Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'എന്തൊരു ഐറ്റമാണ്': ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരായ കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി; അദ്ദേഹം ആരുമായിക്കൊള്ളട്ടെ..ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല; ഇത് ദൗർഭാഗ്യകരമായ പരാമർശമാണ്; സ്ത്രീകളോടുള്ള സമീപനം എല്ലാതലത്തിലും മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുൽ

'എന്തൊരു ഐറ്റമാണ്': ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരായ കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി; അദ്ദേഹം ആരുമായിക്കൊള്ളട്ടെ..ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല; ഇത് ദൗർഭാഗ്യകരമായ പരാമർശമാണ്; സ്ത്രീകളോടുള്ള സമീപനം എല്ലാതലത്തിലും മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുൽ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. ദാബ്രയിൽ നടന്ന യോഗത്തിലാണ് കോൺഗ്രസിൽ നിന്നും കൂറുമാറിയ ബിജെപി വനിതാ സ്ഥാനാർത്ഥി ഇമാർതി ദേവിക്കെതിരെയാണ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. 'നമ്മുടെ സ്ഥാനാർത്ഥി അവളെ പോലെയല്ല, എന്താണവളുടെ പേര്? (ഇമാർതി ദേവി എന്ന് ആൾക്കൂട്ടം പറയുന്നു) നിങ്ങൾക്ക് അവളെ നന്നായറിയാം. നിങ്ങൾ മുന്നറിയിപ്പ് തന്നതുമാണ്. എന്തൊരു ഐറ്റമാണ്- ഇതായിരുന്നു കമൽനാഥിന്റെ പരാമർശം. ഏതായാലും കമൽ നാഥിന്റെ ഈ ഐറ്റം പരാമർശം ദൗർഭാഗ്യകരമായി പോയെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. 'ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. കമൽനാഥ്ജി എന്റെ പാർട്ടിയിൽ നിന്നാണ്. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരം ഭാഷ എനിക്കിഷ്ടമല്ല..അതിനോട് യോജിക്കുന്നില്ല. അദ്ദേഹം ആരാണ് എന്നത് ഇക്കാര്യത്തിൽ അപ്രസക്തമാണ്. ഇത് ദൗർഭാഗ്യകരമാണ്. സ്ത്രീകളോടുള്ള പെരുമാറ്റം എല്ലാതലത്തിലും മെച്ചപ്പെടേണ്ടതുണ്ട്. അത് ക്രമസമാധാന പ്രശ്‌നമാകട്ടെ, പൊതുവായ മര്യാദയാകട്ടെ, സർക്കാരിലും മറ്റു്സ്ഥലങ്ങളിലും അവർക്ക് മതിയായ ഇടം നൽകുന്നതിലാകട്ടെ നമ്മുടെ സമീപനം കൂടുതൽ മെച്ചപ്പെടണം. സ്ത്രീകൾ നമ്മുടെ അഭിമാനമാണ്..അവർ സംരക്ഷിക്കപ്പെടണം'രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കമൽനാഥിനെതിരെ ഗാന്ധിമാർ ഒരു നടപടിയുമെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചിരുന്നു. കമൽനാഥിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ഗാന്ധി കുടുംബം എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവർ പറഞ്ഞു. ഇതാദ്യമായല്ല മധ്യപ്രദേശിലെ ഒരു കോൺഗ്രസ് നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. സ്വന്തം പാർട്ടിയിലെ വനിതാ നേതാവിനെതിരെ ദ്വിഗ് വിജയ് നടത്തിയ പ്രസ്താവന എല്ലാവരും ഓർമ്മിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം, മധ്യപ്രദേശിൽ 28 സീറ്റുകളിലേക്കു നവംബർ മൂന്നിന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമൽനാഥിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വനിതാസ്ഥാനാർത്ഥിക്കെതിരെയാണ് കമൽനാഥ് പരാമർശം നടത്തിയത്. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കമൽനാഥ് രംഗത്തെത്തിയിട്ടുണ്ട്. ആർക്കെങ്കിലും തന്റെ പരാമർശം അവഹേളനമായി തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ തിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമൽനാഥ് പറഞ്ഞു.' ഞാൻ അവഹേളിക്കുന്ന പരാമർശമാണ് നടത്തിയതെന്ന് അവർ പറയുന്നു. ഏത് പരാമർശം. ഞാൻ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.' - കമൽനാഥ് പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ കമൽനാഥിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിലും ഈ വിഷയം വനിതാ കമ്മീഷൻ കൊണ്ടുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP