Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാധാരണക്കാരുടെ ജീവിതത്തോട് തൊട്ടുനിൽക്കുന്നതാകണം ഭരണം; ഉദ്യോഗസ്ഥഭരണം ആ യാഥാർഥ്യങ്ങൾ അറിഞ്ഞ് പരിഷ്‌കരിക്കാനാണ് പരിശ്രമം; ഭരണത്തെ കുറിച്ച് അഭിജിത് ബാനർജിയുമായി സമഗ്രമായ ചർച്ചകളിൽ മുഴുകി പ്രധാനമന്ത്രി; അഭിജിത്തിന്റെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് ട്വീറ്റ്; സവിശേഷമായ കൂടിക്കാഴ്ചയെന്ന് സാമ്പത്തിക നൊബേൽ ജേതാവ്; പരിഹാസങ്ങൾ ചൊരിഞ്ഞ ബിജെപി നേതാക്കൾ മുങ്ങി

സാധാരണക്കാരുടെ ജീവിതത്തോട് തൊട്ടുനിൽക്കുന്നതാകണം ഭരണം; ഉദ്യോഗസ്ഥഭരണം ആ യാഥാർഥ്യങ്ങൾ അറിഞ്ഞ് പരിഷ്‌കരിക്കാനാണ് പരിശ്രമം; ഭരണത്തെ കുറിച്ച് അഭിജിത് ബാനർജിയുമായി സമഗ്രമായ ചർച്ചകളിൽ മുഴുകി പ്രധാനമന്ത്രി; അഭിജിത്തിന്റെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് ട്വീറ്റ്; സവിശേഷമായ കൂടിക്കാഴ്ചയെന്ന് സാമ്പത്തിക നൊബേൽ ജേതാവ്; പരിഹാസങ്ങൾ ചൊരിഞ്ഞ ബിജെപി നേതാക്കൾ മുങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ബിജെപി നേതാക്കൾ പരിഹാസങ്ങൾ ചൊരിഞ്ഞെങ്കിലും, സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയെ ഊഷ്മളമായി വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥ ഭരണത്തെ സാധാരണക്കാർക്ക് അനുകൂലമായി മാറ്റാനുള്ള സർക്കാരിന്റെ പരിഷ്‌കാരങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തതായി അഭിജിത് ബാനർജി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വിശദമായി സംസാരിക്കാനും ഇന്ത്യയുടെ ഭാവിയെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് പങ്കുവയ്ക്കാനും പ്രധാനമന്ത്രി നല്ല മനസ് കാട്ടി. ഇത് തീർത്തും സവിശേഷമാണ്. കാരണം സർക്കാർ നയങ്ങളെ കുറിച്ച് പലപ്പോഴും നമ്മൾ കേൾക്കുമെങ്കിലും അതിന്റെ പിന്നിലെ ആലോചനകളെ കുറിച്ച് കേൾക്കുക, അപൂർവമാണ്, അഭിജിത് ബാനർജി പറഞ്ഞു.

ഭരണത്തെ കാണുന്ന രീതി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണത്തിനായി സാധാരണക്കാരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുക, ഉദ്യോഗസ്ഥരെ രാജ്യത്തെ യാഥാർഥ്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള പ്രയത്‌നം എന്നിവയൊക്കെ മോദി വിശദീകരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തികച്ചും സവിശേഷമായ അനുഭവമായിരുന്നു എന്നാണ് അഭിജിത് ബാനർജിയുടെ പ്രതികരണം.

വിവിധ വിഷയങ്ങളിൽ ആരോഗ്യകരവും, സമഗ്രവുമായ ചർച്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി തന്റെ ട്വീറ്റിൽ പറഞ്ഞു. നൊബേൽ ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനുഷിക ശാക്തീകരണത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വളരെ വ്യക്തമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നു. ഭാവി ഉദ്യമങ്ങളിൽ അദ്ദേഹത്തിന് നന്മ ആശംസിക്കുന്നു' - മോദി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, അഭിജിത് ബാനർജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാൾ പാർട്ടി മുൻ അധ്യക്ഷനുമായ രാഹുൽ സിൻഹയാണ് അഭിജിത് ബാനർജിയെ പരിഹസിച്ച് പരാമർശം നടത്തിയത്. 'രണ്ടാമത്തെ ഭാര്യമാർ വിദേശികളായിട്ടുള്ളവർക്കാണ് കൂടുതലും നൊബേൽ സമ്മാനം ലഭിക്കുന്നത്'. 'രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേൽ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ'... തുടങ്ങിയ പരാമർശങ്ങളാണ് സിൻഹ നടത്തിയത്.

അഭിജിത് ബാനർജിക്കെതിരെ നേരത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തിയിരുന്നു. അഭിജിത് ബാനർജിയുടെ ന്യായ് പദ്ധതി ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം ഇടത് പക്ഷക്കാരനാണെന്നുമാണ് ഗോയൽ പറഞ്ഞത്. 'ഗോയൽ പറഞ്ഞത് ശരിയാണ്, ഇത്തരം ആളുകൾ ഇടതുപക്ഷ നയങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ വിതറും. ഇടതുപക്ഷ പാതയിലൂടെ സാമ്പത്തിക ഘടന പ്രവർത്തിപ്പിക്കണമെന്ന് അവർ ആഗ്രഹിക്കും. എന്നാൽ ഇടതുപക്ഷ നയങ്ങൾ രാജ്യത്ത് അനാവശ്യമായി മാറിയിരിക്കുന്നുവെന്നും സിൻഹ കൂട്ടിച്ചേർത്തു.

അഭിജിത് ബാനർജിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രിയടക്കമുള്ളവർ രംഗത്തെത്തിയതിനു പിന്നാലെ അപേക്ഷയുമായി മറ്റൊരു ബിജെപി നേതാവും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മൂല്യമുള്ള നിർദ്ദേശങ്ങൾ നൽകണമെന്നാണ് പശ്ചിമ ബംഗാളിലെ ബിജെപി പ്രസിഡന്റും എംപിയുമായ ദിലിപ് ഘോഷിന്റെ അഭ്യർത്ഥന. ബിജെപിയിലെ തന്നെ ചിലർ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ടെന്നും അഭിജിത് ബാനർജി രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ദിലിപ് പറഞ്ഞു. ആളുകൾക്ക് അദ്ദേഹത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ആയിരിക്കും ഉണ്ടാവുക എന്നായിരുന്നു മറ്റ് ബിജെപി നേതാക്കളുടെ പരാമർശങ്ങളെ കുറിച്ചുള്ള ദിലീപ് ഘോഷിന്റെ പ്രതികരണം. അദ്ദേഹം വലിയൊരു വ്യക്തിയാണ്. വലിയൊരു നേട്ടവും ഉണ്ടാക്കിയിട്ടുണ്ട്, ആളുകൾ അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. അവർക്കെല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശവുമുണ്ട്- ദിലിപ് ഘോഷ് അഭിപ്രായപ്പെട്ടു.

ഫ്രഞ്ച്-അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധയായ എസ്താർ ഡഫ്ലോ, അമേരിക്കൻ പ്രഫസർ മിഷേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അഭിജിത് ബാനർജി ഈ വർഷത്തെ നൊബേൽ പുരസ്‌കാരം പങ്കിട്ടത്. എസ്താർ ഡഫ്ലോ അഭിജിത് ബാനർജിയുടെ രണ്ടാം ഭാര്യയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ച സാമൂഹ്യക്ഷേമ പദ്ധതിയായ മിനിമം ഇൻകം ഗ്യാരണ്ടി പദ്ധതി (ന്യായ്)യുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP