Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ജസ്റ്റിസ് ആയിരിക്കെ നാല് ജഡ്ജിമാർക്കൊപ്പം അസാധാരണ വാർത്താസമ്മേളനം നടത്തി സുപ്രീം കോടതിയുടെ സുതാര്യതയ്ക്ക് വേണ്ടി വാദിച്ചു; കേസുകൾ വേഗത്തിൽ തീർക്കാൻ വാശി പിടിച്ചു; അയോധ്യയും ശബരിമലയും റഫാലും അസം പൗരത്വ രജിസ്റ്ററും അടക്കം ചരിത്രവിധികൾക്ക് നേതൃത്വം നൽകി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗം; നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി; പുതിയ പദവി തേടിയെത്തുന്നത് വിരമിച്ച് നാല് മാസങ്ങൾക്ക് ശേഷം

ജസ്റ്റിസ് ആയിരിക്കെ നാല് ജഡ്ജിമാർക്കൊപ്പം അസാധാരണ വാർത്താസമ്മേളനം നടത്തി സുപ്രീം കോടതിയുടെ സുതാര്യതയ്ക്ക് വേണ്ടി വാദിച്ചു; കേസുകൾ വേഗത്തിൽ തീർക്കാൻ വാശി പിടിച്ചു; അയോധ്യയും ശബരിമലയും റഫാലും അസം പൗരത്വ രജിസ്റ്ററും അടക്കം ചരിത്രവിധികൾക്ക് നേതൃത്വം നൽകി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗം; നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി; പുതിയ പദവി തേടിയെത്തുന്നത് വിരമിച്ച് നാല് മാസങ്ങൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗം. ഗൊഗോയിയെ നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്. സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗോയി. 2019 നവംബർ 17 നാണ് അദ്ദേഹം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.

അയോധ്യ, ശബരിമല, റഫാൽ, അസം പൗരത്വ രജിസ്റ്റർ, ആർ.ടി.ഐ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളിൽ വിധി പറഞ്ഞ ശേഷമാണ് ഗൊഗോയി വിരമിച്ചത്. സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് ഗൊഗോയി.

അയോധ്യകേസിലെ സുപ്രധാന വിധി പുറപ്പെടുവിച്ച അഞ്ചംഗ ബഞ്ചിനെ നയിച്ച വ്യക്തി, 2018 ൽ മറ്റ് മൂന്ന് ജഡ്ജിമാരുമായി ചേർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നയങ്ങളെ വിമർശിച്ച് നടത്തിയ അസാധാരണ വാർത്താസമ്മേളനം എന്നിവ രഞ്ജൻ ഗൊഗോയിയുടെ സുപ്രീംകോടതിയിലെ കാലയളവിലെ സുപ്രധാന ഏടുകളാണ്. ചരിത്രത്തിലാദ്യമായി കോടതി നടപടികൾ നിർത്തിവെച്ച് നാല് ജഡ്ജിമാർ നടത്തിയ വാർത്താസമ്മേളനത്തിൽ ഗൊഗോയിയും ഉണ്ടായിരുന്നു.സുപ്രീംകോടതിയുടെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും ഗൊഗോയി അടക്കമുള്ള ജഡ്ജിമാർ അഭിപ്രായപ്പെട്ടു.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 3:2 വിധി പുറപ്പെടുവിച്ച ബഞ്ചിനെ നയിച്ചതും 46 ാമത് ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയി ആയിരുന്നു. കഴിഞ്ഞ വർഷം ഗൊഗോയി്‌ക്കെതിരെ ലൈംഗിക പീഡനാരോപണവും ഉയർന്നിരുന്നു. ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു ഗൊഗോയി അംഗമായ ബഞ്ചിന്റെ തീർപ്പ്. ഇൻഹൗസ് കമ്മിറ്റിയും ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകി. അസമിലെ എൻആർസി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിനും ഗൊഗോയി നേതൃത്വം നൽകി. സുപ്രിംകോടതിയിലെ മുൻ ജീവനക്കാരിയുടെ ആരോപണങ്ങൾ ജുഡിഷ്യറിയെ തകർക്കാനാണെന്ന് അസാധാരണ സിറ്റിങ് നടത്തി വിളിച്ചുപറഞ്ഞു. വാർത്താസമ്മേളനത്തിന്റെ സ്വഭാവമുണ്ടായിരുന്ന സിറ്റിങ് വിവാദമായിരുന്നു, ആഭ്യന്തര അന്വേഷണം രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കി. ആരോപണത്തിന് പിന്നിലെ ശക്തികളെ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷനെ പ്രത്യേക ബെഞ്ച് നിയോഗിച്ചു. ചീഫ് ജസ്റ്റിന് പദവിയിലെത്തും മുമ്പ് കേരള മനസാക്ഷിയെ പിടിച്ചുലച്ച സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതും രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബെഞ്ചായിരുന്നു.

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ വാശി പിടിക്കുന്ന രഞ്ജൻ ഗൊഗൊയ്, കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെയുള്ള ഹർജികൾ സാവകാശം പരിഗണിക്കുന്നത് വിമർശനത്തിനിടയാക്കിയിരുന്നു. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ, സിബിഐ തലപ്പത്തെ തർക്കം തുടങ്ങിയ ഗൗരമായ കേസുകളിൽ രഞ്ജൻ ഗൊഗോയിയുടെ നിലപാടുകൾ വലിയ ചർച്ചയായി.

ചീഫ് ജസ്റ്റിസ് ആകുന്നതിന് മുൻപ് പല കേസുകളിലും കേന്ദ്രത്തിനെതിരെ കർശന നിലപാട് ചീഫ് ജസ്റ്റിസ് ആയതോടെ പത്തി താഴ്‌ത്തിയെന്ന് ആരോപണമുയർന്നു. കേന്ദ്രം എതിർകക്ഷിയായിട്ടുള്ള കേസുകളിൽ മുദ്രവച്ച കവറിൽ രേഖകൾ സ്വീകരിക്കുന്നത് പതിവാക്കി. സുപ്രിംകോടതി കൊളീജിയത്തിന്റെ പല ജുഡീഷ്യൽ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും വിവാദമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP