Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിനിടെ സൗഹൃദ സംഭാഷണത്തിൽ മുഴുകി രാഹുൽ ഗാന്ധിയും നിതിൻ ഗഡ്കരിയും; കോൺഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരെ ബിജെപിയിൽ തന്നെ വിമർശനങ്ങളുയരവേ ചിരിച്ചുകൊണ്ട് ഇരു നേതാക്കളുടെയും കുശലാന്വേഷണം

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിനിടെ സൗഹൃദ സംഭാഷണത്തിൽ മുഴുകി രാഹുൽ ഗാന്ധിയും നിതിൻ ഗഡ്കരിയും; കോൺഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരെ ബിജെപിയിൽ തന്നെ വിമർശനങ്ങളുയരവേ ചിരിച്ചുകൊണ്ട് ഇരു നേതാക്കളുടെയും കുശലാന്വേഷണം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കവേ ഡൽഹിയിലെ രാജ്പഥിൽ നടന്ന ആഘോഷച്ചടങ്ങിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും തമ്മിലുണ്ടായ സൗഹൃദ സംഭാഷണമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. ആഘോഷ പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ മുൻനിരയിലിരുന്ന നേതാക്കൾ സൗഹൃദ സംഭാഷണം തുടർന്നു. രാഹുലിന് ഏതാനും സീറ്റുകൾ സമീപത്ത് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇരുന്നിട്ടും ഇവർ തമ്മിൽ സംസാരിച്ചതേയില്ല.

ബിജെപി നേതൃത്വത്തിനും സർക്കാരിനുമെതിരെ കുറച്ച് നാൾ മുൻപ് ഗഡ്കരി പരോക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. നേരത്തെ ചില പൊതു പരിപാടികളിൽ പ്രസംഗിക്കുന്നതിനിടെ ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടേയും നേതൃപാടവത്തെ ഗഡ്കരി പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതാണ് രാഹുലും ഗഡ്കരിയും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. കോൺഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരെ ബിജെപിക്കുള്ളിൽ നിന്ന് തന്നെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.

അമിത് ഷാ-മോദി കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും 2019-ൽ ഗഡ്കരി പ്രധാനമന്ത്രി ആയാൽ പിന്തുണക്കുമെന്നും എൻ.ഡി.എ ഘടക കക്ഷിയായ ശിവസേനയും പറഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റുമായി രൂപീകരിച്ച സമിതികളിൽ ഗഡ്കരിക്ക് ബിജെപി കാര്യമായ റോളൊന്നും നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പരേഡിനിടെ രാഹുൽ ഗാന്ധിക്ക് നാലാം നിരയിൽ സീറ്റ് നൽകിയത് വലിയ വിവാദമായിരുന്നു. പാർട്ടി നേതാവ് ഗുലാം നബി ആസാദിന് അടുത്തായിട്ടായിരുന്നു രാഹുലിന്റെ സീറ്റ്.

ഇതോടെ എന്തുകൊണ്ടാണ് രാഹുലിനെ പിൻനിരയിലേക്ക് തള്ളിയതെന്ന ചോദ്യം കോൺഗ്രസ് നേതാക്കൾ ഉയർത്തുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധിക്ക് മുൻനിരയിൽ സീറ്റ് നൽകിയപ്പോഴായിരുന്നു രാഹുലിനെ നാലാം നിരയിലേക്ക് തള്ളിയത്. എന്നാൽ എവിടെ ഇരിക്കുന്നു എന്നതിലൊന്നും വലിയ കാര്യമില്ലെന്നും വിവാദമാക്കേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP