Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലില്ലായ്മയും നികുതി കൊള്ളയും വിലക്കയറ്റവും വെറുപ്പിന്റെ രാഷ്ട്രീയവും നാല് ഓപ്ഷനുകൾ; കൂടുതൽ വോട്ട് വെറുപ്പിന്റെ രാഷ്ട്രീയത്തിന്; ബിജെപിക്കെതിരെ ജനങ്ങളുടെ മനസ്സറിയാൻ രാഹുൽ

തൊഴിലില്ലായ്മയും നികുതി കൊള്ളയും വിലക്കയറ്റവും വെറുപ്പിന്റെ രാഷ്ട്രീയവും നാല് ഓപ്ഷനുകൾ; കൂടുതൽ വോട്ട് വെറുപ്പിന്റെ രാഷ്ട്രീയത്തിന്; ബിജെപിക്കെതിരെ ജനങ്ങളുടെ മനസ്സറിയാൻ രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കെതിരായ ജനവികാരം അറിയാൻ നിർണ്ണായക നീക്കവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത മാസം അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നയങ്ങളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. ഇത് വൈറലാകുകയാണ്. യുപിയിൽ ബിജെപിയെ തോൽപ്പിക്കാനുള്ള എല്ലാ സാധ്യതയും കോൺഗ്രസ് തേടും.

ബിജെപിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തേടിയാണ് രാഹുൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്താണ് എന്ന് ചോദിച്ചു െകാണ്ടാണ് ട്വീറ്റ്. നാല് ഓപ്ഷനുകളും രാഹുൽ ചോദ്യത്തിന് താഴെ നൽകിയിരിക്കുന്നു. തൊഴിലില്ലായ്മ, നികുതി കൊള്ള, വിലക്കയറ്റം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയാണ് രാഹുൽ മുന്നോട്ട് വച്ചിരിക്കുന്ന ഓപ്ഷനുകൾ. ഒന്നരലക്ഷത്തിലേറെ പേർ ഇതിനോടകം അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു.

48.03 ശതമാനം പേരും വെറുപ്പിന്റെ രാഷ്ട്രീയം എന്ന ഓപ്ഷനാണ് ക്ലിക്ക് ചെയ്തിരിക്കുന്നത്. 30.6 ശതമാനം പേർ തൊഴിലില്ലായ്മ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറാണ് വോട്ട് ചെയ്യാനുള്ള സമയം. വോട്ടെടുപ്പിലെ വിഷയങ്ങളാകും ബിജെപിക്കെതിരെ കോൺഗ്രസ് പ്രധാന ചർച്ചയാക്കുക. പൊതു ജന മനസ് അറിയാനാണ് രാഹുൽ ഇത്തരത്തിലൊരു നീക്കം നടത്തിയത്.

സംസ്ഥാന ഭരിക്കുന്ന ബിജെപി സർക്കാറിൽ നിന്നും അനീതി നേരിട്ട സാധാരണക്കാരായ ജനങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയതിലൂടെ വലിയ മാറ്റമാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് കൊണ്ടുവന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ് തുടങ്ങിവെച്ച ഈ മാറ്റം ഉത്തർപ്രദേശിൽ ഒതുങ്ങില്ല. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്താകെ ഇതിന്റെ അലയൊലികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായുള്ള പങ്കാളിത്തത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. സേവനമെന്ന പേരിൽ 'നാടക'ത്തിൽ ഏർപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ രാജ്യത്ത് ഒരു വലിയ മാറ്റം കൊണ്ടുവരുന്നു, ഉത്തർപ്രദേശിൽ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്,' മുൻ കോൺഗ്രസ് മേധാവിയായ രാഹുൽ ഹിന്ദിയിൽ എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഞങ്ങൾ ചൂഷണത്തിനെതിരെ പോരാടുകയും അവർക്ക് നീതി ലഭിക്കുന്നതിന് ജനങ്ങളുടെ ശബ്ദമാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ജനസേവ' എന്ന നാടകമല്ല ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയം നീങ്ങുന്നതോടെ കോൺഗ്രസ് അധികാരത്തിൽ വരും. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള 125 സ്ഥാനാർത്ഥികളിൽ 50 സ്ത്രീകളെ മത്സരിപ്പിക്കുമെന്ന വാഗ്ദാനമാണ് കോൺഗ്രസ് പാലിച്ചിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP