ആപ്പിനെ അട്ടിമറിക്കാൻ ഡൽഹിയിലും ഓപ്പറേഷൻ താമര? എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്; 'ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക' എന്ന സന്ദേശം എംഎൽഎമാർക്ക് ലഭിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയ കെജ്രിവാൾ ലക്ഷ്യമിടുന്നത് പ്രതിരോധം; ഗുജറാത്തിനെ ഉന്നമിട്ട ആപ്പിനെ മോദി തീർക്കുമോ?

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഗുജറാത്തിലേക്ക് കണ്ണുവെച്ചതോടെ ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രാവാളും ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഒന്നാം നമ്പർ ശത്രുവായി മാറിയിട്ടുണ്ട്. ഗുജറാത്തിൽ കെജ്രിവാൾ തുടർ സന്ദർശനങ്ങളുമായി മനീഷ് സിസോദിയയും കെജ്രിവാളും രംഗത്തുവന്നതോടെയാണ് ഡൽഹിയിലെ ആപ്പ് സർക്കാറിനുമെതിരെ ബിജെപി നീക്കം ശക്തമാക്കിയത്. ഇപ്പോൾ ഡൽഹിയിലും ബിജെപി ഓപ്പറേഷൻ താമരയുമായി രംഗത്തുവന്നുവെന്ന ആരോപണവും ശക്തമാണ്.
എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ പറ്റുന്നില്ലെന്ന് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 11 മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കാത്തത്. സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തെ ആരോപിച്ചിരുന്നു. ആംആദ്മി പാർട്ടി പിളർത്താൻ കൂട്ടു നിന്നാൽ മുഖ്യമന്ത്രി പദം നൽകാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നൽകിയതടക്കമുള്ള ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം കത്തുന്നതിനിടെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണം ഉയരുന്നത്.
മദ്യനയ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ മനീഷ് സിസോദിയ ഗുരുതര ആരോപണമുയർത്തിയത്. ആംആദ്മി പാർട്ടിയെ പിളർത്താൻ ഒപ്പം നിന്നാൽ മുഖ്യമന്ത്രിപദം നൽകാമെന്നും, കേസുകളിൽ നിന്ന് ഒഴിവാക്കാമെന്നും ബിജെപിയിൽനിന്നും വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്.
മദ്യനയ കേസിൽ സിബിഐയും, ഇഡിയും നടപടികൾ കടുപ്പിക്കുമ്പോഴാണ് പിന്നിലെ രാഷ്ട്രീയ ഇടപെടൽ പൊളിക്കുന്നുവെന്ന പരോക്ഷ സന്ദേശവുമായി മനീഷ് സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 'ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക' എന്ന സന്ദേശം കിട്ടിയെന്ന് പറഞ്ഞ സിസോദിയ, ആംആദ്മി പാർട്ടിയെ പിളർത്താൻ കൂട്ടുനിന്നാൽ മുഖ്യമന്ത്രി പദം നൽകാമെന്നും വാഗ്ദാനം ലഭിച്ചെന്നും എന്നാൽ താനെന്നും കെജ്രിവാളിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ കെജ്രിവാൾ സർക്കാറിനെ തകർക്കാൻ ബിജെപി രണ്ട് തവണ 'ഓപറേഷൻ താമരക്ക്' ശ്രമം നടത്തിയതായി ആപ് വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. 2014ൽ ആയിരുന്നു ആദ്യ ശ്രമം. ബിജെപിയോടൊപ്പം ചേരുന്ന എംഎൽഎമാർക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. ഇപ്പോൾ മനീഷ് സിസോദിയക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താണ് സർക്കാറിനെ വീഴ്ത്താൻ ശ്രമിച്ചത്. രണ്ടും പരാജയപ്പെട്ടെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
ആം ആദ്മി പാർട്ടി നുണ പറയുന്നതിന്റെ എല്ലാ അതിരും ലംഘിച്ചിരിക്കുകയാണെന്നാണ് ആരോപണങ്ങൾക്ക് ബിജെപിയുടെ മറുപടി. അതിനിടെ, സിബിഐ നടപടിയെ രാഷ്ട്രീയമായി ചെറുത്തും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്ത് സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനം സന്ദർശിക്കാനായി എത്തുന്നു.
ഗുജറാത്തിലെ കച്ചിലാണ് പ്രധാനമന്ത്രി മോദി അടുത്തയാഴ്ച സന്ദർശിക്കുന്നത്. ഗുജറാത്ത് പിടിക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചാരണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആപ് ആരംഭിച്ചത്. ചൊവ്വാഴ്ച ഭാവ്നഗറിൽ നടന്ന പൊതുയോഗത്തിൽ എല്ലാവർക്കും തൊഴിൽ അടക്കമുള്ള പദ്ധതികൾ നൽകുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു. അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ, തൊഴിലില്ലാത്തവർക്ക് 3,000 രൂപ പെൻഷൻ, ഒഴിവുള്ള അദ്ധ്യാപക തസ്തികകൾ നികത്തൽ തുടങ്ങി ഉറപ്പുകളും നൽകി.
- TODAY
- LAST WEEK
- LAST MONTH
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- നാലുവയസ്സുള്ള ദലിത് ബാലികയെ അദ്ധ്യാപകൻ പീഡിപ്പിച്ചു; കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു; സ്വയം മുറിവേൽപ്പിച്ചതെന്ന് പ്രധാന അദ്ധ്യാപകൻ; സ്കൂൾ അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ച് നാട്ടുകാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍