Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോംവർക്ക് നന്നായി ചെയ്തപ്പോൾ യുഎഇ സന്ദർശനത്തിൽ ഷൈൻ ചെയ്തു; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ പ്രകടനപത്രികയും ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവുമായി രാഹുൽ ഗാന്ധി; തൊഴിലില്ലായ്മയും കർഷകപ്രശ്‌നവും കോൺഗ്രസിന്റെ സ്‌പെഷ്യൽ ഫോക്കസ്; മാനിഫെസ്റ്റോ തയ്യാറാക്കാൻ രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായി പലവട്ടം കൂടിയാലോചന; തൊഴിലില്ലായ്മ ഗുരുതര പ്രശ്‌നമെന്ന കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്ന മുൻ ആർബിഐ ഗവർണർ ഇനി രാഹുൽ ബ്രിഗേഡിനൊപ്പം കൈകോർത്തുനീങ്ങും

ഹോംവർക്ക് നന്നായി ചെയ്തപ്പോൾ യുഎഇ സന്ദർശനത്തിൽ ഷൈൻ ചെയ്തു; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ പ്രകടനപത്രികയും ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവുമായി രാഹുൽ ഗാന്ധി; തൊഴിലില്ലായ്മയും കർഷകപ്രശ്‌നവും കോൺഗ്രസിന്റെ സ്‌പെഷ്യൽ ഫോക്കസ്; മാനിഫെസ്റ്റോ തയ്യാറാക്കാൻ രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായി പലവട്ടം കൂടിയാലോചന; തൊഴിലില്ലായ്മ ഗുരുതര പ്രശ്‌നമെന്ന കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്ന മുൻ ആർബിഐ ഗവർണർ ഇനി രാഹുൽ ബ്രിഗേഡിനൊപ്പം കൈകോർത്തുനീങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞാഴ്ചത്തെ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം വിജയകരമായി വിലയിരുത്താൻ കാരണം കോൺഗ്രസ് അദ്ധ്യക്ഷൻ നടത്തിയ ഗൃഹപാഠമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തുറകളിലുള്ളവരെ കാണാനും വിശ്വാസമാർജ്ജിക്കാനും കഴിഞ്ഞു. പ്രകടനപത്രിക തയ്യാറാക്കുന്നതിനായി രാഹുൽ ഗാന്ധി നിരവധി വിദഗ്ധരെ ബന്ധപ്പെട്ടുവരികയാണ്. തൊഴിൽ ഉത്പാദനം, കൃഷി തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് ആലോചന. തന്റെ പ്രസംഗങ്ങളിലും രാഹുൽ സ്ഥിരമായി ഈ രണ്ടുവിഷയങ്ങളും പരാമർശിക്കാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുദിവസമാണ് രാഹുൽ മുൻ ആർബിഐ ഗവർണർ രഘുറാം രാജനുമായി തൊഴിലില്ലായ്മ നിർമ്മാർജ്ജനത്തെ കുറിച്ച് സംസാരിച്ചു. അതിലൊന്ന് യുഎഇയിൽ വച്ചായിരുന്നു. ഈ വിഷയത്തിൽ രഘുറാം രാജൻ രാഹുലിന് കുറിപ്പ് അയച്ചുവെന്ന് കോൺ്ഗ്രസ് വൃത്തങ്ങൾ പറയുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജൻ പ്രവർത്തിച്ചിട്ടുണ്ട്. 2012 ആഗ്സ്ത് മുതൽ 2013 സെപ്റ്റംബർ വരെയായിരുന്നു കാലയളവ്. 2016ൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം രഘുറാം രാജൻ ഷിക്കാഗോയിലെ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയിരുന്നു.

കോൺഗ്രസ് പ്രകടനപത്രിക അദ്ധ്യക്ഷൻ പി ചിദംബരം അക്കാദമിക്, വ്യവസായം, കാർഷിക മേഖല, ചെറുകിട വ്യവസായം, യുവജന, സ്ത്രീ എന്നീ രംഗങ്ങളിലെ വിദഗ്ധരുമായി നിരവധി ചർച്ചകൾ നടത്തി വരികയാണ്. കഴിഞ്ഞ ശനിയാഴ്ച സമൂഹത്തിലെ വ്യത്യസ്ത തലത്തിലെ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ ശനിയാഴ്ച വാരണാസിയിൽ ചിദംബരത്തിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.

കോൺ്ഗ്രസിന്റെ പല നയങ്ങളോടും യോജിക്കുന്ന സമീപനമാണ് അടുത്ത കാലത്തായി രഘുറാം രാജൻ സ്വീകരിച്ചുവരുന്നത്. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനോട് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. വിദേശ-ആഭ്യന്തര നിക്ഷേപകർക്ക് ആത്മവിശ്വാസമുണ്ടാകാൻ ഇത്തരം ഇടപെടലുകൾ പാടില്ലെന്നാണ് രാജന്റെ അഭിപ്രായം. പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളിൽ ഒന്നും കേന്ദ്രസർക്കാരിന്റെ അനാവശ്യഇടപെടലുകളാണ്. സിബിഐ, റിസർവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ഉദാഹരണം. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ അതേ നിലപാട് തന്നെയാണ് രഘുറാം രാജനും.

സിബിഐയിലെ സമീപകാലസംഭവവികാസങ്ങളും സർക്കാരിന്റെ ഇടപടലിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. ആർബിഐയിലാകട്ടെ, രഘുറാം രാജന്റെ പിൻഗാമിയായ ഊർജിത് പട്ടേലും സർക്കാരുമായി ഇടഞ്ഞ് പുറത്തുപോയി. തിരഞ്ഞെടുപ്പിന് മുമ്പ് സമ്പദ വ്യവസ്ഥയെ കൂടുതൽ ഊർജ്ജസ്ലമാക്കാൻ കൂടുതൽ പണം ഒഴുക്കാൻ സർക്കാർ ആർബിഐക്ക മേൽ സമ്മർദ്ദം ചെലുത്തിയതാണ് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്.

തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളുമാണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങളെന്ന് കോൺ്ഗ്രസിന്റെ ആരോപണം രഘുറാം രാജനും ശരിവയ്ക്കുന്നു. കർഷക പ്രശ്‌നങ്ങൾ, ഊർജ്ജ പ്രശ്‌നം. ബാങ്കിങ് മേഖലയിലെ പ്രതിസന്ധി എനനിവയാണ് സമ്പദ് മേഖല നേരിടുന്ന മൂന്നു മുഖ്യപ്രശനങ്ങളെന്ന് രാജൻ പറയുന്നു. തൊഴിലില്ലായ്മ ഗുരുതരപ്രശ്‌നമാണ്. ഏഴുശതമാനം വളർച്ചാനിരക്ക് കൈവരിച്ചിട്ടും തൊഴിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നത് മുഖ്യപ്രശ്‌നമാണ്. ഏതായാലും കോൺഗ്രസും രഘുറാം രാജനും തുടർന്നങ്ങോട്ടും കൈകോർത്തുനീങ്ങാനുള്ളസാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP