Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക സമരത്തിൽ ആടിയുലയുന്നത് ഹരിയാനയിലെ ബിജെപി സർക്കാർ; ഒരു സ്വതന്ത്ര എംഎൽഎ കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; പ്രധാന സഖ്യകക്ഷിയായ ജെജെപിയും ഇടഞ്ഞ് തന്നെ; നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി കോൺ​ഗ്രസും; ഇന്നത്തെ ചർച്ച നിർണായകമാകുന്നത് ഹരിയാന സർക്കാരിന് തന്നെ

കർഷക സമരത്തിൽ ആടിയുലയുന്നത് ഹരിയാനയിലെ ബിജെപി സർക്കാർ; ഒരു സ്വതന്ത്ര എംഎൽഎ കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; പ്രധാന സഖ്യകക്ഷിയായ ജെജെപിയും ഇടഞ്ഞ് തന്നെ; നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി കോൺ​ഗ്രസും; ഇന്നത്തെ ചർച്ച നിർണായകമാകുന്നത് ഹരിയാന സർക്കാരിന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ഛണ്ഡീഗഢ്: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിന്റെ പേരിൽ നിലനിൽപ്പ് തന്നെ ഭീഷണിയായി ഹരിയാന സർക്കാർ. ഒരു സ്വതന്ത്ര എംഎൽഎ കൂടി ബിജെപി-ജെ.ജെ.പി സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. നിലോഖേരി മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ധാരാം പാൽ ഗോന്ദറാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സ്വതന്ത്ര എംഎൽഎയായ സോംവീർ സങ്ഗ്വാൻ മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് മറ്റൊരു എംഎൽഎ കൂടി സർക്കാരിനെതിരായി നിലപാട് സ്വീകരിച്ചത്. 10 എംൽഎമാരുള്ള ബിജെപി സഖ്യകക്ഷിയായ ജെജെപിയും നിലപാട് മാറ്റിയാൽ സംസ്ഥാനത്ത് ബിജെപി വലിയ പ്രതിസന്ധി നേരിടും.

കർഷകരെ കേൾക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ജെജെപി കർണാൽ പ്രസിഡന്റ് ഇന്ദ്രജിത്ത് സിങ് ഗൊരായ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം സമരം ചെയ്യുന്ന കർഷരോടൊപ്പം അണിചേരുമെന്ന് ഇന്ദ്രജിത്ത് സിങ് ഗൊരായ അറിയിച്ചു. കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്രം ഉടൻ പരിഹാരം കാണണമെന്ന് മുഖ്യസഖ്യ കക്ഷിയായ ജെ.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് മുൻ ഹരിയാണ മന്ത്രി ജഗദീഷ് നെഹ്റയുടെ മകൻ സുരേന്ദ്രൻ സിങ് നെഹ്റ ബിജെപിയിൽ നിന്ന് രാജിവെച്ചു. കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ സ്ഥാനമാനങ്ങൾ രാജിവയ്ക്കുമെന്ന് വിവിധ നേതാക്കളും ഭീഷണി മുഴക്കിയിട്ടുണ്ട്.

സർക്കാരിനെതിരേ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഡൽഹിയിലേക്കുള്ള മാർച്ചിനിടെ കർഷകരെ അതിർത്തിയിൽ തടഞ്ഞതോടെ ജനങ്ങളുടെയും എംഎൽഎമാരുടെയും പിന്തുണ ബിജെപി-ജെ.ജെ.പി സർക്കാരിന് നഷ്ടമായെന്ന് കോൺഗ്രസ് നേതാവും ഹരിയാണ മുന്മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ ഗവർണർ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

90 അംഗം നിയമസഭയിൽ 40 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 31 എംഎൽഎമാരും ഐഎൻഎൽഡി, ലോഖിത് പാർട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമുണ്ട്. ഏഴ് സ്വതന്ത്ര എംഎൽഎമാരിൽ അഞ്ച് പേരുടെ പിന്തുണയാണ് നേരത്തെ സർക്കാരിനുണ്ടായിരുന്നത്. ജെജെപിക്ക് മേലും സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ കർഷക സംഘടനകളുടെ ശക്തമായ സമ്മർദമുണ്ട്‌. ജെജെപിയെ വശത്താക്കാൻ കോൺഗ്രസ് ചർച്ചനടത്തുന്നതായും റിപ്പോർട്ടുകളുണ്ട്‌.

അതിനിടെ, കർഷകരുമായി കേന്ദ്ര സർക്കാർ നടത്തുന്ന ചർച്ച പുരോ​ഗമിക്കുകയാണ്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമാണ് കർഷകരുമായി ചർച്ച ചെയ്യുന്നത്. സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താങ്ങുവിലസംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളിൽ ഭേദഗതിവരുത്താമെന്നാണ് കർഷകസംഘടനകൾക്ക് കേന്ദ്രം നൽകുന്ന വാഗ്ദാനം.

ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചർച്ചയിൽ പങ്കെടുത്തു. കർഷക പ്രക്ഷോഭത്തിന് പിന്തുണ വർദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തിൽ ചർച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. കർഷകർ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.

സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഡൽഹിയുടെ വിവിധ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കർഷകരുള്ളത്. സർക്കാർ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കർഷകർ ഉയർത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടിൽ മാർച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റുമെന്നും കർഷക സംഘടനകൾ അറിയിച്ചു. കർഷക സമരം കൂടുതൽ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള കൂടുതൽ അതിർത്തികൾ അടച്ചു. സിംഘു, ഓചന്ദി, ലാംപുർ, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിർത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP