Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബാധിഷ്ഠിത രാഷ്ട്രീയം കാരണം രാജ്യത്തെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നില്ല; ഒരു കുടുംബത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്രയായി അഴിമതി മാറുന്നു; കുടുംബ രാഷ്ട്രീയത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെതിരെ പ്രധാനമന്ത്രി

കുടുംബാധിഷ്ഠിത രാഷ്ട്രീയം കാരണം രാജ്യത്തെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നില്ല; ഒരു കുടുംബത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്രയായി അഴിമതി മാറുന്നു; കുടുംബ രാഷ്ട്രീയത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെതിരെ പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുടുംബ രാഷ്ട്രീയത്തെ വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കുറി ഗാന്ധി കുടുംബത്തെ വിട്ട് തെലുങ്കാനയിലെ കുടുംബ രാഷ്ട്രീയത്തിനെതിരെയാണ് പ്രധാനമന്ത്രി വിമർശനവുമായി രംഗത്തുവന്നത്. സാധ്യമായ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ഒരു കുടുംബത്തിന് ഭരണത്തിലെത്താനുള്ളതല്ല തെലങ്കാനക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് മോദി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ വിമർശിച്ച് പറഞ്ഞു. ദേശീയ രാഷ്ട്രീയ മോഹങ്ങളുമായി ചുവടു വെക്കവേയാണ് കെസിആറിനെതിരെ മോദി രംഗത്തുവന്നിരിക്കുന്നത്.

കുടുംബാധിഷ്ഠിത രാഷ്ട്രീയം കാരണം രാജ്യത്തെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നില്ലെന്നും ഹൈദരാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. കോൺഗ്രസും ബിജെപിയും ഉൾപ്പെടാത്ത രാഷ്ട്രീയസഖ്യത്തിന് ചന്ദ്രശേഖർ റാവു കരുനീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ വിമർശനം.

'പരിവാർവാദി' പാർട്ടികൾ സ്വന്തം വികസനത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ ഈ പാർട്ടികൾ ശ്രദ്ധിക്കുന്നില്ല. കുടുംബത്തിന് എങ്ങനെ അധികാരത്തിൽ തുടരാമെന്നതിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു. കുടുംബാധിഷ്ഠിത രാഷ്ട്രീയം ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ഒരു കുടുംബത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്രയായി അഴിമതി മാറുന്നത് രാജ്യം കണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.

തെലങ്കാനയിൽ ബിജെപി പ്രവർത്തകർ രാഷ്ട്രീയമായി അക്രമിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ഒരു സാങ്കേതിക ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി അന്ധവിശ്വാസിയാണ്. ഞാൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് വിശ്വസിക്കുന്നത്. സന്യാസിയായിരുന്നിട്ടും അന്ധവിശ്വാസത്തിൽ വീഴാത്ത യോഗി ആദിത്യനാഥിനെ ഞാൻ അഭിനന്ദിക്കുന്നു. അത്തരം അന്ധവിശ്വാസികളിൽ നിന്ന് തെലങ്കാനയെ രക്ഷിക്കണം -മോദി പറഞ്ഞു.

നേരത്തെ കെജ്രിവാളുമായി കൂടിക്കാഴ്‌ച്ച നടത്തിയ കെസിആർ തെലുങ്കാന രാഷ്ട്രസമിതി ദേശീയ തലത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ വേമ്ട പരിശ്രമങ്ങളുമായ മുന്നോട്ടു പോകുകയാണ്. വിവാദ കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ തെലങ്കാന മുഖ്യന്ത്രി കെ. ചന്ദ്രശേഖർ റാവു സന്ദർശിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അദ്ദേഹത്തിനൊപ്പം ചണ്ഡീഗഡിലെത്തിയത്.

സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കെ.സി.ആർ കൂടിക്കാഴ്ച നടത്തിയിരുന്നു. മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് അദ്ദേഹം മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. കെ.സി.ആറിന്റെ സന്ദർശനത്തിന് മുന്നോടിയായി കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട മാൻസയിലെ അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പഞ്ചാബിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി വിജയ് സിങ്ല 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

ദേശീയ തലത്തിലുള്ള രാഷ്ട്രീയ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ചയാണ് കെ.സി.ആർ ഡൽഹിയിലെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുമായും ചന്ദ്രശേഖർ കൂടിക്കാഴ്‌ച്ച നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP