Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് പെഗസ്സസ് കഥ പ്രചരിപ്പിച്ചു; ഇപ്പോൾ വീണ്ടും പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ; കോൺഗ്രസ് വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴൊക്കെ പെഗസ്സസ് കഥകൾ വരും: മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്

2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് പെഗസ്സസ് കഥ പ്രചരിപ്പിച്ചു; ഇപ്പോൾ വീണ്ടും പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ; കോൺഗ്രസ് വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴൊക്കെ പെഗസ്സസ് കഥകൾ വരും: മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പെഗസ്സസ് സംബന്ധിച്ച വാർത്ത കൊണ്ടുവന്ന ഓൺലൈൻ പോർട്ടൽ മുമ്പ് പല കഥകളും കൊണ്ടുവന്നിട്ടുണ്ടെന്നും അത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മുൻ കേന്ദ്ര ഐടി മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ്.

45 ഓളം രാജ്യങ്ങളിൽ പെഗസ്സസ് ഉപയോഗിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ ഇതെന്നും അദ്ദേഹം സംശയമുന്നയിച്ചു.

പെഗസ്സസ് സംബന്ധിച്ച വാർത്ത കൊണ്ടുവന്ന ഓൺലൈൻ പോർട്ടൽ മുമ്പ് പല കഥകളും കൊണ്ടുവന്നിട്ടുണ്ടെന്നും അത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

'പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോഴൊക്കെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്തുകൊണ്ടാണ്. ട്രംപിന്റെ സന്ദർശനവേളയിൽ കലാപത്തിന് പ്രേരിപ്പിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് കാലത്ത് പെഗസ്സസ് കഥ പ്രചരിപ്പിച്ചു. ഇപ്പോൾ വീണ്ടും പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും കോൺഗ്രസ് വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴും വീണ്ടും പെഗസ്സസ് കഥകൾ വരുന്നു.

പെഗസ്സസ് കഥയിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ല. ആംനസ്റ്റിപോലുള്ള സംഘടനകൾക്ക് ഇന്ത്യാവിരുദ്ധ അജണ്ട പലവിധത്തിൽ ഉണ്ടായിരുന്നുവെന്ന് നമുക്ക് നിഷേധിക്കാനാവുമോ.?അവരുടെ പണത്തിന്റെ ഉറവിടം ചോദിക്കുമ്പോൾ പറയും ഇന്ത്യയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന്' രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ ബിജെപി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചിരുന്നു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.

ചാര സോഫ്‌റ്റ്‌വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബിനോയ് വിശ്വം എംപി രാജ്യസഭയിലും എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിലും നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നിയിച്ചിരുന്നു.

തുടർന്ന് പെഗസ്സസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ സംബന്ധിച്ച മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിൽ ഒരു ചാരപ്രവർത്തനം വാട്ട്‌സ്ആപ്പ് വഴി നടക്കുന്നുവെന്ന് നേരത്തെ വന്ന ആരോപണമാണ്. അത്തരം റിപ്പോർട്ടുകൾക്ക് ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി അടക്കം ഇത്തരം വാർത്തകൾ തള്ളികളഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ പാർലമെന്റ് അംഗങ്ങൾ കുറച്ചുകൂടി വസ്തുതകൾ വച്ച് പരിശോധന നടത്തണമെന്നും കേന്ദ്ര ഐടി മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം തന്നെ ലിസ്റ്റിൽ പേരുണ്ട് എന്നതിനാൽ ശാസ്ത്രീയമായ പരിശോധയ്ക്ക് ശേഷമെ ആ ഫോൺ ചാരപ്രവർത്തനത്തിന് വിധേയമായിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കൂ എന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇപ്പോൾ ചിത്രീകരിക്കപ്പെടുന്ന രീതിയിലുള്ള പ്രശ്‌നം ഇവിടെയില്ല- ഐടി മന്ത്രി പറയുന്നു.

ഇപ്പോൾ ആരോപണ വിധേയമായ എൻഎസ്ഒ ഗ്രൂപ്പ് തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ഡാറ്റബേസ് വിവരങ്ങൾ എൻഎസ്ഒയുടെ പെഗസ്സസ് അടക്കമുള്ള ഏതെങ്കിലും പ്രോഡക്ട് ഉപയോഗിക്കുന്നവരുടെയും അതിന്റെ പ്രവർത്തനത്തെ സംബന്ധിക്കുന്നതോ അല്ലെന്നാണ് അവർ പറയുന്നത്, മന്ത്രി ലോക്‌സഭയിൽ വിശദീകരിച്ചു. ഇപ്പോൾ പുറത്തുവന്ന ഡാറ്റ് ഏതെങ്കിലും നിരീക്ഷണത്തിന് ഉപയോഗിച്ചതാണ് എന്ന് പറയാൻ സാധിക്കില്ലെന്നും ഐടി മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ വന്ന വാർത്തകളിൽ പറയുന്ന പലരാജ്യങ്ങളും തങ്ങളുടെ ഉപയോക്താക്കൾ അല്ലെന്നും എൻഎസ്ഒ തന്നെ പറയുന്നുണ്ട്. അവരുടെ ഉപയോക്താക്കളിൽ പലതും പാശ്ചാത്യ രാജ്യങ്ങളാണ്.

ഇന്ത്യയിൽ ഒരാളെ സർക്കാറിന് നിരീക്ഷിക്കണമെങ്കിൽ അതിന് ചില നടപടിക്രമങ്ങളുണ്ട്. അത് എന്താണെന്ന് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന മുൻപ് ഭരണപക്ഷത്തുണ്ടായിരുന്നവർക്ക് പോലും നന്നായി അറിയാം. നമ്മുടെ നിയമ സംവിധാനങ്ങളുടെ സന്തുലിതമായ അവസ്ഥയെ മറികടന്ന് രാജ്യത്ത് ഒരു നിരീക്ഷണ സംവിധാനവും നടക്കില്ല. എന്നാൽ ദേശീയ സുരക്ഷ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിയമം രാജ്യത്തുണ്ട് ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885ലെ സെക്ഷൻ 5(2), ഐടി ആക്ടിലെ സെക്ഷൻ 69 എന്നിവ അതാണ് പറയുന്നത്- ഐടി മന്ത്രി ലോക്‌സഭയെ അറിയിച്ചു.

പെഗസ്സസ് കഥയിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ല. ആംനസ്റ്റിപോലുള്ള സംഘടനകൾക്ക് ഇന്ത്യാവിരുദ്ധ അജണ്ട പലവിധത്തിൽ ഉണ്ടായിരുന്നുവെന്ന് നമുക്ക് നിഷേധിക്കാനാവുമോ.?അവരുടെ പണത്തിന്റെ ഉറവിടം ചോദിക്കുമ്പോൾ പറയും ഇന്ത്യയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന്' രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ ബിജെപി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP