Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പിണറായി വിജയനും എൽഡിഎഫിനും പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ; യോജിച്ചുള്ള പ്രവർത്തനം തുടരുമെന്ന് ട്വീറ്റ്; കേരളത്തിലെ പാർട്ടിയുടെ വേരുകൾ ശക്തിപ്പെടുതുന്നത് തുടരുമെന്ന് ബിജെപി പ്രവർത്തകർക്കുള്ള അഭിനന്ദനസന്ദേശത്തിൽ

തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പിണറായി വിജയനും എൽഡിഎഫിനും പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ; യോജിച്ചുള്ള പ്രവർത്തനം തുടരുമെന്ന് ട്വീറ്റ്;  കേരളത്തിലെ പാർട്ടിയുടെ വേരുകൾ ശക്തിപ്പെടുതുന്നത് തുടരുമെന്ന് ബിജെപി പ്രവർത്തകർക്കുള്ള അഭിനന്ദനസന്ദേശത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പിണറായി വിജയനെയും ഇടതുമുന്നണിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി. വിവിവിധ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് നമ്മൾ തുടരും. കോവിഡ് 19 മഹാമാരിയുടെ ആഘാതം രാജ്യത്ത് കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാനും യോജിച്ച പ്രവർത്തനം തുടരും, മോദി ട്വീറ്റ് ചെയ്തു.


മറ്റൊരു ട്വീറ്റിൽ തിരഞ്ഞെടുപ്പിൽ അക്ഷീണം പ്രയത്‌നിച്ച് ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഈ നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണച്ചവർക്ക് താൻ തന്റെ നന്ദി അറിയിക്കുകയാണെന്നും മികച്ച പരിശ്രമങ്ങൾ നടത്തിയ പാർട്ടിയുടെ ചുറുചുറുക്കുള്ള കാര്യകർത്താക്കളെ താൻ പ്രശംസിക്കുകയാണെന്നും മോദി തന്റെ ട്വീറ്റിലൂടെ പറയുന്നു. ബിജെപിയും ബിജെപിയുടെ പ്രവർത്തകരും പാർട്ടിയെ തുടർന്നും സേവിക്കുമെന്നും കേരളത്തിലെ പാർട്ടിയുടെ വേരുകൾ ശക്തിപ്പെടുതുന്നത് തുടരുമെന്നും മോദി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP