Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദൈവതുല്യനാണെന്ന് കോൺ​ഗ്രസ് നേതാവ്; റായ്ബറേലി എംഎൽഎ രാകേഷ് പ്രതാപ് സിങ് ആദരിച്ചത് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ച ഹിന്ദുയുവവാഹിനി നേതാവിനെയും; യുപിയിൽ സ്വന്തം എംഎൽഎമാരെ പോലും നിയന്ത്രിക്കാനാകാതെ കോൺ​ഗ്രസ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദൈവതുല്യനാണെന്ന് കോൺ​ഗ്രസ് നേതാവ്; റായ്ബറേലി എംഎൽഎ രാകേഷ് പ്രതാപ് സിങ് ആദരിച്ചത് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ച ഹിന്ദുയുവവാഹിനി നേതാവിനെയും; യുപിയിൽ സ്വന്തം എംഎൽഎമാരെ പോലും നിയന്ത്രിക്കാനാകാതെ കോൺ​ഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ആം ആദ്മി എംഎൽഎ സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ച ഹിന്ദുയുവവാഹിനി നേതാവിനെ ആദരിച്ച് കോൺ​ഗ്രസ് എംഎൽഎ. റായ്ബറേലി എംഎൽഎയായ രാകേഷ് പ്രതാപ് സിംഗാണ് ഹിന്ദുയുവവാഹിനി കൺവീനറെ ആദരിക്കുകയും സംഘടനക്ക് 51000 ക്യാഷ് അവാർഡ് നൽകുകയും ചെയ്തത്. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയുടെ മണ്ഡലത്തിലെ നിയമസഭാം​ഗമാണ് കോൺ​ഗ്രസ് നേതാവായ പ്രതാപ് സിംങ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദൈവതുല്യനാണെന്നും കോൺ​ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

സോംനാഥ് ഭാരതിക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ മോശം വാക്കുകൾക്കുള്ള ശിക്ഷയാണെന്നും പ്രതാപ് സിംങ് പറഞ്ഞു. ‘യു.പി മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമർശത്തിന് അദ്ദേഹത്തിന് ഉചിതമായ മറുപടിയാണ് ലഭിച്ചത്. യോഗി ആദിത്യനാഥ് ദൈവതുല്യനാണ്. യു,പിയിലെ ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കുന്നു’, പ്രതാപ് സിങ് പറഞ്ഞു. റായ്ബറേലിയുടേയും ഹിന്ദുസമൂഹത്തിന്റേയും യശസ്സ് ഉയർത്തുന്നതാണ് ഹിന്ദുയുവവാഹിനിയുടെ നടപടിയെന്നും പ്രതാപ് സിങ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുൾപ്പെട്ട നിയമസഭാ മണ്ഡലത്തെയാണ് പ്രതാപ് സിങ് പ്രതിനിധീകരിക്കുന്നത്. 2017 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേഷ് സിംഗിന്റെ സഹോദരനാണ് പ്രതാപ് സിങ്.

യോഗി ആദിത്യനാഥ് സ്ഥാപിച്ച ഒരു സംഘടനയാണ് ഹിന്ദു യുവ വാഹിനി, എന്നാൽ യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം അതിന്റെ പ്രവർത്തനങ്ങളിൽ സജീവമല്ല. അതേസമയം, ലോക്സഭയിൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭാംഗങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. നിലവിൽ രണ്ട് കോൺഗ്രസ് എം‌എൽ‌എമാരായ അദിതി സിങ്, രാകേഷ് പ്രതാപ് സിങ് - സാധ്യമായ എല്ലാ ഫോറങ്ങളിലും അവരുടെ മാതൃ പാർട്ടിയെ എതിർക്കുന്നു. മാത്രമല്ല, കോൺഗ്രസിന്റെ 35 ഭാരവാഹികളും, മുൻ കോൺഗ്രസ് സെക്രട്ടറിയും മുൻ ജില്ലാ ചുമതലക്കാരനും നിലവിലെ പിസിസി അംഗവുമായ ശിവകുമാർ പാണ്ഡെ സംഘടനയിൽ നിന്ന് പുറത്തുപോകുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സർക്കാർ ആശുപത്രികൾക്കെതിരെയും അപകീർത്തികരമായ പരാമർശം ഉന്നയിച്ചെന്നും ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അദ്ദേഹത്തിന് നേരെ മഷിയെറിഞ്ഞത്. യു.പിയിലെ ആശുപത്രികൾ കുട്ടികൾ ജനിക്കുന്നുണ്ടെങ്കിലും അവ നായ്ക്കളുടേതാണെന്ന് സോംനാഥ് ഭാരതി പറയുന്നതായുള്ള വീഡിയോയാണ് പ്രചരിച്ചത്. മഷി പ്രയോഗത്തിന് ശേഷം സോംനാഥ് ഭാരതി യു.പിയിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പറയുമ്പോൾ യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്നതായും ആരോപണമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP