Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ തന്നെ! അംബാനിക്കായി മോദി കളവ് നടത്തി; 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത്എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടത്? റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണം; മോദിക്ക് ക്ലീൻ ചിറ്റ് നൽകാതെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ തന്നെ! അംബാനിക്കായി മോദി കളവ് നടത്തി; 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത്എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടത്? റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണം; മോദിക്ക്  ക്ലീൻ ചിറ്റ് നൽകാതെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ കരാറിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളുടെ മുന്നിൽ വരാൻ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്. അംബാനിക്കായി മോദി കളവ് നടത്തി. എന്തുകൊണ്ടാണ് 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത് ? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു. റഫാൽ ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ഇടപാടിന്റെ വിവരങ്ങൾ കണ്ടെന്ന് സൂചിപ്പിച്ചാണ് സുപ്രീം കോടതിവിധി. എന്നാൽ വിധിയിൽ പറയുംപോലെ ഇടപാടിന്റെ വിവരങ്ങൾ പി.എ.സി കണ്ടിട്ടില്ലെന്നും ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.അതേസമയം, ഏറെ ആരോപണങ്ങളും രാഷ്ട്രീയവിവാദങ്ങളും ഉയർന്ന റഫാൽ ഇടപാട് അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീകോടതി തള്ളി. പ്രതിരോധകരാറുകൾ ജുഡിഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയാണ് നടപടി. കരാർ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഒറ്റസ്വരത്തിൽ പറഞ്ഞു. തീരുമാനം ദൗർഭാഗ്യകരമെന്ന് ഹർജി നൽകിയ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. കരാർ നടപടികൾ, വിമാനങ്ങളുടെ വില, ഓഫ്‌സെറ്റ് പങ്കാളിയെ കണ്ടെത്തിയത് എന്നിവ. കരാർ നടപടികളിൽ കോടതി തൃപ്തി പ്രകടിപ്പിച്ചു. വില കണക്കാക്കേണ്ടതും താരമത്യം ചെയ്യേണ്ടതും കോടതിയുടെ ജോലിയല്ല. റിലയൻസിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയതും കോടതി പരിഗണിച്ചു ഓഫ്‌സെറ്റ് പങ്കാളിയെ തീരുമാനിക്കേണ്ടത് വിമാന നിർമ്മാണകമ്പനിയാണെന്നും കേന്ദ്രസർക്കാർ അല്ലെന്നും കോടതി വ്യക്തമാക്കി. റിലയൻസിന് സാമ്പത്തികലാഭമുണ്ടാക്കാൻ സഹായിച്ചുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് കണ്ടെത്തിയില്ല. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ല. പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും അരുൺ ജെയ്റ്റ്‌ലിയും മാത്രമാണ് സംസാരിക്കുന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ക്ക് മുന്നിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. പി.എ.സി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഫ്രഞ്ച് പാർലമെന്റിലാണോ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

നേരത്തെ റഫാൽ കരാറിൽ അഴിമതി ആരോപണം ഉന്നയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയായിരുന്നുവന്നും രാജ്യത്തെ തെറ്റിധരിപ്പിക്കാനായി നടത്തിയ ഏറ്റവും വലിയ ശ്രമമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു. സത്യം സുപ്രീം കോടതിയിൽ തെളിഞ്ഞു. വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധി മൗനത്തിലായെന്നും അമിത് ഷാ പരിഹസിച്ചു. ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതിന് രാഹുൽ ഗാന്ധി തീർച്ചയായും മാപ്പ് പറഞ്ഞേതീരൂവെന്ന് അമിത് ഷാ പറഞ്ഞു. റഫാൽ കരാറിൽ ഒഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു പങ്കുമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നതാണ്, അത് ഇപ്പോൾ സുപ്രീം കോടതിയിൽ വീണ്ടും തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി റഫാൽ കരാറിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് ആരോപണം ഉന്നയിക്കാൻ വിവരങ്ങൾ ലഭിച്ചതെവിടെ നിന്നാണെന്ന് അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ സത്യം വിജയിച്ചെന്നും ജനങ്ങളോടും സൈനികരോടും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

റഫാൽ ഇടപാടിനെക്കുറിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകാത്ത കോൺഗ്രസിനെ അമിത് ഷാ വിമർശിച്ചു. ചർച്ച നടത്താൻ നിരവധി അവസരങ്ങളുണ്ടായിരുന്നു. രാജ്യത്തിന് അതിലൂടെ യാഥാർഥ്യം മനസിലാക്കാനാകുമായിരുന്നു. ചർച്ചകൾക്ക് ശേഷമാണ് ജെപിസി രൂപീകരിക്കേണ്ടത്. എന്നാൽ കോൺഗ്രസ് ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP