Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അതിർത്തിയിൽ രാജ്യത്തിന്റെ കാവൽക്കാരനാണ് എന്റെ മകൻ..കർഷകനുവേണ്ടി പോരാടിയപ്പോൾ ഞാൻ ഭീകരനായി; രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഞങ്ങളെ സർക്കാർ കുറ്റവാളികളായി കാണുന്നു': കണ്ഠമിടറി ഭീംസിങ്ങ്; കർഷകരെ ഖലിസ്ഥാൻ തീവ്രവാദികളെന്ന് പരാമർശിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകം; കർഷക സമരം നാലുനാൾ പിന്നിട്ടു

'അതിർത്തിയിൽ രാജ്യത്തിന്റെ കാവൽക്കാരനാണ് എന്റെ മകൻ..കർഷകനുവേണ്ടി പോരാടിയപ്പോൾ ഞാൻ ഭീകരനായി; രാജ്യത്തിനായി  ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഞങ്ങളെ സർക്കാർ കുറ്റവാളികളായി കാണുന്നു': കണ്ഠമിടറി ഭീംസിങ്ങ്; കർഷകരെ ഖലിസ്ഥാൻ തീവ്രവാദികളെന്ന് പരാമർശിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകം; കർഷക സമരം നാലുനാൾ പിന്നിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർഷകമാർച്ചിൽ പങ്കെടുത്ത പഞ്ചാബിലെ കർഷകരെ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന ഹരിയാന മുഖ്യമന്ത്രിയുടെ പരമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വളരെ വികാരപരമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പലരും പ്രതികരിക്കുന്നത്. രാജ്യത്ത് നടക്കുന്ന കർഷകസമരത്തിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ സാന്നിധ്യമുണ്ടെന്ന ഹരിയാണ മുഖ്യമന്ത്രിയുടെ പരാമർശത്തോട് ഭീംസിങ് എന്ന എഴുപത്തിരണ്ടുകാരന്റെ പ്രതികരണം ഇങ്ങനെ.. 'രാജ്യത്തെ രക്ഷിക്കാൻ അതിർത്തിയിൽ കാവൽ നിൽക്കുകയാണ് എന്റെ മകൻ, എന്നാൽ ഒരു കർഷകന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ കുറ്റവാളിയായും ഭീകരനെന്ന നിലയിലുമാണ് അവന്റെ അച്ഛനോട് പെരുമാറുന്നത്.മകൻ മാത്രമല്ല മരുമക്കളും രാജ്യത്തെ സേവിക്കുന്ന സൈനികരാണ്. പക്ഷെ അവരുടെ കുടുംബം കടക്കെണിയിലും പട്ടിണിയിലുമാണ്. ഞങ്ങൾ നാല് സഹോദരങ്ങളും ഓരോ കുട്ടികളെ രാജ്യസേവനത്തിനായി അയച്ചതാണ്. രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഞങ്ങളെ സർക്കാർ കുറ്റവാളികളായി കാണുകയും ഭീകരരെന്ന് വിളിക്കുകയും ചെയ്യുന്നു'.

കരിമ്പ്, ഗോതമ്പ്, ബാർലി എന്നിവയാണ് ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഭീംസിങ് കൃഷി ചെയ്യുന്നത്. എന്നാൽ പ്രധാന കാർഷികോത്പന്നങ്ങളിൽ പലതും കേന്ദ്രസർക്കാരിന്റെ പുതിയ കർഷകനിയമമനുസരിച്ച് ഇദ്ദേഹത്തിന്റെ പല വിളകളും വിറ്റഴിക്കാനാവാത്ത നിലയിലാണ്. അത്യാവശ്യവസ്തുക്കളിൽ നിന്ന് കരിമ്പ് ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയായത്.

തങ്ങളുടെ ആവശ്യങ്ങളംഗീകരിച്ച് നിയമഭേദഗതിക്ക് സർക്കാർ ഒരുക്കമല്ലെങ്കിൽ ഭാര്യമാരും കുട്ടികളും പേരക്കുട്ടികളുമൊക്കെ പ്രതിഷേധത്തിന്റെ ഭാഗമാകാൻ തെരുവിലേക്കിറങ്ങുമെന്ന് ഭീംസിങ് പറഞ്ഞു. പൊതുജനത്തെ ബുദ്ധിമുട്ടിക്കണമെന്ന് കർഷകർ കരുതിയിട്ടില്ലെന്നും എന്നാൽ രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന കർഷകരുടെ ദുരിതം രാജ്യം മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതായും ഭീംസിങ് അറിയിച്ചു. മിക്ക കർഷകരും കടക്കെണിയിലാണെന്നും ഖലിസ്ഥാനികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന ആരോപണം നിഷേധിക്കുന്നതായും ഭീംസിങ് കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് ഹരിയാന മുഖ്യമന്ത്രി മാർച്ചിൽ പങ്കെടുത്ത കർഷകർ ഖലിസ്ഥാൻ തീവ്രവാദികളാണെന്നും അവർക്കിടയിൽ നിന്നും ഖലിസ്ഥാൻ അനുകൂല മുദ്രവാക്യങ്ങൾ കേട്ടതായും പ്രസ്താവന നടത്തിയത്. മാർച്ചിന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധിപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വച്ച ഉപാധികളോടെയുള്ള ചർച്ചാനിർദ്ദേശം കർഷക സംഘടനകൾ തള്ളി. എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ഉപാധികളോടെ ചർച്ച ചെയ്യാൻ തയ്യാറെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശമാണ് തള്ളിയത്. ഡിസംബർ മൂന്നിന് മുൻപ് ചർച്ച നടത്തണമെങ്കിൽ സർക്കാർ നിർദ്ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നാണ് അമിത് ഷാ മുന്നോട്ടുവെച്ച ഉപാധി. റോഡുകൾ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കർഷകരോട് ആവശ്യപ്പെട്ടിരുന്നു. 'നിങ്ങളോട് സംസാരിക്കാനും ചർച്ചകൾ നടത്താനും ഞങ്ങൾ തയ്യാറാണ്. നിങ്ങൾക്ക് പ്രതിഷേധിക്കാൻ ഡൽഹി സർക്കാർ നേരത്തെ തന്നെ സ്ഥലം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ശൗചാലയങ്ങൾ, ആംബുലൻസ്, ജലവിതരണം അടക്കമുള്ള സൗകര്യങ്ങൾ അവിടെ ലഭ്യമാക്കും. റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിങ്ങൾക്കനുവദിച്ച ഇടത്തെത്തി പ്രതിഷേധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്' എന്നാണ് അമിത്ഷാ പറഞ്ഞത്.എന്നാൽ, ഉപാധികളോടെയുള്ള ചർച്ചയ്ക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കർഷക സംഘടനകളാണ് അമിത് ഷായുടെ നിർദ്ദേശം തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP