Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നിപ്പിച്ച് തകർക്കാനുള്ള ബിജെപി ശ്രമത്തിന് വലിയ വിലനൽകേണ്ടി വരും; പിഡിപിയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചാൽ കലാപമുണ്ടാകുമെന്ന കാര്യവും മറക്കരുത്; കേന്ദ്രത്തിന് താക്കിത് നൽകി മെബ്ബൂബ മുഫ്തി

ഭിന്നിപ്പിച്ച് തകർക്കാനുള്ള ബിജെപി ശ്രമത്തിന് വലിയ വിലനൽകേണ്ടി വരും; പിഡിപിയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചാൽ കലാപമുണ്ടാകുമെന്ന കാര്യവും മറക്കരുത്; കേന്ദ്രത്തിന് താക്കിത് നൽകി മെബ്ബൂബ മുഫ്തി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പിഡിപിയെ ഭിന്നിപ്പിച്ച് തകർക്കാനുള്ള ബിജെപി ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പി.ഡി.പിയെ ഭിന്നിപ്പിക്കാനും തകർക്കാനും ബിജെപി ശ്രമിച്ചാൽ അനന്തരഫലം കടുത്തതായിരിക്കുമെന്ന് മുഫ്തി പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ 1990 ലെ സാഹചര്യം കാശ്മീരിൽ ഉടലെടുക്കുമെന്നും അവർ പറഞ്ഞു. കടുത്ത ഭാഷയിലാണ് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെയുള്ള മെഹ്ബൂബ മുഫ്തി സംസാരിച്ചത്.

'പി.ഡി.പിയിൽ ഭിന്നത സൃഷ്ടിക്കാൻ ഡഹിയിൽനിന്നു ശ്രമുണ്ടായാൽ, മറ്റൊരു സലാഹുദ്ദീനെയോ യാസിൻ മാലിക്കിനെയോ സൃഷ്ടിക്കുന്നതിനു തുല്യമായിരിക്കും അത്. പി.ഡി.പിയെ തകർക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം വലുതായിരിക്കും' -മെഹ്ബൂബ പറഞ്ഞു. പി.ഡി.പിയെ കരുതിക്കൂട്ടി ആക്രമിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിലുള്ള കശ്മീർ ജനതയുടെ വിശ്വാസം തന്നെ നഷ്ടപ്പെടുമെന്നും അവർ പറഞ്ഞു.ജൂൺ 19 ന് ബിജെപി പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് ജമ്മുകാശ്മീരിൽ ഗവർണർ ഭരണം നിലവിൽ വന്നത്. അതേസമയം, മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല രംഗത്തെത്തി.

പി.ഡി.പി തകർന്നാൽ കശ്മീരിൽ കലഹം ഉണ്ടാകുമെന്ന് കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹ്ബൂബ, അവരുടെ ഭരണകാലത്ത് കശ്മീരിലുണ്ടായ കലഹങ്ങളെ മനപ്പൂർവം മറക്കുകയാണെന്നു ഒമർ ട്വിറ്ററിൽ കുറ്റപ്പെടുത്തി. നിലവിൽ 25 എംഎ‍ൽഎമാരാണ് ബിജെപിക്ക് കാശ്മീരിലുള്ളത്. 19 എംഎ‍ൽഎമാർ കൂടി ഉണ്ടെങ്കിൽ മാത്രമേ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP