Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിലെ തിരഞ്ഞെടുപ്പ് ചൂടിനിടെ മോദിക്കെതിരെ വിമർശന വർഷവുമായി രാഹുൽ; 'പിടിക്കപ്പെട്ടപ്പോൾ മോദി രാജ്യത്തെ മുഴുവൻ ചൗക്കീദാർമാരാക്കി'; അദ്ദേഹം യഥാർത്ഥത്തിൽ ആരുടെ കാവൽക്കാരനായിരുന്നെന്നും അനിൽ അംബാനിയേയും മെഹലുൽ ചോക്‌സിയേയും നീരവ് മോദിയേയും പോലെയുള്ളവർക്കാണ് മോദി കാവൽക്കാരനായതെന്നും കോൺഗ്രസ് അധ്യക്ഷൻ

കർണാടകയിലെ തിരഞ്ഞെടുപ്പ് ചൂടിനിടെ മോദിക്കെതിരെ വിമർശന വർഷവുമായി രാഹുൽ; 'പിടിക്കപ്പെട്ടപ്പോൾ മോദി രാജ്യത്തെ മുഴുവൻ ചൗക്കീദാർമാരാക്കി'; അദ്ദേഹം യഥാർത്ഥത്തിൽ ആരുടെ കാവൽക്കാരനായിരുന്നെന്നും അനിൽ അംബാനിയേയും മെഹലുൽ ചോക്‌സിയേയും നീരവ് മോദിയേയും പോലെയുള്ളവർക്കാണ് മോദി കാവൽക്കാരനായതെന്നും കോൺഗ്രസ് അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

കലബുറഗി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശന വർഷവുമായി ആഞ്ഞടിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയുെ 'മേം ഭീ ചൗക്കിദാർ' (ഞാനും കാവൽക്കാരനാണ്) എന്ന പ്രചരണത്തിനെതിരെയാണ് രാഹുൽ ആഞ്ഞടിച്ചത്. അദ്ദേഹം പിടിക്കപ്പെട്ട വേളയിലാണ് രാജ്യത്തെ മുഴുവൻ അദ്ദേഹം 'ചൗക്കീദാർമാരാക്കിയത്' എന്നായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്.

കർണാടകയിലെ കലബുറഗിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് അദ്ദേഹം മോദിയെ പരിഹസിച്ചത്. രാജ്യത്തിന്റെ കാലൽക്കാരൻ കള്ളനാണെന്ന് റഫാൽ ഇടപാടിലെ ക്രമക്കേടുകൾ പുറത്ത് വന്നതോടെയാണ് മനസിലായതെന്നും സംഭവത്തിൽ പിടിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ഇന്ത്യയെ മുഴുവനും ചൗക്കീദാർമാരാക്കിയതെന്നുമായിരുന്നു രാഹുൽ പ്രസംഗത്തിനിടെ പരാമർശിച്ചത്.

ഈ വാക്കുകൾ മോദിക്ക് അനുകൂലമാക്കി മാറ്റാനുള്ള ബിജെപിയുടെ തന്ത്രത്തിനുപിന്നാലെ ട്വിറ്ററിൽ മോദിയുടെ ഔദ്യോഗിക പേജിന്റെ പേര് ചൗക്കീദാർ നരേന്ദ്ര മോദി എന്നാക്കി മാറ്റിയിരുന്നു. മാത്രമല്ല, മോദിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി പ്രവർത്തകർ 'മേം ഭീ ചൗക്കീദാർ' എന്ന പ്രചാരണം നടത്തുകയും ചെയ്തു.'പ്രധാനമന്ത്രിയായിട്ടല്ല തന്നെ ചൗക്കീദാർ ആയി കാണണമെന്നാണ് മോദി ജനങ്ങളോടു നേരത്തേ ആവശ്യപ്പെട്ടത്.

എന്നാൽ ഇപ്പോൾ അദ്ദേഹം രാജ്യത്തെ മുഴുവൻ കാവൽക്കാരാക്കി മാറ്റി. അദ്ദേഹം ആരുടെയാണു കാവൽക്കാരനായത്? അനിൽ അംബാനിയെയും മെഹുൽ ചോക്‌സിയെയും നീരവ് മോദിയെയും പോലുള്ളവരെയാണ് മോദി കാവൽക്കാരനായിനിന്നു സംരക്ഷിച്ചത്' രാഹുൽ കൂട്ടിച്ചേർത്തു. 500, 1000 നോട്ടുകൾ നിരോധിച്ചതുപോലെ ഭരണഘടനയെയും ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP