Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരോധനാജ്ഞ ലംഘിച്ച് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തി; മാർച്ച് മുന്നിൽ നിന്നു നയിച്ചു സോണിയ ഗാന്ധി; വഴിയിൽ തടഞ്ഞ് പൊലീസ്; രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തു നീക്കി; പ്രിയങ്കയെ അടക്കം വലിച്ചിഴച്ചു പൊലീസ്; നേതാക്കളും പ്രവർത്തകരും എത്തിയത് കറുത്ത വസ്ത്രം ധരിച്ച്

നിരോധനാജ്ഞ ലംഘിച്ച് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തി; മാർച്ച് മുന്നിൽ നിന്നു നയിച്ചു സോണിയ ഗാന്ധി; വഴിയിൽ തടഞ്ഞ് പൊലീസ്; രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തു നീക്കി; പ്രിയങ്കയെ അടക്കം വലിച്ചിഴച്ചു പൊലീസ്; നേതാക്കളും പ്രവർത്തകരും എത്തിയത് കറുത്ത വസ്ത്രം ധരിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇഡി റെയ്ഡിനും വിലക്കയറ്റത്തിനെതിരെ നിരോഘനാജ്ഞ ലംഘിച്ച് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവർത്തകരും പ്രതിഷേധ മാർച്ചിനെത്തിയത്. പാർലമെന്റിൽ പ്രതിഷേധിച്ച ശേഷമാണ് എംപിമാർ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ച് ആരംഭിച്ചത്. എന്നാൽ എംപിമാരെ പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾ മറിച്ചിട്ടും മുന്നോട്ട് പോകാൻ ശ്രമിച്ച എംപിമാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

ആലത്തൂർ എംപി രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാലിതും പൊലീസ് തടഞ്ഞു. എംപിമാരെല്ലാവരും പൊലീസ് കസ്റ്റഡിയിലാണ്. രാഹുൽഗാന്ധിക്കൊപ്പം ശശി തരൂർ എംപി, ഹൈബി ഈഡൻ എന്നിവരടക്കമുള്ള എംപിമാരും നേതാക്കളും അറസ്റ്റ്‌വരിച്ചു. പ്രിയങ്ക ഗാന്ധഇയെയും വലിച്ചിഴച്ചാണ് പൊലീസ് വാനിൽ കയറ്റിത്.

സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എംപിമാരെ അറസ്റ്റ് ചെയ്തെന്നും ചിലരെ മർദിച്ചുവെന്നും രാഹുൽഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയടക്കം എടുത്തുകൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവെച്ചു. ഏകാധിപത്യത്തിനെതിരേ ശബ്ദമുയർത്തുന്നവരെയെല്ലാം ജയിലിലടക്കുകയും മർദിക്കുകയുമാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്റെ മരണം നടന്ന് കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി പടിപടിയായി ഉർത്തിക്കൊണ്ടുവന്നതെല്ലാം കൺമുന്നിൽ തകർന്ന് പോവുന്നത് നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

ഡൽഹിയിലെ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന തലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർമാരുടെ വസതികൾ ഘരാവോ ചെയ്യാനാണ് ആഹ്വാനം. മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലും സമരം സംഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. നാഷണൽ ഹെറാൾഡ് ഓഫീസ് ഇ ഡി സീൽ ചെയ്തതിലുള്ള കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം. നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിലും ഡൽഹി പൊലീസ് ബോർഡ് സ്ഥാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP