Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

രാഹുലിന്റെ പിൻഗാമിയെ തേടിയുള്ള യാത്ര പ്രിയങ്കാ ഗാന്ധിയിൽ തന്നെ എത്തുമെന്ന സൂചനകൾ പുറത്ത്; ലാൽ ബഹദൂർ ശാത്രിയുടേയും പ്രണബ് മുഖർജിയുടേയും മക്കൾ പ്രിയങ്കയ്ക്ക് വേണ്ടി രംഗത്ത്; രാജ്യത്തെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും പ്രിയങ്ക മതി; കടൽ കിഴവന്മാരുടെ കൈകളിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കാനുള്ള മുറവിളിക്ക് ഒടുവിൽ ഫലമുണ്ടാകുമോ?

രാഹുലിന്റെ പിൻഗാമിയെ തേടിയുള്ള യാത്ര പ്രിയങ്കാ ഗാന്ധിയിൽ തന്നെ എത്തുമെന്ന സൂചനകൾ പുറത്ത്; ലാൽ ബഹദൂർ ശാത്രിയുടേയും പ്രണബ് മുഖർജിയുടേയും മക്കൾ പ്രിയങ്കയ്ക്ക് വേണ്ടി രംഗത്ത്; രാജ്യത്തെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർക്കും പ്രിയങ്ക മതി; കടൽ കിഴവന്മാരുടെ കൈകളിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കാനുള്ള മുറവിളിക്ക് ഒടുവിൽ ഫലമുണ്ടാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കു രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി സഹോദരി പ്രിയങ്ക ഗാന്ധിയെ തന്നെ എത്തിയേക്കം. കടൽകിഴവന്മാരുടെ പ്രസിഡന്റ് മോഹത്തെ വെട്ടിക്കളയുന്നതാണ് പുതിയ നീക്കം. പ്രിയങ്കയെ അധ്യക്ഷയായി നിയോഗിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. ഇക്കാര്യമാവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രിമാരായ അനിൽ ശാസ്ത്രി, ശ്രീപ്രകാശ് ജയ്‌സ്വാൾ, മുൻ എംപി: അഭിജിത് മുഖർജി, ഒഡീഷയിൽ നിന്നുള്ള മുതിർന്ന നേതാവ് ഭക്തചരൺ ദാസ് എന്നിവർ രംഗത്തുവന്നു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകനാണ് അനിൽ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനാണ് അഭിജിത്.

പാർട്ടിക്കു നിലനിൽക്കണമെങ്കിൽ എത്രയും വേഗം പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നും നിലവിലെ സാഹചര്യത്തിൽ അതിന് ഏറ്റവും അനുയോജ്യ പ്രിയങ്കയാണെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം പ്രിയങ്ക കണ്ടില്ലെന്നു നടിക്കരുതെന്ന് അഭിജിത് പറഞ്ഞു. രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താൻ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രിയങ്കയ്ക്കായി ആവശ്യമുയരുമെന്ന സൂചനകളാണു പുറത്തുവരുന്നത്. സച്ചിൻ പൈലറ്റിനേയും ജ്യോതിരാധിത്യ സിന്ധ്യയേയും അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നെഹ്‌റു കുടുംബത്തിന് പുറത്ത് ഒരാളെത്തുന്നത് കൂടുതൽ അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കും. ഇത് പാർട്ടിക്ക് തിരിച്ചടിയാകും. അതുകൊണ്ടാണ് പ്രിയങ്കയ്ക്ക് വേണ്ടി ഏവരും രംഗത്ത് വരുന്നത്. കർണാടകയിലെ ഭരണപ്രതിസന്ധിയിൽ തീരുമാനമായ ശേഷം പ്രവർത്തക സമിതി ചേരാമെന്നാണു പാർട്ടി നിലപാട്. തീരുമാനം പ്രിയങ്കയുടേതു മാത്രമായിരിക്കുമെന്നും അവരെ നിർബന്ധിപ്പിക്കാനാവില്ലെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധിയുടെ നിലപാടും നിർണായകമാകും. തന്റെ പിൻഗാമിയായി ഗാന്ധി - നെഹ്‌റു കുടുംബത്തിൽ നിന്നാരും വേണ്ടെന്നും കുടുംബത്തിനു പുറത്തുള്ളവർ പ്രസിഡന്റാകണമെന്നുമാണു രാഹുലിന്റെ അഭിപ്രായം. ഇതോടെ മോത്തിലാൽ വോറയും മല്ലികാർജ്ജുൻ ഖാർഖയും വരെ അധ്യക്ഷനാകാൻ ചരട് വലികൾ നടത്തി. സമാവായത്തിന്റെ പുറത്ത് എ കെ ആന്റണിയുടെ പേരും ഉയർന്നു. ഇതിനിടെയാണ് സച്ചിൻ പൈലറ്റും ജ്യോതിരാധിത്യ സന്ധിയും അപ്രതീക്ഷിത പേരുകാരായി ചർച്ചകളിൽ എത്തുന്നത്. ഇതോടെ പ്രിസഡന്റിനെ കണ്ടെത്തൽ അസാധ്യമായി. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ ഉയർത്തിക്കാട്ടുന്നത്. ഭർത്താവ് റോബർട്ട് വാദ്രയുടെ ചികിൽസയ്ക്ക് പ്രിയങ്ക വിദേശത്താണുള്ളത്. പ്രിയങ്ക മടങ്ങിയെത്തുമ്പോൾ എല്ലാ നേതാക്കളും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരോട് നേരിട്ട് ആവശ്യപ്പെടും.

കോൺഗ്രസ് നിലവിൽ അതിജീവന പ്രശ്നം നേരിടുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയും നഷ്ടപ്പെട്ട സുവർണ്ണകാലം തിരികെ കൊണ്ടുവരികയും വേണം. മുത്തശ്ശി ഇന്ദിരാ ഗാന്ധി നടത്തിയത് പോലെ ഒരു വിജയകാലത്തേക്ക് കോൺഗ്രസിനെ നയിക്കുമെന്നും അഭിജിത്ത് മുഖർജി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അനിൽ ശാസ്ത്രിയും പ്രിയങ്ക അദ്ധ്യക്ഷയാവണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി രാജിവെച്ച ഈ അവസ്ഥയിൽ പാർട്ടിയെ നയിക്കാൻ പ്രിയങ്കയെ എ.ഐ.സി.സി ചുമതലപ്പെടുത്തണമെന്നാണ് അനിൽ ശാസ്ത്രിയുടെ ആവശ്യം. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ച ഈ നേരത്ത് ഒരു ചോദ്യം ഉടലെടുത്തിട്ടുണ്ട്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു അദ്ധ്യക്ഷൻ വേണം. പ്രിയങ്ക ഗാന്ധിയെ പോലെ മികച്ച മറ്റൊരു വ്യക്തിയില്ല. എ.ഐ.സി.സി പ്രിയങ്കയെ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കണം- അനിൽ ശാസ്ത്രി പറഞ്ഞു.

'ഒരുപാട് പേർ ഇപ്പോൾ പറയുന്നുണ്ട് പ്രിയങ്ക കോൺഗ്രസ് പ്രസിഡന്റാകുമെന്ന്. എനിക്കും അങ്ങനെ തന്നെ തോന്നുന്നു. പാർട്ടിയെ നയിക്കാനുള്ള യോഗ്യത അവർക്കുണ്ട്.'- മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജൈസ്വാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് അടിത്തട്ടിലുള്ള പ്രവർത്തകർ മുതൽ നേതാക്കൾ വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മൂന്ന് തവണ എംപിയായ ഭക്തചരൺ ദാസും പറഞ്ഞു. രാഹുലിന്റെ അഭാവത്തിൽ പ്രിയങ്കയെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'പ്രിയങ്ക നേതൃസ്ഥാനത്ത് വന്നാൽ ഒരു നല്ല ടീമായിരിക്കും. രാഹുൽജി രാജിതീരുമാനത്തിൽ നിന്ന് പിന്മാറുന്നില്ലെങ്കിൽ പ്രിയങ്കയെ തന്നെ തെരഞ്ഞെടുക്കണം.' ദാസ് പറഞ്ഞു.

അതിനിടെ നെൽസൺ മണ്ടേലയുടെ 101ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കി പ്രിയങ്ക ഗാന്ധി ചർച്ചകളിലെത്തി. രാഷ്ട്രീയത്തിലിറങ്ങണമെന്ന് മറ്റാരെക്കാളും മുമ്പ് തന്നോട് ആദ്യം നിർദ്ദേശിച്ചത് നെൽസൺ അങ്കിളാണെന്ന് പ്രിയങ്ക പറഞ്ഞു. നെൽസൺ മണ്ടേലയോടൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. നെൽസൺ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ് ലോകം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത്. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സംഹിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എനിക്ക് അങ്കിൾ നെൽസണായിരുന്നു (മറ്റാരെക്കാളും മുൻപെ ഞാൻ രാഷ്ട്രീയത്തിൽ ഉണ്ടാവണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു). അദ്ദേഹം എന്നും എന്റെ പ്രചോദനവും മാർഗദർശിയുമായിരിക്കും.- പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ മകനെ നെൽസൺ മണ്ടേല ലാളിക്കുന്ന ഫോട്ടോ സഹിതമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഇതിനെ പ്രതീക്ഷയോടെയാണ് കോൺഗ്രസുകാർ കാണുന്നത്.

2001 ൽ തന്റെ മകന്റെ ഫാൻസി തൊപ്പി നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ജൂലൈ 18 ന് ലോകം ദക്ഷിണാഫ്രിക്കൻ വിമോചന പോരാളിയായ നെൽസൺ മണ്ടേലയുടെ ഓർമ പുതുക്കുകയാണ്. മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. ഭാരതരത്നം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. 1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഗാന്ധിയൻ ആശയങ്ങൾ എന്നും നെൽസൺ മണ്ടേലക്ക് പ്രചോദനമായിരുന്നു. മണ്ടേലയുടെ ആഗ്രഹത്തിന് അനുസരിച്ച് രാഷ്ട്രീയത്തിൽ ഇനിയും സജീവമായുണ്ടാകുമെന്ന സൂചനയാണ് ട്വീറ്റിലൂടെ പ്രിയങ്കയും നൽകിയത്.

ലോക്സഭാ തെരഞ്ഞെടപ്പിന് മുമ്പാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ്സ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത് കിഴക്കൻ യു.പിയുടെ ചുമതലയിലുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധി രാജി വച്ച സാഹചര്യത്തിലാമ് പ്രിയങ്ക ഗാന്ധി പുതിയ അധ്യക്ഷയാകണമെന്ന ആവശ്യവും കോൺഗ്രസ്സിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP