Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് ഇഡി കണ്ടെത്തിയത് 50 കോടിയും അഞ്ചുകിലോ സ്വർണവും; മന്ത്രിസഭയിലെ രണ്ടാമനെ തുണയ്ക്കാൻ വഴിയൊന്നും കാണാതെ മമത; പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി; തൃണമൂലിന്റെ ചുമതലകളിൽ നിന്നും നീക്കിയേക്കും

അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് ഇഡി കണ്ടെത്തിയത് 50 കോടിയും അഞ്ചുകിലോ സ്വർണവും; മന്ത്രിസഭയിലെ രണ്ടാമനെ തുണയ്ക്കാൻ വഴിയൊന്നും കാണാതെ മമത; പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി; തൃണമൂലിന്റെ ചുമതലകളിൽ നിന്നും നീക്കിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനായ പാർത്ഥ ചാറ്റർജിയെ മുഖ്യമന്ത്രി മമത ബാനർജി പുറത്താക്കി. സംസ്ഥാനത്തെ സ്‌കൂളുകളിൽ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കാൻ പാർത്ഥ കോഴ വാങ്ങിയതായി തെളിഞ്ഞിരുന്നു.

പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ രണ്ടാത്തെ ഫ്‌ളാറ്റിൽ നിന്ന് മറ്റൊരു 29 കോടി രൂപയും, അഞ്ച് കിലോ സ്വർണവും കൂടി ഇഡി കണ്ടെത്തി മണിക്കൂറുകൾ പിന്നിടും മുമ്പേയാണ് പുറത്താക്കൽ. മമതാ ബാനർജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായിരുന്നു പാർഥ ചാറ്റർജി. വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്ട്രോണിക്‌സ്, പൊതു സംരംഭങ്ങൾ, വ്യാവസായിക പുനർനിർമ്മാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നും പാർഥയെ മാറ്റിയേക്കുമെന്നാണു വിവരം. പാർട്ടി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽനിന്നും എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ഉടൻ പുറത്താക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടിരുന്നു.

അർപ്പിതയുടെ ഫ്‌ളാറ്റിൽ ഇന്നലെ തുടങ്ങിയ റെയഡ് 18 മണിക്കൂർ നീണ്ടു നിന്നു. പിടിച്ചെടുത്ത പണം പത്ത് വലിയ പെട്ടികളിലാക്കിയാണ് നീക്കിയത്. പണത്തോടൊപ്പം അഞ്ച് കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. അർപ്പിത മുഖർജിയുടെ രണ്ടു ഫ്ളാറ്റുകളിൽ നിന്നായി ഇഡി 50 കോടി രൂപയും അഞ്ചു കിലോ സ്വർണവും വിദേശ കറൻസിയുമാണ് ഇതുവരെ കണ്ടെടുത്തത്.

അർപിതയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. അർപിതയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ 21 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ഇഡി കസ്റ്റഡിയിലുള്ള അർപിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാർത്ഥ ചാറ്റർജിയുമായി പണമിടപാട് നടന്നുവെന്ന് അർപിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്.

അതേ സമയം പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം നടന്നതായും റിപ്പോർട്ടുകളുണ്ട്. പാർഥയുടെ സൗത്ത് 24 പർഗാനസിലെ വസതിയിലാണു ബുധനാഴ്ച രാത്രി മോഷണം നടന്നത്. വസതിയുടെ പൂട്ട് തകർത്താണു മോഷ്ടാവ് അകത്തു കടന്നതെന്നാണു സൂചന.

പാർഥയുടെ വസതിയിൽനിന്ന് വലിയ ബാഗുകളിലായി പല സാധനങ്ങളും കൊണ്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡാണെന്നാണു കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു.മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപിത പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്റെ വീട്ടിൽ വരുമായിരുന്നു. തന്റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബംഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപിത പറഞ്ഞു. പാർത്ഥ ചാറ്റർജിയെ ഓഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP