Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരുപത്തഞ്ചു വർഷത്തിന് ശേഷം ആദ്യമായി സിക്കിമിന് പുതിയ മുഖ്യമന്ത്രി; കാൽനൂറ്റാണ്ടുകാലം സംസ്ഥാനം ഭരിച്ച പവൻ കുമാർ ചാംലിങ്ങിൽ നിന്നും അധികാരം പിടിച്ചടുത്ത പ്രേംസിങ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സിക്കിം ക്രാന്തികാരി മോർച്ച അദ്ധ്യക്ഷൻ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിയത് നേപ്പാളി ഭാഷയിൽ

ഇരുപത്തഞ്ചു വർഷത്തിന് ശേഷം ആദ്യമായി സിക്കിമിന് പുതിയ മുഖ്യമന്ത്രി; കാൽനൂറ്റാണ്ടുകാലം സംസ്ഥാനം ഭരിച്ച പവൻ കുമാർ ചാംലിങ്ങിൽ നിന്നും അധികാരം പിടിച്ചടുത്ത പ്രേംസിങ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സിക്കിം ക്രാന്തികാരി മോർച്ച അദ്ധ്യക്ഷൻ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിയത് നേപ്പാളി ഭാഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗ്യാങ്‌ടോക്: സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോർച്ച അദ്ധ്യക്ഷൻ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിങ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പൽജോർ സ്റ്റേഡിയത്തിൽ ഗവർണർ ഗംഗാ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഗവർണർ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. നേപ്പാളി ഭാഷയിൽ പ്രേംസിങ് സത്യപ്രതിജ്ഞാ വാചകങ്ങൾ ഉരുവിടുന്നതിന് സാക്ഷികളാകാൻ ക്രാന്തികാരി മോർച്ചയുടെ നിരവധിപ്പേരാണ് എത്തിയത്. സിക്കിമിന്റെ ആറാമത് മുഖ്യമന്ത്രിയാണ് പി എസ് ഗോലേ.

സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റിൽ വിജയിച്ചാണ് ക്രാന്തികാരി മോർച്ച അധികാരം പിടിച്ചത്. കഴിഞ്ഞ 25 വർഷമായി സിക്കിങ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിച്ചത്. ഇത്തവണ എസ് എഫിന് കിട്ടിയത് 15 സീറ്റിലേ വിജയിക്കാനായുള്ളൂ. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിങ് ക്രാന്തികാരി മോർച്ച രൂപീകരിച്ചത്.

തന്റെ സർക്കാർ കർക്കശമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം പ്രേംസിങ് തമാങ് മാധ്യമങ്ങളോട് പറഞ്ഞു. താനടക്കമുള്ള ഒരു മന്ത്രിയും ആഡംബര കാറുകളിൽ സഞ്ചരിക്കില്ല. കാറുകളിൽ ബീക്കണുകൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നിയ പ്രവർത്തനമായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിംക്കിം ക്രാന്തികാരി മോർച്ചയുടെ 11 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എസ് കെ എമ്മിന്റെ ആക്ടിങ് പ്രസിഡന്റ് കുംഗ നിമ ലെപ്ച പ്രമുഖ എസ് കെ എം നേതാക്കളായ അരുൺ ഉപേർതി, സോനം ലാമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ബുദ്ധ സന്യാസിമാർക്കായി സംവരണമേർപ്പെടുത്തിയ സംഘ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയ ആളാണ് സോനം ലാമ. തെരഞ്ഞെടുപ്പിൽ എസ്.ഡി.എഫ് 15 സീറ്റുകൾ നേടിയപ്പോൾ, 2013-ൽ മാത്രം ഉദയം ചെയ്ത സിക്കിം ക്രാന്തികാരി മോർച്ച 17 സീറ്റുകൾ നേടി കേവലഭൂരിപക്ഷം നേടുകയായിരുന്നു. ഇരുപാർട്ടികൾക്കും പുറമെ ബിജെപി, കോൺഗ്രസ്, ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയുടെ ഹംരോ സിക്കിം പാർട്ടി എന്നിവരും മത്സരിച്ചെങ്കിലും വലിയ മുന്നേറ്റം കൈവരിച്ചില്ല.

25 വർഷം ഭരണത്തിലുരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും പവൻ കുമാർ ചാംലിങിന്റെയും പതനമായാണ് ക്രാന്തികാരി മോർച്ചയുടെ വിജയം വിലയിരുത്തപ്പെട്ടത്. 1994 മുതൽ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുന്ന അളാണ് പവൻ കുമാർ ചാംലിങ്. നിരന്തരം അഞ്ച് തവണ സംസ്ഥാനം ഭരിച്ച പവൻ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ആളെന്ന ബഹുമതിക്കും അർഹനാണ്. 8,932 ദിവസമാണ് പവൻ മുഖ്യമന്ത്രി കസേരയിലിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP