Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം'; 'അവരുടെ വിവേകത്തെ അപമാനിക്കരുത്'; രാഹുലിന്റെ കേരള പ്രസ്താവനയിൽ പ്രതികരണവുമായി കപിൽ സിബൽ; രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി

'രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം'; 'അവരുടെ വിവേകത്തെ അപമാനിക്കരുത്'; രാഹുലിന്റെ കേരള പ്രസ്താവനയിൽ പ്രതികരണവുമായി കപിൽ സിബൽ; രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായതു പുത്തൻ അനുഭവമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിൽ. ബിജെപി നേതാക്കൾ രൂക്ഷവിമർശനം ഉയർത്തുന്നതിനിടെ കോൺഗ്രസിലെ മുതിർന്ന നേതാവ് കപിൽ സിബലും രാഹുലിനെതിരെ രംഗത്തെത്തി.

രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം, അവരുടെ വിവേകത്തെ അപമാനിക്കരുതെന്ന് കപിൽ സിബൽ പറഞ്ഞു. രാഹുൽ ഗാന്ധി പറഞ്ഞതിൽ പ്രതികരിക്കാനില്ല. അദ്ദേഹം ഏതു സന്ദർഭത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കും.

എന്നാൽ നമ്മൾ രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം, അവരുടെ വിവേകത്തെ അപമാനിക്കരുത്. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണെന്നും അവർക്ക് അറിയാം സിബൽ പറഞ്ഞു. അതേ സമയം കോൺഗ്രസ് വിഭജിച്ച് ഭരിക്കാൻ ശ്രമിക്കുകയാണെന്ന ബിജെപി വിമർശനം ചിരിച്ചുതള്ളുന്നതായും കപിൽ സിബൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന ബിജെപി വാദം പരിഹാസ്യമാണ്. 2014 ൽ അധികാരത്തിൽ എത്തിയതുമുതൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർക്കാരാണിതെന്നും സിബൽ ആരോപിച്ചു.

കേരളത്തിലെ ജനങ്ങൾ അറിവുള്ളവരും പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കാൻ താത്പര്യം ഉള്ളവരുമാണെന്ന രാഹുലിന്റെ പരാമർശത്തിലൂടെ ഉത്തരേന്ത്യക്കാരെ രാഹുൽ അപമാനിച്ചെന്നു കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അടക്കമുള്ളവർ രംഗത്തെത്തി.

ഉത്തരേന്ത്യക്കാർക്കെതിരേ വിഷം ചീറ്റുകയാണു രാഹുലെന്നു നഡ്ഡയും നന്ദിയില്ലാത്തവനാണു രാഹുലെന്നു സ്മൃതിയും പറഞ്ഞു. ഇന്ത്യയുടെ വടക്കും തെക്കും തമ്മിൽ ഭിന്നിപ്പുണ്ടാക്കാനുമാണു രാഹുൽ ശ്രമിച്ചതെന്നു സ്മൃതി ആരോപിച്ചു.

അമേഠിയിലെ ജനങ്ങളെയും വോട്ടർമാരെയും മാത്രമല്ല വഞ്ചിച്ചത്. രാഹുലിന്റെ വിദ്വേഷ, പ്രതികാര രാഷ്ട്രീയത്തെ ഓരോ ഇന്ത്യൻ പൗരനും അപലപിക്കേണ്ടതുണ്ട്. രാഹുലിന് ഒന്നും അറിയില്ലെന്നും അവർ പറഞ്ഞു.

കുറച്ചുനാൾ മുന്പ് അദ്ദേഹം വടക്കുകിഴക്കൻ പ്രദേശത്തായിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തിനെതിരെ അവിടെ വിഷം വിതറി. ഇപ്പോൾ തെക്ക് ചെന്ന് അദ്ദേഹം ഉത്തരേന്ത്യയ്‌ക്കെതിരെ വിഷം വിതയ്ക്കുകയാണ്. വിഭജിച്ച് ഭരിക്കുകയെന്ന രാഷ്ട്രീയം ജനം തള്ളുമെന്നും നഡ്ഡ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP