Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി മോദി പറയുന്നു ഇന്ത്യൻ പ്രദേശത്ത് വിദേശ (ചൈനീസ്) സാന്നിധ്യമില്ലെന്ന്, ഇത് ശരിയാണെങ്കിൽ, മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂൺ 16-17 തീയതികളിൽ സൈനികർ തമ്മിൽ സംഘർഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവൻ നഷ്ടമായത്? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ചിദംബരം; കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രി ചൈനക്ക് ക്ലീൻചിറ്റ് നൽകിയോ എന്ന് ചോദ്യമുയർത്തി കോൺഗ്രസ് കടന്നാക്രമണം; ഗൽവാനിൽ വീഴ്ച സംഭവിച്ചോ?

പ്രധാനമന്ത്രി മോദി പറയുന്നു ഇന്ത്യൻ പ്രദേശത്ത് വിദേശ (ചൈനീസ്) സാന്നിധ്യമില്ലെന്ന്, ഇത് ശരിയാണെങ്കിൽ, മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂൺ 16-17 തീയതികളിൽ സൈനികർ തമ്മിൽ സംഘർഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവൻ നഷ്ടമായത്? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ചിദംബരം; കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രി ചൈനക്ക് ക്ലീൻചിറ്റ് നൽകിയോ എന്ന് ചോദ്യമുയർത്തി കോൺഗ്രസ് കടന്നാക്രമണം; ഗൽവാനിൽ വീഴ്ച സംഭവിച്ചോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നിൽ അടിയറവ് വച്ചെന്ന് രാഹുൽ പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിനൊപ്പം മുൻ കേന്ദ്രമന്ത്രി ചിദംബരവും കേന്ദ്ര സർക്കാരിനെ വിമർശിച്ചു.

'ഭൂമി ചൈനയുടേതാണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായത്. അവർ എവിടെയാണ് കൊല്ലപ്പെട്ടത്', രാഹുൽ ചോദിച്ചു. ഇന്ത്യയുടെ അതിർത്തി പ്രദേശത്ത് പുറത്ത് നിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവന ചോദ്യം ചെയ്തുക്കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ഇതോടെ വിഷയം രാഷ്ട്രീയമായി കോൺഗ്രസ് ചർച്ചയാക്കുമെന്ന് വ്യക്തമാക്കുകയാണ്. പ്രധാനമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിലും സർക്കാരിനെതിരെ പരോക്ഷ വിമർശനം കോൺഗ്രസ് ഉയർത്തിയിരുന്നു.

ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി ചൈനക്ക് ക്ലീൻചിറ്റ് നൽകിയോ എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചു. മോദിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിക്കുകയാണ് ചിദംബരം ചെയ്യുന്നത്. ലഡാക്കിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായി എന്ന ചർച്ചയായണ് ചിദംബരം ഉയർത്തുന്നത്.

'പ്രധാനമന്ത്രി മോദി പറയുന്നു ഇന്ത്യൻ പ്രദേശത്ത് വിദേശ (ചൈനീസ്) സാന്നിധ്യമില്ലെന്ന്, ഇത് ശരിയാണെങ്കിൽ, മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂൺ 16-17 തീയതികളിൽ സൈനികർ തമ്മിൽ സംഘർഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവൻ നഷ്ടമായത്?. നിയന്ത്രണ രേഖയിൽ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കിൽ പിന്നെന്തുക്കൊണ്ട് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെ കുറിച്ച് ഇത്രയധികം സംസാരിച്ചത്. പ്രധാനമന്ത്രി മോദി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയോ? അങ്ങനെയാണെങ്കിൽ ചൈനയുമായി എന്താണ് ചർച്ച ചെയ്യാനുള്ളത്. മേജർ ജനറൽ തലത്തിൽ എന്തിനെകുറിച്ചാണ് ചർച്ച ചെയ്യുന്നത്' ചിദംബരം ചോദിച്ചു.

അതിർത്തിയിലെ സൈനിക നീക്കങ്ങൾ തുടർന്ന് ഇന്ത്യയും ചൈനയും രണ്ടും കൽപ്പിച്ച് മുമ്പോട്ട് പോവുകയാണ്. ലേയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ സജ്ജമായി. കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യമെത്തി. വ്യോമസേനാ മേധാവി ലഡാക്കിൽ തുടരുന്നു. അതിർത്തിയായ ദെപ്‌സാങിൽ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. ഇന്ത്യ-ചൈന പ്രശ്‌നപരിഹാരത്തിന് മേജർ ജനറൽ തലത്തിൽ ഇരു സേനകളും ഇന്നലെയും ചർച്ച നടത്തിയെങ്കിലും സംഘർഷം അയഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്ത് വരുന്നത്. യുദ്ധ സമാനമായ സാഹചര്യത്തിലും രാഷ്ട്രീയം ചർച്ചയാക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി പിന്നോട്ടില്ലെന്ന സൂചനയാണ് നൽകുന്നത്.

ഗൽവാൻ, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. കരസേനയ്ക്കു പിന്തുണ നൽകാൻ ചൈന അതിർത്തിയിൽ വ്യോമസുരക്ഷയൊരുക്കുന്ന ശ്രീനഗർ, ലേ, അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിലാണു വ്യോമസേന പടയൊരുക്കം നടത്തുന്നത്.

ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP