Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ ഇനി പഴയ സ്വർഗ്ഗമാകും; അനുച്ഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം; ഭീകരതയ്ക്കും അഴിമതിക്കും വളമിട്ട ആ അനുച്ഛേദം ഇനിയില്ല; സർദാർ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും അടക്കമുള്ള രാജ്യസ്‌നേഹികളുടെ സ്വപ്‌നമാണ് സഫലമായത്; വരാൻ പോകുന്നത് സദ്ഭരണം; കേന്ദ്രഭരണം നിശ്ചിതകാലത്തേക്ക് മാത്രം; ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം; നിഷ്പക്ഷ തിരഞ്ഞെടുപ്പ് ഉടൻ; കശ്മീരി ജനത പാക്കിസ്ഥാന്റെ ദുഷ്ടലാക്കുകളെ തോൽപ്പിക്കുമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി

കശ്മീർ ഇനി പഴയ സ്വർഗ്ഗമാകും; അനുച്ഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം; ഭീകരതയ്ക്കും അഴിമതിക്കും വളമിട്ട ആ അനുച്ഛേദം ഇനിയില്ല; സർദാർ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും അടക്കമുള്ള രാജ്യസ്‌നേഹികളുടെ സ്വപ്‌നമാണ് സഫലമായത്; വരാൻ പോകുന്നത് സദ്ഭരണം; കേന്ദ്രഭരണം നിശ്ചിതകാലത്തേക്ക് മാത്രം; ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം; നിഷ്പക്ഷ തിരഞ്ഞെടുപ്പ് ഉടൻ; കശ്മീരി ജനത പാക്കിസ്ഥാന്റെ ദുഷ്ടലാക്കുകളെ തോൽപ്പിക്കുമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീരിൽ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായിരുന്നു ഭരണഘടനയുടെ അനുച്ഛേദം 370. ഭീകരതയ്ക്കും അഴിമതിക്കും വളമിടുകയായിരുന്നു 370. തീവ്രവാദം 42,000 പേരുടെ ജീവനാണ് എടുത്തത്. ജമ്മു-കശ്മീരിന് ന് ഇത് പുതുയുഗപ്പിറവിയാണ്. വികസനത്തിലെ തടസ്സങ്ങൾ ഇനി നീങ്ങും. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അനുച്ഛേദം 370 എങ്ങനെ ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിനെ കുറിച്ച് ഇതുവരെ ഒരുചർച്ചയുമില്ലായിരുന്നു, അനുച്ഛേദം എങ്ങനെയാണ് ജനങ്ങൾക്ക് ഗുണകരമാവുകയെന്ന് ആർക്കും പറയാൻ കഴിയാത്തതും അത്ഭുതകരമായി, മോദി പറഞ്ഞു.

സർദാർ വല്ലഭായി പട്ടേൽ, ബാബാ സാഹേബ് അംബേദ്കർ, ഡോ.ശ്യാമ പ്രസാദ് മുഖർജി, അടൽജി എന്നിവരടക്കമുള്ള രാജ്യസ്‌നേഹികളുടെ സസ്വപ്‌നമാണ് സഫലമായത്. മഹത്തായ ദിനങ്ങളിലേക്ക് കശ്മീർ മടങ്ങുകയാണ്. കേന്ദ്ര ഭരണം അധികനാൾ നീളില്ല. എന്നാൽ, ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരും. വരാൻ പോകുന്നത് സദ്ഭരണമാണ്. ഇത് ഉടൻ പ്രതിഫലിക്കും. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഉടൻ നടക്കും. കശ്മീരി ജനത വിഘടനവാദത്തെ ചെറുത്ത് തോൽപ്പിക്കും. പാക്കിസ്ഥാന്റെ മോഹങ്ങൾ തകർന്നടിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു-കശ്മീരിൽ താമസിച്ചിരുന്ന ലക്ഷക്കണക്കിന് പേർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും, നിയമസഭാ-തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ, മത്സരിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന കാര്യം ഞെട്ടിക്കുന്നതാണ്. വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് വന്ന ഇവർക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ഈ അവകാശമുണ്ടായിരുന്നപ്പോൾ, കശ്മീരിൽ അതുണ്ടായിരുന്നില്ലെന്നും മോദി പറഞ്ഞു. ഈ അനീതി അവസാനിപ്പിക്കേണ്ടിയിരുന്നു.

പതിറ്റാണ്ടുകളായുള്ള കുടുംബവാഴ്ച കശ്മീരി യുവാക്കൾ രാഷ്ട്രീയ നേതൃത്വത്തിൽ എത്തുന്നതിന് തടസ്സമായിരുന്നു. ഇനിമുതൽ യുവാക്കൾ വികസനജോലികളിൽ ഏർപ്പെടുകയും മേഖലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. മുമ്പ് ഇവിടെ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണമില്ലായിരുന്നു. ഇനി കൂടുതൽ തൊഴിൽ അവസരങ്ങൾ വരും. തുല്യത ഉറപ്പാക്കും. സ്വകാര്യ നിക്ഷേപം വരും. താഴ്‌വരയിൽ സമാധാനം പരിപാലിക്കുന്നതിന് മോദി സുരക്ഷാസൈനികർക്ക് നന്ദി പറഞ്ഞു. ഈദ് ആഘോഷത്തിനിടെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. സ്്ഥിതിഗതികൾ സാവധാനം സാധാരണനിലയിലേക്ക് മടങ്ങുമെന്ന് ഉറപ്പുനൽകുന്നു. തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെ ധീരമായി ചെറുത്തുനിൽക്കുന്നവരെ അഭിനന്ദിക്കുന്നു. എല്ലാവർക്കും ചേർന്ന് കശ്മീരിന്റെ വികസനത്തിനായി പ്രവർത്തിക്കാം.=

ലഡാക്കിനെ സൗരോർജ്ജ ഉൽപ്പാദനത്തിന്റെ കേന്ദ്രമാക്കി മാറ്റും. ലഡാക്കിന്റെ ഈ സാധ്യതകൾ പ്രയോജനപ്പെടുത്തും. കശ്മീരിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാൻ എല്ലാ വ്യവസായവിഭാഗങ്ങളോടും ആഹ്വാനം ചെയ്യുന്നു. തങ്ങളുടെ മേഖലയിലെ വികസനത്തിന്റെ ചുമതല ഏറ്റെടുക്കാൻ കശ്മീരി യുവാക്കളോട് ആവശ്യപ്പെടുകയാണ്. ജമ്മു-കശ്മീരിന്റെ ആധുനികവത്കരണത്തിനാണ് മുൻഗണന. ചലച്ചിത്ര വ്യവസായം മെച്ചപ്പെടും. സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനാക്കും. വിനോദ യാത്രയുടെ സാദ്ധ്യതകൾ കൂട്ടും.

കശ്മീർ ബോളിവുഡിന്റെ പറുദീസയായിരുന്നു മുമ്പൊരുകാലം. സ്ഥിതിഗതികൾ സാധാരണനിലയിലാകുമ്പോൾ, ഇന്ത്യാക്കാർ മാത്രമല്ല, ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാർ കശ്മീരിലേക്ക് ചിത്രീകരണത്തിനായി എത്തും. ജമ്മു-കശ്മീരിന് മാത്രമല്ല, ലഡാക്കിനും ആഗോള ടൂറിസം ഹബ്ബാകാൻ കഴിയും. കശ്മീരി ജനത ഒന്നിച്ച് പാക്കിസ്ഥാന്റെ ദുഷ്ടലാക്കുകളെ പരാജയപ്പെടുത്തുമെന്നും മോദി പറഞ്ഞു. തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഗൂഢാലോചനകളെ നേരിടാൻ ജമ്മു-കശ്മീരിലെ രാജ്യസ്‌നേഹികൾ ഉറച്ച നിലപാട് സ്വീകരിച്ചുവെന്ന് കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP