Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ

പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡും, സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിവിധ കാരണങ്ങൾ മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ? ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ മോദിക്ക് 65 ശതമാനം പേരുടെ പിന്തുണയുണ്ട്. കോൺഗ്രസിലെ രാഹുൽ ഗാന്ധിയായിരുന്നു എതിരാളി. സർവേയിൽ പങ്കെടുത്ത 66.2 ശതമാനം പേരും മോദിക്ക് അനുകൂലമായി പ്രതികരിച്ചു. രാഹുലിന് 23.21 ശതമാനം പേരുടെ പിന്തുണ മാത്രം. 58.36 ശതമാനം പേർ മോദിയുടെ പ്രകടനത്തിൽ വളരെ തൃപ്തരാണെങ്കിൽ, 24.04 ശതമാനം പേർ കുറച്ചുതൃപ്തരാണ്. 16.71 ശതമാനം പേർ സംതൃപ്തരേയല്ല. ഒഡീഷയാണ് മോദിയുടെ ഭരണത്തിന് ഏറ്റവും മാർക്ക് നൽകിയത്.-95.6. ഹിമാചലും, ഛത്തീസ്‌ഗണ്ഡും തൊട്ടുപിന്നാലെ.

തമിഴ്‌നാട്ടുകാർക്കും കേരളീയർക്കും മോദിയുടെ പ്രകടനത്തിൽ അത്ര തൃപ്തി പോരാ-യഥാക്രമം-(32.89%) കേരളം (32.15%) -പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്ല എന്നതും സർവേ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തൃപ്തി രേഖപ്പെടുത്തിയ ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ല എന്നതും ശ്രദ്ധേയം.

മുഖ്യമന്ത്രിമാരിൽ ആർക്കാണ് ജനപ്രീതി?

സംശയം വേണ്ട.. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം മികച്ചുനിൽക്കുന്ന ഒഡീഷയുടെ നവീൻ പട്‌നായിക്കാണ് ഏറ്റവും ജനപ്രിയൻ. പട്‌നായിക്കും ഛത്തീസ്‌ഗഡിന്റെ ഭൂപേഷ് ഭാഗേലും കേരളത്തിന്റെ പിണറായി വിജയനും തമ്മിലായിരുന്നു പൊരിഞ്ഞ മത്സരം. ഏറ്റവും ജനപ്രീതി കുറഞ്ഞവർ: ഹരിയാനയുടെ മനോഹർ ലാൽ ഖട്ടറും, ഉത്തരാഖണ്ഡിന്റെ ടി.എസ്.റാവത്തും, പഞ്ചാബിന്റെ അമരീന്ദർ സിങ്ങും.

അതാത് സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്. സർവേയിൽ പിണറായി വിജയൻ മൂന്നാമതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് ജനപ്രീതിയിൽ ഒന്നാമത്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലാണ് രണ്ടാം സ്ഥാനത്ത്.
ഒഡിഷയിൽ 82.96 ശതമാനം പേർ നവീന്റെ നേതൃത്വത്തിന് പൂർണ പിന്തുണ നൽകി. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി 81.06 ശതമാനം വോട്ടും പിണറായി വിജയന് 80.28 ശതമാനം വോട്ടും നേടി. കേരളത്തിന് പിന്നിൽ ആന്ധ്രാ, മഹാരാഷ്ട്ര, ഡൽഹി, ഹിമാചൽ പ്രദേശ്, കർണാടക എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സ്ഥാനം.

രാഹുൽ ഗാന്ധി മൂന്നുസംസ്ഥാനങ്ങളിൽ ജനപ്രിയൻ

മൂന്നു സംസ്ഥാനങ്ങളിൽ മോദിയേക്കാൾ ജനപ്രിയനാണ് രാഹുൽ. ഗോവ-52.4%, കേരളം-46.87%, തമിഴ്‌നാട്-42.76% ഈ സംസ്ഥാനങ്ങളിൽ മോദിക്ക് ജനപ്രീതി കുറവാണ്.-യഥാക്രമം-41.3%, 36.4%, 37.64%.

സി വോട്ടറാണ് ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി സർവേ നടത്തിയത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശത്തെയും 3000 ത്തിലേറെ പേർക്കിടയിലാണ് സർവേ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP