Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറച്ചത്; ഇതൊരു താൽക്കാലിക പ്രതിസന്ധിഘട്ടം മാത്രം; വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങില്ല; സർക്കാർ 100 ദിവസം തികച്ച നാളിൽ ആശങ്കകളകറ്റാൻ കേന്ദ്ര സർക്കാർ

സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറച്ചത്; ഇതൊരു താൽക്കാലിക പ്രതിസന്ധിഘട്ടം മാത്രം; വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങില്ല; സർക്കാർ 100 ദിവസം തികച്ച നാളിൽ ആശങ്കകളകറ്റാൻ കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നും ആശങ്കകൾക്ക് വകയില്ലെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ. പരിഭ്രാന്തരാകേണ്ട ഒരുസാഹചര്യവും രാജ്യത്തില്ല. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സർക്കാർ എടുത്തുവരികയാണ്. ഇതൊരു താൽക്കാലിക ഘട്ടം മാത്രമാണ്. ഒരുയഥാർഥ സാമ്പത്തിക പ്രതിസന്ധിയുടെ ദിശയിലുള്ളതല്ല, ജാവ് ദേക്കർ പറഞ്ഞു.

നിലവിലെ സാമ്പത്തിക സാഹചര്യം ലോകം മുഴുവനായി അനുഭവപ്പെടുന്നതാണ്. അതിന്റെ പ്രതിഫലനങ്ങൾ മാത്രമാണ് ഇന്ത്യൻ മാർക്കറ്റുകളിലും ജനങ്ങളുടെ സ്വഭാവങ്ങളിലും മാറ്റം വരുത്തുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ഇതിനെ വളരെ വലിയ ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പകരം ഇപ്പോൾ എന്താണോ ചെയ്യുന്നത് അത് തുടരുകയാണ്, ജാവ് ദേക്കർ പറഞ്ഞു. സർക്കാർ 100 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കൂടി മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP