Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാക്കിസ്ഥാൻ വഴി അമേരിക്കയിലേക്ക് പറക്കേണ്ട; പ്രധാനമന്ത്രിക്ക് വ്യോമപാത തുറക്കില്ലെന്ന് തീർത്ത് പറഞ്ഞ് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി; നരേന്ദ്ര മോദിയുടെ വിഐപി വിമാനം പറത്താൻ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചത് ഇന്ത്യയുടെ നയതന്ത്രതലത്തിലെ അപേക്ഷ തള്ളി; സെപ്റ്റംബർ 21ന് മോദി അമേരിക്കയിലേക്ക് പോകുന്നത് ഒരു മണിക്കൂർ അധികസമയം യാത്ര ചെയ്ത്

പാക്കിസ്ഥാൻ വഴി അമേരിക്കയിലേക്ക് പറക്കേണ്ട; പ്രധാനമന്ത്രിക്ക് വ്യോമപാത തുറക്കില്ലെന്ന് തീർത്ത് പറഞ്ഞ് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി; നരേന്ദ്ര മോദിയുടെ വിഐപി വിമാനം പറത്താൻ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചത് ഇന്ത്യയുടെ നയതന്ത്രതലത്തിലെ അപേക്ഷ തള്ളി; സെപ്റ്റംബർ 21ന് മോദി അമേരിക്കയിലേക്ക് പോകുന്നത് ഒരു മണിക്കൂർ അധികസമയം യാത്ര ചെയ്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമേരിക്കൻ സന്ദർശനത്തിന് യാത്ര തിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് വ്യോമപാത ഉപോഗിക്കാനുള്ള അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. 21നാണ് അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. യാത്രാനുമതിക്ക് ആയി ഔദ്യോഗികമായി ഇന്ത്യ പാക്കിസ്ഥാനുമായി ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും പാക്കിസ്ഥാൻ ഇത് അനുവദിച്ചില്ല. പ്രോട്ടോകോൾ പ്രകാരമാണ് ഇന്ത്യ അപേക്ഷിച്ചതെങ്കിലും അനുമതി നൽകാൻ പാക്കിസ്ഥാൻ തയ്യാറായില്ല. നേരത്തെ ഈ മാസം ആദ്യം യൂറോപ്യൻ സന്ദർശന്തതിന് പാക് വ്യോമപാത ഇന്ത്യൻ പ്രസിഡന്റിനും പാക്കിസ്ഥാൻ തുറന്ന് കൊടുത്തില്ല.

വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്നലെയാണ് പാക്കിസ്ഥാനോട് ഇന്ത്യ, ഔദ്യോഗികമായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക. നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലൻഡ്, സ്വിറ്റ്‌സർലൻഡ്, സ്ലോവേനിയ - എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്ക് നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. പാക്കിസ്ഥാന്റെ തീരുമാനത്തെ അന്ന് ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്ര മോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാക്കിസ്ഥാന്റെ അനുവാദം തേടുകയും പാക്കിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്. കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും അത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളും എല്ലാം നിലനിൽക്കെയാണ് അമേരിക്കൻ സന്ദർശന യാത്രക്ക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയത് എങ്കിലും അത് അംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായില്ല.

മോദി സഞ്ചരിക്കുന്ന എയർ ഇന്ത്യ വൺ ഒരു കൊമേർഷ്യൽ ഫ്‌ളൈറ്റ് അല്ലെന്നും മറിച്ച് ഒരു വിഐപി ഫ്‌ളൈറ്റ് ആണെന്നും ഇന്ത്യ അറിയിച്ചിരുന്നു. പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ച സാഹചര്യത്തിൽ ഇപ്പോൾ 50 മിനിറ്റ് അധികം യാത്ര ചെയ്ത് വേണം പ്രധാനമന്ത്രിക്ക് അമേരിക്കൻ യാത്ര നടത്താൻ. ഫെബ്രുവരി 27ന് ഇന്ത്യ ബാലാകോട്ട് അക്രമം നടത്തിയതിന് ശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. എന്നാൽ 138 ദിവസത്തിന് ശേഷം ജൂലൈ 16ന് വീണ്ടും തുറന്നിരുന്നു. ഈ കാലയളവിൽ റൂട്ട് മാറ്റിയാണ് ഇന്ത്യൻ വിമാനങ്ങൾ പറന്നത്.

ജൂണിൽ പ്രധാനമന്ത്രിയുടെ കിർഗിസ്ഥാൻ സന്ദർശന വേളയിൽ 2585 കിലോമീറ്റർ യാത്ര ചെയ്യേണ്ടിയിരുന്ന മോദി 5475 കിലോമീറ്റർ യാത്ര ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എച്ചിയ്. ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ അധികം യാത്ര ചെയ്താണ് അന്ന് അദ്ദേഹം കിർഗിസ്ഥാനിൽ എത്തിയത്. സെപ്റ്റംബർ 21ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം 6 ദിവസത്തെ സന്ദർശനം 27 വരെ നീണ്ട് നിൽക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP