Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗരീബി ഹടാവോ...കോൺഗ്രസ് കാ ഹാഥ് ഗരീബോം കെ സാഥ്..കൈപ്പത്തി എന്നും ദരിദ്രർക്കൊപ്പമെന്ന തുറുപ്പുചീട്ടുമായി രാഹുൽ ഗാന്ധി; രാജ്യത്തിന്റെ പൾസറിഞ്ഞ് വോട്ടർമാരെ പാട്ടിലാക്കാൻ നിർണായക പ്രഖ്യാപനം: അധികാരമേറിയാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കും; പട്ടിണി ഇല്ലാതാക്കാനുള്ള പദ്ധതി തൊഴിലുറപ്പിന്റെ മാതൃകയിൽ; അഞ്ചുസംസ്ഥാനങ്ങളിലെ സെമിഫൈനൽ നൽകിയ ആത്മവിശ്വാസത്തിൽ മുന്നേറുന്ന കോൺഗ്രസ് അദ്ധ്യക്ഷന്റെ ജനപ്രിയപരിപാടികൾക്ക് ബദൽ തേടി ബിജെപി

ഗരീബി ഹടാവോ...കോൺഗ്രസ് കാ ഹാഥ് ഗരീബോം കെ സാഥ്..കൈപ്പത്തി എന്നും ദരിദ്രർക്കൊപ്പമെന്ന തുറുപ്പുചീട്ടുമായി രാഹുൽ ഗാന്ധി; രാജ്യത്തിന്റെ പൾസറിഞ്ഞ് വോട്ടർമാരെ പാട്ടിലാക്കാൻ നിർണായക പ്രഖ്യാപനം: അധികാരമേറിയാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കും; പട്ടിണി ഇല്ലാതാക്കാനുള്ള പദ്ധതി തൊഴിലുറപ്പിന്റെ മാതൃകയിൽ; അഞ്ചുസംസ്ഥാനങ്ങളിലെ സെമിഫൈനൽ നൽകിയ ആത്മവിശ്വാസത്തിൽ മുന്നേറുന്ന കോൺഗ്രസ് അദ്ധ്യക്ഷന്റെ ജനപ്രിയപരിപാടികൾക്ക് ബദൽ തേടി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഛത്തീസ്‌ഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, വോട്ടർമാരെ പാട്ടിലാക്കുന്ന വാഗ്ദാനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരമേറിയാൽ, രാജ്യത്തെ ഓരോ ദരിദ്രനും മിനിമം വരുമാനം ഉറപ്പാക്കുമെന്നും ആരും പട്ടിണി കിടന്നുറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണിത്. ഛത്തീസ്‌ഗഡിലെ കിസാൻ റാലിയിൽ പങ്കെടുക്കവേയാണു രാഹുലിന്റെ പ്രഖ്യാപനം.

ലോകത്ത് ഒരുരാജ്യത്തും ഇത്തരമൊരു പദ്ധതിയില്ലെന്നും രാഹുൽ ആമുഖമായി പറഞ്ഞു. തൊഴിലുറപ്പുപദ്ധതിയും, വിവരാവകാശ നിയമവും കൊണ്ടുവന്നത് പോലെ തന്ന വിപ്ലവകരമായ തീരുമാനമാണിതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു. ബിജെപിക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. രാജ്യത്തു രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കാനാണു ബിജെപിയുടെ ശ്രമം. അനിൽ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്‌സി തുടങ്ങിയവരും പാവപ്പെട്ട കർഷകരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ധനിക വ്യവസായികൾക്ക് അനുകൂലമായാണു പ്രവർത്തിക്കുന്നത്. പാവം കർഷകരെ കേന്ദ്ര സർക്കാർ മറന്നു രാഹുൽ ആരോപിച്ചു.

കർഷകരുടെ കടം എഴുതിത്ത്തള്ളുന്ന പ്രതീകാത്മക സർട്ടിഫിക്കറ്റുകളും രാഹുൽ ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും കാർഷിക വായ്പകൾ കോൺഗ്രസ് നേരത്തെ എഴുതി തള്ളിയിരുന്നു. ഇത്തരത്തിൽ 6100 കോടിയുടെ വായ്പയാണ് അധികാരമേറിയ ശേഷം തള്ളിയത്. അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഛത്തീസ്‌ഗഡിൽ സർക്കാർ ഭരണത്തിലെത്തിയപ്പോൾ, ഒരുദിവസത്തിനകം കാർഷികവായ്പ എഴുതി തള്ളി.

എന്തുകൊണ്ടാണ് ബിജെപി സർക്കാർ വായ്പകൾ എഴുതി തള്ളാത്തതെന്ന് രാഹുൽചോദിച്ചു. ഫണ്ടില്ലെന്ന ന്യായത്തിലാമ് മോദി ഒഴിഞ്ഞുമാറിയത്. എന്നാൽ, 15 ഉന്നതവ്യവസായികളുടെ വായ്പകൾ എഴുതി തള്ളാൻ ബിജെപിക്കും സർക്കാരിനും ആവശ്യത്തിന് പണമുണ്ടായിരുന്നു. അനിൽ അംബാനിയുടെ കമ്പനിക്ക് ഇത്തരത്തിൽ 30,000 കോടിയുടെ ആനുകൂല്യങ്ങളാണ് നൽകിയത്. ഫണ്ടുകളുടെ കുറവ് ബിജെപി സർക്കാരിനില്ലെന്നും അവരുടെ മുൻഗണനകൾ വേറെയാണെന്നും രാഹുൽ പറഞ്ഞു.

2013 ൽ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നഷ്ടപരിഹാര അവകാശ നിയമത്തിലെ വകുപ്പുകളെ ദുർബലമാക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ നടത്തുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ നിയമം കർശനമായി നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തന്റെ തന്ത്രങ്ങൾ എല്ലാ സംസ്ഥാനത്തും നടപ്പാക്കണമെന്നാണ് രാഹുലിന്റെ നിർദ്ദേശം. അതേസമയം വമ്പൻ പ്രഖ്യാപനങ്ങൾ തന്നെയാണ് രാഹുലിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ വോട്ടുബാങ്ക് കർഷകരും പാർശ്വവൽകരിക്കപ്പെട്ടവരും തന്നെയായിരിക്കുമെന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

മൂന്നുസംസ്ഥാനങ്ങളിലെ കോൺ്ഗ്രസിന്റെ ജയത്തിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ തയ്യാറെടുപ്പിലായിരുന്നു രാഹുൽ. കർഷക പ്രശ്‌നവും, തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന മുഖ്യ വിഷയങ്ങളെന്ന് രാഹുൽ തിരിച്ചറിഞ്ഞു കഴിഞ്ഞു. നോട്ടുനിരോധനവും, ജിഎസ്ടിയും തകർത്ത ചെറുകിടക്കാരെ കൈപിടിച്ചുയർത്താനുള്ള പദ്ധതികളും ആലേചനയിലുണ്ട്. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടെന്ന് രാഹുലിന്റെ ടെക്നിക്കൽ ടീം റിപ്പോർട്ട് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തരം പുതിയ കാര്യങ്ങളായിരിക്കണം രാഹുൽ ഉൾപ്പെടുത്തേണ്ടതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ബിജെപിയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമായിട്ടാണ് രാഹുൽ കാണുന്നത്. അതേസമയം ശക്തി ആപ്പ് വഴി പ്രവർത്തകരുമായി സംവദിച്ചപ്പോൾ നിരവധി പ്രശ്നങ്ങൾ അവർ നേരിട്ട് രാഹുലിനെ അറിയിച്ചിരുന്നു.

കാർഷിക ഉൽപ്പന്നങ്ങൾ ഭക്ഷണ പദാർത്ഥങ്ങളായി മാറ്റാനുള്ള കേന്ദ്രങ്ങൾ ഓരോ കാർഷിക മേഖലയിലും സ്ഥാപിക്കുമെന്നാണ് രാഹുലിന്റെ അടുത്ത പ്രഖ്യാപനം. ഇതുവഴി കാർഷിക ഉൽപ്പന്നങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സാധിക്കും. ഇത്തരം കേന്ദ്രങ്ങളിലൂടെ വാങ്ങുന്നയാളും കർഷകരും തമ്മിൽ ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കാനും ഇതുവഴി ചൂഷണം ഇല്ലാതാക്കാനും സാധിക്കും.

പുതിയ പ്രഖ്യാപനങ്ങളുമായി ഓരോ ദിവസവും മുന്നേറുന്ന രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. രാഹുൽ അവഗണിക്കാനാവാത്ത നേതാവായി ഉയർന്ന് വന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ ബിജെപി ദേശീയ നിർവാഹക സമിതിയിൽ വിലയിരുത്തലുണ്ടായത്. രാഹുലിനെ ഇത്രയും കാലം പരിഹസിച്ചിരുന്ന ബിജെപി അദ്ദേഹത്തെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത് 2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അദ്ദേഹത്തിന്റെ പ്രവർത്തന രീതിയെ കുറിച്ച് പഠിക്കാൻ പ്രത്യേക ടീമിനെ ബിജെപിയും നിയമിക്കുന്നുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കിട്ടിയപ്പോൾ, 2019ൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസമാണ് രാഹുൽ പ്രകടിപ്പിച്ചത്. അധികാരത്തിലെത്തിയാൽ സർക്കാർ കർഷക കടം എഴുതി തള്ളുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു. മോദി വാഗ്ദാനങ്ങൾ പാലിക്കില്ല എന്ന തോന്നൽ രാജ്യത്തെ ജനങ്ങൾക്ക് ഉണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം കർഷക പ്രശ്‌നങ്ങളും യുവാക്കളുടെ തൊഴിലില്ലായ്മയും ആയിരിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധി ഉയർത്തിയ ഗരീബി ഹഠാവോ മുദ്രാവാക്യം പോലെ തന്റെ തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ്, രാഹുൽ ഗാന്ധി. ഓരോ ദരിദ്രനും മിനിമം വേതനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP