Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഡീഷയിലും ബംഗാളിലും ദൗത്യം പൂർത്തിയായതോടെ അമിത്ഷായുടെ അടുത്ത ലക്ഷ്യം ആന്ധ്രയും തെലുങ്കാനയും; രണ്ടിടത്തും ഭരണകക്ഷിയോട് വഴക്കിടാതെ പരിശ്രമിക്കുന്നത് പ്രതിപക്ഷത്തെ തീർക്കാൻ; മോദി വിരുദ്ധ സഖ്യത്തിനായി ഓടിനടന്ന ചന്ദ്രബാബു നായിഡുവിനെ മുച്ചൂടും തീർത്തേ മതിയാകൂ എന്ന വാശിവിടാത അമിത്ഷാ; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് തെലുങ്ക് ദേശം നാമാവശേഷമാകും എന്ന് തന്നെ റിപ്പോർട്ടുകൾ

ഒഡീഷയിലും ബംഗാളിലും ദൗത്യം പൂർത്തിയായതോടെ അമിത്ഷായുടെ അടുത്ത ലക്ഷ്യം ആന്ധ്രയും തെലുങ്കാനയും; രണ്ടിടത്തും ഭരണകക്ഷിയോട് വഴക്കിടാതെ പരിശ്രമിക്കുന്നത് പ്രതിപക്ഷത്തെ തീർക്കാൻ; മോദി വിരുദ്ധ സഖ്യത്തിനായി ഓടിനടന്ന ചന്ദ്രബാബു നായിഡുവിനെ മുച്ചൂടും തീർത്തേ മതിയാകൂ എന്ന വാശിവിടാത അമിത്ഷാ; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് തെലുങ്ക് ദേശം നാമാവശേഷമാകും എന്ന് തന്നെ റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യമാകെ തിളക്കമാർന്ന വിജയം നേടിയപ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങൾ ബിജെപിയോട് മുഖം തിരിച്ചു നിന്നു. ത്രിപുരയും പശ്ചിമ ബംഗാളും ഒഡീഷയും പോലും കൈപ്പിടിയിലൊതുക്കിയ ബിജെപി കണക്ക് കൂട്ടുന്നത് അസാധ്യമായി ഒന്നുമില്ല എന്ന് തന്നെയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ ജനപിന്തുണയും ഹിന്ദി മേഖലകളിൽ മാത്രമുള്ള പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയെ ദേശീയ മതേതര സ്വഭാവമുള്ള കക്ഷിയായി മാറ്റി എന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

സഖ്യകക്ഷികളുടെ പിൻബലത്തിൽ ശക്തി നേടാം എന്ന കഴിഞ്ഞ കാല നയം മാറ്റിവെച്ച് എതിരാളിയുടെ കോട്ടകൾ തകർത്ത് സ്വയം ശക്തരാകുക എന്ന നയമാണ് അമിത് ഷാ നടപ്പാക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ഒഡീഷയിലും പരീക്ഷിച്ച് വിജയിച്ച അതേ നയങ്ങളുമായി അമിത്ഷാ അടുത്ത ലക്ഷ്യം വെച്ചിരിക്കുന്നത് ആന്ധ്രയും തെലങ്കാനയുമാണ്. 'സർവസ്പർശി ബിജെപി സർവവ്യാപി ബിജെപി' എന്നതാണ് ബിജെപിയുടെ പുതിയ മുദ്രാവാക്യം. മുഴുവൻ സംസ്ഥാനങ്ങളിലും രാജ്യഭരണവും പാർലമെന്റിലെ ഇരു സഭകളിലും മൃഗീയ ഭൂരിപക്ഷവുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

ലക്ഷ്യം തെലുങ്ക് ദേശത്തിന്റെ നാശം

തെലങ്കാനയിലും ആന്ധ്രയിലും ശക്തരായ തെലുങ്ക് ദേശം പാർട്ടിക്ക് നിലവിൽ രണ്ട് സംസ്ഥാനങ്ങളിലും അധികാരമില്ല. മാത്രമല്ല, തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുവിന്റെ ഭരണവും ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണവും ലക്ഷ്യം വെക്കുന്നത് ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുടെ നാശം തന്നെയാണ്. ഇരു സംസ്ഥാനങ്ങളിലും ശക്തരായ മുഖ്യമന്ത്രിമാരുടെ വേട്ടയാടൽ തുടരുമ്പോൾ തെലുങ്ക് ദേശത്തിന്റെ നേതാക്കൾക്ക് അഭയം നൽകാൻ തങ്ങളുടെ പാളയത്തിന്റെ വാതിലുകൾ തുറന്നിടുകയാണ് ബിജെപി.

തെലങ്കാനയിൽ ടിഡിപിയുടെയും കോൺഗ്രസിന്റെയും ഒട്ടേറെ നേതാക്കളാണ് ബിജെപിയിൽ ചേരുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ ഭാവി ബിജെപിക്ക് മാത്രമാണെന്ന് അവർ കരുതുന്നു. ഇതോടെ തെലങ്കാനയിൽ അധികം വൈകാതെ ഭരണം പിടിക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. മിഷൻ സൗത്ത് ഇന്ത്യ പദ്ധതിയുമായി ഇറങ്ങിയ ബിജെപിയുടെ നീക്കങ്ങൾ വിജയം കാണുമെന്നാണ് കരുതുന്നത്. ടിഡിപി നേതാക്കളും അവിഭക്ത ആന്ധ്രയിലെ മുൻ മന്ത്രിമാരുമായ ഇ പെഡ്ഡി റെഡ്ഡി, ബോഡ ജനാർധൻ, മുൻ എംപി സുരേഷ് റെഡ്ഡി, ടിഡിപിയുടെ മറ്റുചില നേതാക്കളും ബിജെപിയിൽ ചേർന്ന് കഴിഞ്ഞു. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കളായ എം ശശിധർ റെഡ്ഡി, പാർട്ടിയുടെ ന്യൂനപക്ഷ സെൽ നേതാവ് ശൈഖ് റഹ്മത്തുല്ല എന്നിവരും ബിജെപിയിൽ ചേർന്നു.

ആന്ധ്രയിൽ നിന്നും തെലുങ്ക് ദേശത്തിന്റെ ആറ് രാജ്യസഭാ അംഗങ്ങളിൽ നാല് പേരും ബിജെപിയിൽ ചേർന്ന് കഴിഞ്ഞു. അടുത്തതായി എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ നീക്കം തുടങ്ങി. ടിഡിപി എംഎൽഎമാരിൽ മൂന്നിൽ രണ്ട് പേരെയും അടർത്തിയെടുക്കാനാണ് നീക്കം. 175 അംഗ നിയമസഭയിൽ 23 പേരാണ് തെലുങ്ക് ദേശത്തിനുള്ളത്. ഇതിൽ 14 പേരെ സ്വന്തം പാളയത്തിൽ എത്തിച്ച് നിയമസഭയിലെ പ്രതിപക്ഷമാകാനാണ് ബിജെപി ശ്രമിക്കുന്നത്.

തെലുങ്ക് ദേശത്തിന്റെ തകർച്ച ലക്ഷ്യം വെക്കുന്നതിലൂടെ കേവലം രണ്ട് സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുക എന്നത് മാത്രമല്ല അമിത് ഷാ ലക്ഷ്യം വെക്കുന്നത്. ഒപ്പം നിന്ന ചന്ദ്രബാബു നായിഡു പിണങ്ങിപ്പിരിഞ്ഞു പോയി മോദി വിരുദ്ധ സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പ്രതികാരം കൂടിയാണ് അമിത് ഷാ ഇപ്പോൾ തീർക്കുന്നത്. മോദി ഭരണം അവസാനിപ്പിക്കാൻ രാജ്യം മുഴവൻ ഓടി നടന്ന നായിഡുവിന്റെ 4 രാജ്യസഭ എംപിമാരെയാണ് ബിജെപി ആദ്യം കടത്തിയത്. ആന്ധ്രയിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ വൈ എസ് ചൗധരി, സി എം രമേശ്, ടി ജി വെങ്കിടേഷ്, തെലങ്കാനയിൽനിന്നുള്ള രാജ്യസഭാംഗം ജി മോഹൻ റാവു എന്നിവരാണ് ബിജെപിയിൽ ചേർന്ന് ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP