Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുണയുണ്ടെങ്കിൽ സംവാദത്തിന് വരൂ; പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ; മോദിക്കതിന് കഴിയില്ലെന്നും കാരണം ഭയമാണെന്നും രാഹുൽ ഗാന്ധി; വിവാദമുയർത്തിയ മോദിലൈയുടെ നിജസ്ഥിതി തേടി സൈബർ ലോകവും

ചുണയുണ്ടെങ്കിൽ സംവാദത്തിന് വരൂ; പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ; മോദിക്കതിന് കഴിയില്ലെന്നും കാരണം ഭയമാണെന്നും രാഹുൽ ഗാന്ധി; വിവാദമുയർത്തിയ മോദിലൈയുടെ നിജസ്ഥിതി തേടി സൈബർ ലോകവും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭയമില്ലെങ്കിൽ തന്നോടൊപ്പം മോദി സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ പറഞ്ഞു. പഞ്ചാബിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിനായി ക്ഷണിച്ചത്. ഇതാദ്യമായല്ല നരേന്ദ്ര മോദിയെ രാഹുൽ സംവാദത്തിനായി വെല്ലുവിളിക്കുന്നത്. 15 മിനിറ്റ് പോലും ലോക്സഭയിൽ ചെലവഴിക്കാനും തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സമയമില്ലാത്ത പ്രധാനമന്ത്രി ലോകം മുഴുവൻ ചുറ്റുന്നുണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു.

'ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വിളിക്കുകയാണ്. റേസ് കോഴ്സ് റോഡോ പാർലമെന്റോ, മോദി പറയുന്ന എവിടെ വച്ച് വേണമെങ്കിലും അതാകാം.15 മിനിറ്റ് മാത്രമേ ഞാൻ അദ്ദേഹത്തോട് സംസാരിക്കൂ. അദ്ദേഹത്തിന് മൂന്ന് മണിക്കൂർ സംസാരിക്കാം. എന്നാൽ ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോൽക്കും. മോദിക്ക് ഒരിക്കലും എന്നോട് സംവാദത്തിൽ ഏർപ്പെടാൻ സാധിക്കില്ല. കാരണം അദ്ദേഹത്തിന് ഭയമാണ്'- രാഹുൽ ഗാന്ധി പറഞ്ഞു.

ഡൽഹിയിലെ ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ്. അതിനെ ഔദ്യോഗികമായി റേസ് കോഴ്സ് റോഡെന്നാണ് വിളിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാൽ ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയിൽ മോദിലൈ(modilie) ഉൾപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. സത്യത്തെ രൂപം മാറ്റുന്നു എന്ന അർത്ഥത്തിലാണ് രാഹുലിന്റെ ട്വീറ്റിലെ ഓക്‌സ്‌ഫോർഡ് പേജിൽ മോദിലൈ എന്ന വാക്കിന് അർത്ഥം നൽകിയിരുന്നത്.

എന്നാൽ, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്ന ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയുടെ പേജ് സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്നാണ് ആരോപണം. രാഹുൽഗാന്ധി ട്വീറ്റ് ചെയ്ത സ്‌ക്രീൻ ഷോട്ടിൽ ഓക്‌സ്‌ഫോർഡ് ചിഹ്നം യഥാർത്ഥമല്ല. ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയുടെ ഒഫീഷ്യൽ പേജിൽ മോദിലൈ എന്ന വാക്ക് തിരയുമ്പോൾ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി അനുകൂലികൾ രാഹുലിനെതിരെ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP