Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുദിവസം ശിവസേന പ്രവർത്തകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും; മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതുകൊണ്ടല്ല എന്നും ഉദ്ധവ് താക്കറെ

ഒരുദിവസം ശിവസേന പ്രവർത്തകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും; മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതുകൊണ്ടല്ല എന്നും ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായല്ലെന്ന് ശിവസേന തലവൻ. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിന്റെ അധികാരങ്ങൾ തുല്യമായി പങ്കിടുമെന്നും ഉദ്ധവ് താക്കറെ പാർട്ടി മുഖപത്രത്തിലെ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു ദിവസം ശിവസേന പ്രവർത്തകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും. എന്റെ പിതാവിന് താൻ നൽകിയ വാക്കാണതെന്നും ഉദ്ധവ് വെളിപ്പെടുത്തി.

താക്കറെ കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ അംഗമാണ് ആദിത്യ. 1966 ൽ ശിവസേന സ്ഥാപിച്ച മുത്തച്ഛൻ ബാൽ താക്കറെ പോലും അധികാര സ്ഥാനങ്ങളെ സ്വന്തം നിയന്ത്രണത്തിൽ വരുത്തുകമാത്രമാണ് ചെയ്തത്. വോർലി നിയമസഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മകൻ ആദിത്യ താക്കറെ തിരഞ്ഞെടുപ്പിന് ശേഷം ഉപമുഖ്യമന്ത്രിയോ മുഖ്യമന്ത്രിയോ ആകാൻ ലക്ഷ്യമിടുന്നില്ലെന്നും ഉദ്ധവ് അഭിപ്രായപ്പെട്ടു. ''അവൻ മത്സരിക്കുന്നതുകൊണ്ട് അവൻ ഉടൻ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്ന് അർഥമില്ല. അവന് കുറച്ച് നിയമസഭ അനുഭവം വേണം. അതാണ് അവന്റെ ലക്ഷ്യം''- ഉദ്ധവ് വ്യക്തമാക്കി.

എന്നാൽ ശിവസേന നേതാവ് അദ്ദേഹത്തിന്റെ ആഗ്രഹം പറഞ്ഞതാണെന്നും അതിൽ തെറ്റൊന്നും ഇല്ലെന്നും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. മുന്നണി രൂപീകരണത്തിന്റെ ഘട്ടത്തിൽ ആകെയുള്ള 288 സീറ്റിന്റെ പകുതി ആവശ്യപ്പെട്ട ശിവസേനയ്ക്ക് 124 സീറ്റുകളാണ് ബിജെപി നൽകിയത്. 150 സീറ്റുകൾ ഏറ്റെടുത്ത ബിജെപി ബാക്കി 14 സീറ്റുകൾ ചെറു കക്ഷികൾക്ക് നൽകുകയും ചെയ്തു. സർക്കാർ രൂപീകരിക്കുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് നൽകുമെന്ന് ബിജെപി ഉറപ്പ് തന്നിട്ടുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP