Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

20 വർഷത്തോളം മോദിയുടെ വിശ്വസ്തനായ ഉദ്യോ​ഗസ്ഥൻ; ഇനി സജീവ പാർട്ടി പ്രവർത്തകനും; അരവിന്ദ് കുമാർ ശർമ്മ ഐഎഎസ് ബിജെപിയിൽ ചേർന്നത് സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം

20 വർഷത്തോളം മോദിയുടെ വിശ്വസ്തനായ ഉദ്യോ​ഗസ്ഥൻ; ഇനി സജീവ പാർട്ടി പ്രവർത്തകനും; അരവിന്ദ് കുമാർ ശർമ്മ ഐഎഎസ് ബിജെപിയിൽ ചേർന്നത് സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ബിജെപിയിൽ ചേർന്നു. നിലവിൽ കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്ന അരവിന്ദ് കുമാർ ശർമ്മയാണ് സർവീസിൽ നിന്നും സ്വയം വിരമിച്ച് ബിജെപിയിൽ ചേർന്നത്. വർഷങ്ങളോളം മോദിയുടെ സംഘത്തിൽ പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാർ ശർമ്മ മോദിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളാണ്.

ഇന്ന് ഐ‌എ‌എസ് മുൻ ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ശർമയെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. 'സബ്കാ സാത്ത്, സബ്ബ്കാ വികാസ്, സബ്ക വിശ്വാസ്' എന്നീ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന അരവിന്ദ് കുമാർ ശർമയുടെ കഴിവുകളും അർപ്പണബോധവും പാർട്ടിക്ക് തീർച്ചയായും പുതിയ പ്രചോദനം നൽകും. ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിങ് ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് പാർട്ടി പ്രവേശന ചടങ്ങ് സംഘടിപ്പിച്ചത്. ലെജിസ്‌ളേറ്റീവ് അസംബ്‌ളിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ് കുമാർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒഴിവു വന്ന 12 സീറ്റുകളിലേക്ക് ജനുവരി 28നാണ് തെരഞ്ഞെടുപ്പ്. ലെജിസ്‌ളേറ്റീവ് അസംബ്‌ളിയിലൂടെ എംഎൽസിയായി തെരഞ്ഞെടുത്ത് വരുമ്പോൾ അരവിന്ദ് ശർമ്മയ്ക്ക് യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിസ്ഥാനം നൽകാൻ ആലോചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു അരവിന്ദ് കുമാർ. സ്വയം വിരമിക്കൽ പ്രഖ്യാപിച്ചാണ് ഇദ്ദേഹം രാഷ്ടീയത്തിലേക്ക് കടന്നത്. 1988 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ്, 2001ൽ മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ കൂടെയുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്.

അരവിന്ദ് ശർമ്മ യുപിയിലെ മവു സ്വദേശിയാണ്. ഈ ആഴ്ച സ്വമേധയാ വിരമിക്കുന്നതുവരെ ശർമ്മ കേന്ദ്ര, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) സെക്രട്ടറിയായിരുന്നു അരവിന്ദ് ശർമ്മ. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ട് വർഷംബാക്കി നിൽക്കെയായിരുന്നു സ്വയംവിരമിക്കൽ പ്രഖ്യാപനം. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നീക്കം പലരെയും അത്ഭുതപ്പെടുത്തി. എന്നാൽ, തൊട്ടുപിന്നാലെയാണ് രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP