിയമസഭാ മണ്ഡലങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP