Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർത്താപ്പൂർ ഇടനാഴി ഇന്ന് രാജ്യത്തെ ജനങ്ങൾക്കായി സമർപ്പിക്കാന് പ്രധാനമന്ത്രി മോദി; ഇന്ത്യ-പാക്ക് അതിർത്തി പങ്കിടുന്ന കർത്താപ്പൂർ ഗുരുദ്വാര ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്നത് വഴി സഫലമാകുന്നത് ഇരുരാജ്യത്തേയും സിഖ് വിശ്വാസികളുടെ സ്വപ്‌നം; പ്രധാനമന്ത്രിക്ക് അതീവ സുരക്ഷയും

കർത്താപ്പൂർ ഇടനാഴി ഇന്ന് രാജ്യത്തെ ജനങ്ങൾക്കായി സമർപ്പിക്കാന് പ്രധാനമന്ത്രി മോദി; ഇന്ത്യ-പാക്ക് അതിർത്തി പങ്കിടുന്ന കർത്താപ്പൂർ ഗുരുദ്വാര ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്നത് വഴി സഫലമാകുന്നത് ഇരുരാജ്യത്തേയും സിഖ് വിശ്വാസികളുടെ സ്വപ്‌നം; പ്രധാനമന്ത്രിക്ക് അതീവ സുരക്ഷയും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അയോധ്യതർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ വിധി വന്നതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിൽ. പ്രശ്‌നബാധിത പ്രദേശമായ അയോധ്യയിലടക്കം 5,000ത്തിൽപ്പരം സിആർപിഎഫ് ജവാന്മാർ കാവൽ നിൽക്കുന്നതിന് പിന്നാലെയാണ് സൈന്യത്തിന് കനത്ത സുരക്ഷാ നിർദ്ദേശവും നൽകിയിരിക്കുന്നത്. രാമജന്മഭൂമി വിധി വന്ന ഇന്നു തന്നെയാണ് കർത്താപ്പൂർ ഇടനാഴി പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. ലോകമെമ്പാടുമുള്ള സിഖുകാരുടെ സ്വപ്നം ഇതോടെ സഫലമാകുകയാണ്.

പഞ്ചാബിലെ ഗുർദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ കർത്താർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. ഇന്ത്യയും പാക്കിസ്ഥാനും ദീർഘനാളുകളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളുടേയും അതിർത്തിയെ ബന്ധിപ്പിക്കുന്ന സുപ്രധാന ഇടനാഴിയായ കർത്താപ്പൂർ ജനങ്ങൾക്കായി തുറുന്നു നൽകുക.

സിഖ് മത വിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കർത്താർപുർ ഗുരുദ്വാര. നാലുകിലോമീറ്റർ നീളമുള്ളതാണ് കർത്താർപുർ ഇടനാഴി. പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാൾ ജില്ലയിലുള്ള ഷകർഗഢിലാണ് കർത്താർപുർ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വർഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. ലാഹോറിലൂടെയുള്ള നാലു മണിക്കൂർ റോഡ് യാത്രയ്ക്കു പകരം ഇനി 20 മിനിറ്റുകൊണ്ട് കർത്താർപുർ ഗുരുദ്വാരയിൽ എത്തിച്ചേരാം.

ഇന്ത്യൻ അതിർത്തിയിലെ ദേര ബാബാ നാനാക്ക് ചെക്ക് പോസ്റ്റിലൂടെയാണ് തീർത്ഥാടകർ ഇടനാഴിയിലേയ്ക്ക് കടക്കുന്നത്. ഈ ചെക്ക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമ്പോൾ ഇടനാഴിയുടെ പാക്കിസ്ഥാനിലെ ഭാഗത്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിനു മുൻപായി പ്രധാനമന്ത്രി മോദി സുൽത്താൻപുർ ലോധിയിലെ ബെർ സാഹിബ് ഗുരുദ്വാരയിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിലും പങ്കെടുക്കും.

ഇരു രാജ്യങ്ങൾക്കുമിടയിലെ അസ്വാരസ്യങ്ങൾ മൂലം തീർത്ഥാടനം സംബന്ധിച്ച ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കർത്താർപുർ ഗുരുദ്വാരയിലേയ്ക്കുള്ള ഇന്ത്യൻ തീർത്ഥാടകർക്ക് പാസ്പോർട്ട് ആവശ്യമില്ലെന്ന് നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.

വിസയ്ക്ക് പാക്കിസ്ഥാൻ 20 ഡോളർ ഈടാക്കുന്നതിൽ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തീർത്ഥാടകർക്ക് പാസ്പോർട്ടും പത്തു ദിവസം മുൻകൂട്ടിയുള്ള രജിസ്ട്രേഷനും വേണമെന്ന് നിബന്ധന ഒഴിവാക്കിയെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞെങ്കിലും പാക് സൈനിക വക്താവ് പാസ്പോർട്ട് നിർബന്ധമാണെന്ന നിലപാടെടുത്തു. ഇതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനാൽ തീർത്ഥാടകർ പാസ്പോർട്ട് കരുതണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP