Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടുതടങ്കലിൽ നിന്നും മോചിതയായ മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ച് ഒമർ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയും; ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് മെഹബൂബ മുഫ്തി

വീട്ടുതടങ്കലിൽ നിന്നും മോചിതയായ മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ച് ഒമർ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയും; ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് മെഹബൂബ മുഫ്തി

മറുനാടൻ ഡെസ്‌ക്‌

ശ്രീന​ഗർ: വീട്ടുതടങ്കലിൽ നിന്നും കഴിഞ്ഞ ദിവസം മോചിതയായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ നാഷണൽ കോൺഫറൻസ് നേതാക്കൾ സന്ദർശിച്ചു. ഒമർ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയുമാണ് മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ സ്ഥിതി​ഗതികൾ ചർച്ച ചെയ്തത്. ഇരുവരും സന്ദർശിച്ച വിവരം ഒമർ അബ്ദുള്ള ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ട്വീറ്റ് റീട്വീറ്റ് ചെയ്ത മെഹ്ബൂബ കടിക്കാഴ്ചയുടെ സന്തോഷം അറിയിച്ചു.

ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെവീട്ടുതടങ്കലിലാക്കപ്പെട്ട മെഹബൂബ മുഫ്തിക്ക് മോചനം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടിൽ കരുതൽ തടങ്കലിലായിരുന്ന മഹ്ബൂബയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. എന്നേക്കുമായി കരുതൽ തടങ്കൽ പാടില്ലെന്ന സുപ്രീംകോടതി പരാമർശത്തിന്പിന്നാലെയാണ് മോചനം. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചിരുന്നു.

"ഡൽഹിയിലെ സർക്കാർ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നീക്കം ചെയ്ത ആർട്ടിക്കിൾ 370 തിരിച്ചു പിടിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഒരുപാട് കശ്മീരികൾക്ക് ജീവൻ ത്യജിക്കേണ്ടി വന്നു. മുന്നോട്ടുള്ള പാത കഠിനമാണെന്ന് അറിയാം. എങ്കിലും ഞങ്ങൾക്ക് ഈ സമരം തുടരേണ്ടതുണ്ട്. എന്നെ പോലെ അന്യായമായി തടവിലാക്കപ്പെട്ട മറ്റുള്ളവരേയും മോചിപ്പിക്കണമെന്ന് ഇന്ന് ഞാൻ ആവശ്യപ്പെടുന്നു."-മെഹബൂബ മുഫ്തി ട്വീറ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെപൊതുസുരക്ഷ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഒരു വർഷവും രണ്ടുമാസവും തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ മോചനം. നേരത്തെ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13 നും ഒമർ അബ്ദുള്ളയെ മാർച്ച് 24 നും മോചിപ്പിച്ചിരുന്നു. അപ്പോഴും മെഹബൂബ മുഫ്തിയെ മാത്രം മോചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലായ് 31ന് മെഹബൂബയുടെ തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീംകോടതിയിൽ എത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ കരുതലോടെ മാത്രമേതീരുമാനം എടുക്കാനാകൂ എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. അതേസമയം എന്നത്തേക്കുമുള്ള തടങ്കലായി ഇതുമാറരുതെന്ന് സുപ്രീംകോടതി പരാമർശം നടത്തിയിരുന്നു. എത്രകാലം ഒരാളെ കരുതൽ തടങ്കലിൽ വെക്കാൻ സാധിക്കുമെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചമുമ്പ് സുപ്രീംകോടതി ആവശ്യപ്പെട്ടു.അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വിട്ടയക്കാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP