Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യമായി വാർത്താ സമ്മേളനം നടത്തിയത് ഇടർച്ചയുള്ള സ്വരവും പരിഭ്രമമുള്ള മുഖവുമായി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയിപ്പിച്ചത് അമിത് ഷായെക്കൊണ്ട്; നേരിട്ട് മറുപടി പറയാത്തത് പാർട്ടി അധ്യക്ഷനുള്ളതിനാലെന്ന് മോദിയുടെ വിശദീകരണവും; പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട അതേ സമയം കോൺഗ്രസ് ആസ്ഥാനത്ത് പത്രക്കാരെ കണ്ട് നാടകീയ നീക്കങ്ങൾ നടത്തി രാഹുലും; സംവാദം നടത്താൻ വിളിച്ചിട്ട് വരാത്ത പ്രധാനമന്ത്രിയെ പരിഹസിച്ചും പൊളിച്ചടുക്കിയും മോദി മാധ്യമങ്ങളെ കണ്ട ദിവസവും താരമായത് രാഹുൽ തന്നെ

ആദ്യമായി വാർത്താ സമ്മേളനം നടത്തിയത് ഇടർച്ചയുള്ള സ്വരവും പരിഭ്രമമുള്ള മുഖവുമായി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയിപ്പിച്ചത് അമിത് ഷായെക്കൊണ്ട്; നേരിട്ട് മറുപടി പറയാത്തത് പാർട്ടി അധ്യക്ഷനുള്ളതിനാലെന്ന് മോദിയുടെ വിശദീകരണവും; പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട അതേ സമയം കോൺഗ്രസ് ആസ്ഥാനത്ത് പത്രക്കാരെ കണ്ട് നാടകീയ നീക്കങ്ങൾ നടത്തി രാഹുലും; സംവാദം നടത്താൻ വിളിച്ചിട്ട് വരാത്ത പ്രധാനമന്ത്രിയെ പരിഹസിച്ചും പൊളിച്ചടുക്കിയും മോദി മാധ്യമങ്ങളെ കണ്ട ദിവസവും താരമായത് രാഹുൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഒരേ ദിവസം രാജ്യത്തെ ഏറ്റവും വലിയ രണ്ട് നേതാക്കൾ നടത്തുന്ന വാർത്താ സമ്മേളനം. ഒരു വശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മറു വശത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കണ്ടത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇത് ആദ്യമായിട്ടാണ്. അതിന്റെ എല്ലാവിധ പരിചയക്കുറവും പ്രധാനമന്ത്രിയുടെ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു. പലപ്പോഴും അദ്ദേഹം പരിഭ്രമിക്കുന്നതും കാണാമായിരുന്നു. മാത്രമല്ല മോദിയോട് മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതാകട്ടെ പാർട്ടി അധ്യക്ഷൻ അമിത് ഷായും. പാർട്ടി അധ്യക്ഷൻ ഉള്ളതിനാൽ മാത്രമാണ് താൻ ഉത്തരം പറയാത്തത് എന്ന് മോദി പറയുന്നുണ്ടെങ്കിലും അത് വാദത്തിന് പോലുമെടുക്കാൻ കഴിയില്ല.

മറുവശത്ത് മർമ്മം നോക്കി അടിക്കുക എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾ. മോദി മാധ്യമങ്ങളെ കാണാൻ നിരവധി നേതാക്കളുടെ ഒപ്പം എത്തിയപ്പോൾ പക്ഷേ രാഹുൽ അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കാണാൻ എത്തിയത് ഒറ്റയ്ക്കാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതാകട്ടെ നെഞ്ച് വിരിച്ചും. മോദിയുടെ ന്യൂനതകളും കഴിവുകേടുകളും നിരത്തി മോദിയെ വലിച്ച് കീറുകയായിരുന്നു രാഹുൽ എന്ന് നാടൻ ഭാഷയിൽ പറഞ്ഞാലും തെറ്റില്ല എന്ന തരത്തിലായിരുന്നു രാഹുലിന്റെ ഓരോ വാക്കുകളും. അധികാരത്തിൽ തിരിച്ചെത്തുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും ഉറപ്പാണെന്നും മോദി പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് ആ കോൺഫിഡൻസ് ഇല്ലായിരുന്നു.

ഒരേ സമയമാണ് ബിജെപി ആസ്ഥാനത്തും കോൺഗ്രസ് ആസ്ഥാനത്തും മാധ്യമങ്ങളെ കണ്ടപ്പോൾ അത് 17ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസത്തേയും നാടകീയത നിറഞ്ഞതാക്കി. പ്രഗ്യാസിങിന് എതിരെയുള്ള കാര്യങ്ങൾ വരെ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലുംമോദിക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. മോദി വാർത്താ സമ്മേളനം നടത്തുമ്പോൾ തന്നെ രാഹുൽ ഗാന്ധി അദ്ദേഹത്തെ പരിഹസിച്ച് മൈലേജ് വർധിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണാനുള്ള മോദിയുടെ തീരുമാനം വളരെ നല്ലത് തന്നെ പക്ഷേ നിങ്ങൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കണമെന്നായിരുന്നു രാഹുലിന് ആവശ്യപ്പെടാനുള്ളത്.

കോൺഗ്രസ് അധ്യക്ഷനായ തന്നോട് ചോദ്യങ്ങൾ ചോദിക്കാൻ കാണിക്കുന്ന താൽപര്യം പ്രധാനമനത്രിയോടും വേണമെന്നും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കണമെന്നും രാഹുൽ പരിഹസിച്ചു. മുൻപ് അദ്ദേഹത്തിന് താൽപര്യമുള്ളവർക്ക് അഭിമുഖം നൽകിയപ്പോൾ ചോദിച്ചത് മുഴുവൻ മോദിയുടെ വസ്ത്ര ധാരണത്തെ പറ്റിയും ഭക്ഷണത്തെ പറ്റിയും ഒക്കെയാണ്. കുർത്തയുടെ സ്റ്റൈലും കഴിക്കുന്ന ഭക്ഷണവുമൊക്കെ ആയിരുന്നു ചോദ്യങ്ങൾ. അത് ആവർത്തിക്കരുതെന്നും രാജ്യത്തെ കുറിച്ച് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഒരു പത്ര സമ്മേളനം നടത്തുന്ന പ്രധാനമന്ത്രി. ഇന്ത്യൻ പറധാനമന്ത്രി ആദ്യമായി ഒരു വാർത്താ സമ്മേളനം നടത്തുന്നു. അമിത് ഷായും ഒപ്പം ഉണ്ടെന്നും കേൾക്കുന്നു.എന്തുകൊണ്ടാണ് താങ്കൾ റഫാൽ അഴിമതിയെ കുറിച്ച് ഒരു സംവാദത്തിന് വരാത്തത് എന്നും രാഹുൽ ചോദിക്കുന്നു. താങ്കൾ ഗാന്ധിയൻ ഫിലോസഫിയുടെ വക്താവ് അല്ലെന്നും മറിച്ച് അക്രമത്തിന്റെ വക്താവ് ആണെന്നും രാഹുൽ പരിഹസിച്ചു. ഇന്ത്യയിലെ ഏത് ഗ്രാമത്തിലും നഗരത്തിലും ചെന്ന് ചൗക്കിദാർ എന്ന് പറഞ്ഞാലും ചോർ ഹെ എന്ന് പിന്നാലെ ജനങ്ങൾ പറയും എന്നാണ് രാഹുൽ പറയുന്നു.

മോദിയുടെ റഡാർ പ്രസംഗത്തേയും രാഹുൽ പരിഹസിച്ചു.ഇന്ന് ഡൽഹിയിൽ മഴ പെയ്തപ്പോൾ താൻ ശരിക്കും ഭയന്നുവെന്നും മേഖങ്ങൾ കാരണം റഡാറുകൾക്ക് അദ്ദേഹത്തിന്റെ എയറോപ്ലെയിൻ മിസ് ആകുമോ എന്നായിരുന്നും രാഹുലിന്റെ ഭയം. ഇത് പറഞ്ഞ ശേഷം മൂന്ന് തവണ കൈ കൊണ്ട് മേശയിൽ അടിച്ചായിരുന്നു പരിഹാസം. മോദിയുടെ കള്ളത്തരങ്ങൾ പൊളിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞുവെന്നും രാഹുൽ പറയുന്നു. എന്റെ കുടുംബത്തെ കുറിച്ച് മോദിക്ക് ഇഷ്ടമുള്ളത് പറയാം പക്ഷേ എന്റെ മര്യാദ അതല്ലെന്നും രാഹുൽ പറയുന്നു. കോൺഗ്രസ് പാർട്ടി വളരെ നന്നായി തന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടെന്നും ബാ്കി ജനങ്ങൾ പറയും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹം നിരവധി കള്ളങ്ങൾ പറഞ്ഞ് നമ്മളെ എല്ലാവരേയും പറ്റിച്ചു. 15 ലക്ഷം തരാമെന്ന് പറഞ്ഞു പക്ഷേ നടന്നില്ല. പിന്നെ അത് മാറ്റി പറഞ്ഞു. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞില്ല. ഓരോന്ന് കാണിച്ച് കൂട്ടിയിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത് പക്ഷേ ഇനി രാജ്യത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധ മാറില്ലെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP