Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ ഒരിഞ്ചുഭൂമിയിൽ പോലും ആർക്കും കണ്ണുവയ്ക്കാനാവില്ല; ആരും നോട്ടമിടാതിരിക്കാനുള്ള ശേഷി ഇന്ന് നമ്മുടെ സൈന്യം കൈവരിച്ചു; ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈന കാട്ടിയത് രാജ്യത്തെ മുഴുവൻ മുറിവേൽപ്പിച്ചു; നമ്മുടെ 20 ജവാന്മാർ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു; എന്നിരുന്നാലും കണ്ണുവച്ചവരെ നമ്മൾ ഒരുപാഠംപഠിപ്പിച്ചു; അതിർത്തിയിൽ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല; രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും സൈന്യം പാഴാക്കില്ലെന്ന് ഉറപ്പെന്നും പ്രധാനമന്ത്രി

ഇന്ത്യയുടെ ഒരിഞ്ചുഭൂമിയിൽ പോലും ആർക്കും കണ്ണുവയ്ക്കാനാവില്ല; ആരും നോട്ടമിടാതിരിക്കാനുള്ള ശേഷി ഇന്ന് നമ്മുടെ സൈന്യം കൈവരിച്ചു; ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈന കാട്ടിയത് രാജ്യത്തെ മുഴുവൻ മുറിവേൽപ്പിച്ചു; നമ്മുടെ 20 ജവാന്മാർ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു; എന്നിരുന്നാലും കണ്ണുവച്ചവരെ നമ്മൾ ഒരുപാഠംപഠിപ്പിച്ചു; അതിർത്തിയിൽ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല; രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും സൈന്യം പാഴാക്കില്ലെന്ന് ഉറപ്പെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ചുഭൂമിയിൽ പോലും ആർക്കും കണ്ണുവയ്ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുവിധ മേഖലകളിൽ ഒരേസമയം നീക്കം നടത്താനുള്ള ശേഷി ഇന്ത്യയുടെ സൈന്യത്തിനുണ്ട്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. ഇന്ത്യ-ചൈന സംഘർഷ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അതിർത്തിയിൽ ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന പിടിച്ചെടുത്തിട്ടില്ല. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതിർത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ചൈന അതിർത്തിയിൽ ചെയ്തത് രാജ്യത്തെ മുഴുവൻ വേദനിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. ലഡാക്കിൽ നമ്മുടെ 20 ജവാന്മാർ നമ്മുടെ 20 ജവാന്മാർ രക്തസാക്ഷിത്വം വരിച്ചു. എന്നാൽ ഇന്ത്യയുടെ മേൽ കണ്ണ് പതിപ്പിച്ചവർ ഒരു പാഠംപഠിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും ഇനി സൈന്യം പാഴാക്കില്ലെന്ന് ഉറപ്പ് നൽകുകയാണ്. മറ്റൊരാൾ നമ്മുടെ പ്രദേശത്തെ ഒരിഞ്ച് സ്ഥലത്തിനു മേൽ കണ്ണ് വയ്ക്കാതിരിക്കാനുള്ള ശേഷി നാം നേടിയിട്ടുണ്ട്.ഭൂമിയിലും ആകാശത്തിലും ജലത്തിലും ഇന്ത്യയെ രക്ഷിക്കാൻ സൈന്യം സജ്ജമാണ്. വീരമൃത്യു വരിച്ച ജവാന്മാർക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്ന്. എന്നാൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്നതാണ് പരമപ്രധാനം. സായുധസേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമ്പോൾ തന്നെ നയതന്ത്ര തലത്തിലും ചൈനയോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതോടെ നിയന്ത്രണ രേഖയിൽ പട്രോളിങ് വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ജാഗ്രതയും വർധിച്ചു. അവിടെ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാനും ഇടയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർവകക്ഷിയോഗത്തിൽ വിമർശനവുമായി സോണിയ

പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ അവസാന ഘട്ടത്തിൽ പോലും നാം ഇരുട്ടിലാണെന്നും കോൺഗ്രസിനു സർക്കാരിനോടു ചില ചോദ്യങ്ങളുണ്ടെന്നും സോണിയ യോഗത്തിൽ പറഞ്ഞു. ലഡാക്കിലെ പല സ്ഥലങ്ങളിലും ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സർക്കാരിനെ വിവരം ലഭിച്ചതിനുപിന്നാലെ സർവകക്ഷി യോഗം വിളിക്കേണ്ടതായിരുന്നെന്നു സോണിയ ചൂണ്ടിക്കാട്ടി. സർക്കാരിനു നേരെ ചില ചോദ്യങ്ങളും സോണിയ ഉന്നയിച്ചു.

ഏത് ദിവസമാണ് ചൈനീസ് സൈന്യം ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? നമ്മുടെ പ്രദേശത്ത് ചൈനീസ് അതിക്രമങ്ങളെക്കുറിച്ച് സർക്കാർ എപ്പോഴാണ് കണ്ടെത്തിയത്? മെയ്‌ അഞ്ചിനോ അതോ അതിനു മുമ്പോ? നമ്മുടെ രാജ്യത്തിന്റെ അതിർത്തികളുടെ ഉപഗ്രഹ ചിത്രങ്ങൾ സർക്കാരിനു പതിവായി ലഭിക്കുന്നില്ലേ? എന്നിങ്ങനെയായിരുന്നു സോണിയയുടെ ചോദ്യങ്ങൾ. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറുന്നതിനെക്കുറിച്ചും വൻ സൈനിക സന്നാഹം രൂപീകരിക്കുന്നതിനെ കുറിച്ചും സൈന്യത്തിന്റെ രഹസ്യാന്വേഷണം സർക്കാരിനെ അറിയിച്ചിരുന്നില്ലേ എന്നും രഹസ്യാന്വേഷണത്തിൽ പരാജയമുണ്ടായോ എന്നും സോണിയ ഗാന്ധി ചോദിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ബിഎസ്‌പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, എഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസാമി, ടിആർഎസ് നേതാവ് കെ.ചന്ദ്രശേഖർ റാവു , വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, എൻസിപി നേതാവ് ശരദ് പവാർ, ജെഡിയു നേതാവ് നിതീഷ് കുമാർ, എസ്‌പി നേതാവ് അഖിലേഷ് യാദവ്, അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ തുടങ്ങിയവരാണ് വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പങ്കെടുത്തത്.

സർവ്വകക്ഷി യോഗത്തിൽ 20 പാർട്ടികളുടെ നേതാക്കളാണ് പങ്കെടുത്തിരുന്നത്. മിക്ക പ്രതിപക്ഷ പാർട്ടികളും അതിർത്തിയിലെ തർക്കം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയിൽ വിശ്വാസം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP